പുത്തന്‍ വഴികള്‍ താണ്ടി എന്.എച്ച.ഫോര്.മോട്ടോര് ഹെഡ്‌സ്

പുത്തന്‍ വഴികള്‍ താണ്ടി
എന്.എച്ച.ഫോര്.മോട്ടോര് ഹെഡ്‌സ്

Thursday October 22, 2015,

2 min Read


സുഹൃത്തും ബിസിനസ്സ് പങ്കാളിയുമായ ഗൗതം കല്ബുര്ഗിയുടെ കൂടെ കഴിഞ്ഞ വര്ഷം ദേശീയ പാതയിലൂടെ ബൈക്ക് യാത്ര നടത്തിയപ്പോള് തന്നെ ദേബ്രാജ് ബാനര്ജി തന്റെ സംരംഭത്തിന്റെ പേര് നിശ്ചയിച്ച് കഴിഞ്ഞിരുന്നു എന്.എച്ച.ഫോര്.മോട്ടോര് ഹെഡ്‌സ്.

image


2013ല് ഗൗതമും ദേബ്രാജും ചേര്ന്ന് തുടങ്ങിയ എന്.എച്ച്.ഫോര് മോട്ടോര് ഹെഡ്‌സ് ഇകൊമേഴ്‌സിനൊപ്പം സാഹസികതയും കായികവും ചേര്ന്ന ഒരു മിശ്രിതമാണ്. ''ഞങ്ങളുടെ സ്റ്റാര്ട്ടപ്പ് നാട്ടിലും വിദേശത്തുമുള്ള യാത്രയും സാഹസികതയും ഇഷ്ടപ്പെടുന്നവര്ക്ക് വേണ്ടിയുള്ളതാണ്.''

''സാഹസിക യാത്രകളും ഓട്ടോ മൊബൈല് ഇവന്റ് മാനേജ്‌മെന്റ് കമ്പനി 4 ×4 എക്‌സ്ട്രീം എന്നിവ മാത്രമല്ല, ഞങ്ങളുടെ ഇകൊമേഴ്‌സ് ശൃംഖലയായ www.nh4motorheads.com ഉം ഞങ്ങള് നല്കുന്ന ഉല്പന്നങ്ങളുടെ ഗുണനിലവാരം കൊണ്ടും സേവനങ്ങള് കൊണ്ടും ,മറ്റുള്ളവയില് നിന്നും വേറിട്ട് നില്ക്കുന്നു.'',ദേബ്രാജ് പറയുന്നു. എന്.എച്ച.4 മോട്ടോര് ഹെഡ്‌സ് എന്ന ബ്രാന്ട് ലേബലില് അവര് ഒരു ഉല്പന്നശ്രേണി തന്നെ പുറത്തിറക്കുന്നുണ്ട്.

image


കൂട്ടുകൂടി വിപണി

എ.റ്റി.ഒ.എ.ഐ (അട്വെഞ്ചര് ടൂര് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്) യുടെ റിപ്പോര്ട്ടിന്റെ അടിസ്ഥാനത്തില് സ്വദേശീയ സാഹസിക യാത്രകളില് 30%ഉം ഇന്ത്യയിലേയ്ക്ക് വരുന്ന സാഹസിക യാത്രികരുടെ എണ്ണത്തില് 8 10 %ഉം വളര്ച്ച രേഘപ്പെടുത്തി വരുന്നുണ്ട്. എന്നാല് കണക്കുകള്ക്കപ്പുറം വര്ഷം ഒരു മില്ല്യണ് സാഹസിക യാത്രികര് ഇന്ത്യയില് വന്ന് പോകുന്നതായാണ് കണക്ക്. '' ഞങ്ങളുടെ യാത്രകളിലാണ് ഈ മേഖലയിലെ സാധ്യതകള് ഞങ്ങള് തിരിച്ചറിഞ്ഞത്. ഒത്തിരി ആളുകള് അവരുടെ ആവശ്വാനുസരണം സൗകര്യങ്ങള് ലഭിക്കാത്തതിനെ അപലപിച്ചു കണ്ടു.'',ദേബ്രാജ് പറയുന്നു .

സംരംഭം വളരെ മികവുറ്റ നിലയില് തന്നെ മുന്നോട്ട് നീങ്ങി കൊണ്ടിരിക്കുന്നു. ഓണ്‌ലൈന് സ്റ്റോര് മാത്രമല്ല , ബാംഗ്ലൂര് ,ചെന്നൈ, കല്കട്ട എന്നിവടങ്ങളിലും സ്റ്റോറുകള് പ്രവര്ത്തിക്കുന്നുണ്ട്.

image


ആവേശ യാത്ര

ശില്ലോങ്ങില് നിന്ന് വരുന്ന ദേബ്രാജിന്റെ ആദ്യ പ്രണയം ബൈക്കുകള് തന്നെയായിരുന്നു. ഐ.ബി.എം ലെയും ബാംഗ്ലൂര് ഡച്ച് ബാങ്കിലെയും ജോലിയിലിരിക്കുന്ന വേളയില് തന്നെ ദേബ്രാജ് 2006ല് 'റോയല് നൈറ്റ്‌സ്'എന്ന സംഘം തുടങ്ങിയിരുന്നു.''ദക്ഷിണ ഭാരതത്തിലേയ്ക്കും ഹിമാലയത്തിലേയ്ക്കും ഞാന് യാത്രകള്ക്ക് നേതൃത്ത്വം കൊടുക്കാറുണ്ടായിരുന്നു. ക്ലബിലെ അംഗങ്ങള്ക്ക് ആവശ്യം വരുന്ന സാമഗ്രികളുടെ ഇടപാടും ഞാന് നടത്തിയിരുന്നു. അങ്ങനെയാണ് എന്.എച്ച്4ന്റെ ആശയം ഉണ്ടായത്.''

തുടക്കങ്ങളില് തന്നെ ആവശ്യക്കാരില് നിന്നും വന് തോതില് അഭിപ്രായങ്ങള് കിട്ടിതുടങ്ങിയത് ഇവര്ക്ക് പ്രചോദനം നല്കി . വലിയ പല കമ്പനികളും ഈ രംഗത്തേയ്ക്ക് കുതിക്കാന് നില്ക്കുബോള്, ദേബ്രാജ് നല്കുന്ന വിവരണങ്ങളും താരതമ്യങ്ങളും പ്രത്യേകം ആവശ്വാനുസരണം ചെയ്ത് കൊടുക്കുന്ന മാറ്റങ്ങളും ഇന്നും എന്.എച്ച്4 നെ യാത്രികരുടെ സഹായി ആക്കുന്നു.

15 അംഗ ടീം ഇപ്പോള് ലാഭത്തിന്റെ ചുവടുകളിലൂടെ കുതിച്ചുകൊണ്ടിരിക്കുകയാണ്. ടാകൊ ബെല് എന്.എച്ച് 4 ന്റെ എല്ലാ പരിപാടികളുടെയും ഭാഗമാകാന് സന്നധത അറിയിച്ചതിനൊപ്പം, ഉടന് ആരംഭിക്കാനിരിക്കുന്ന മുംബൈ, ഡല്ഹി, പൂനെ ശാഖകളും സന്തോഷത്തിന്റെ ആക്കം കൂട്ടുന്നു.

''സാധാരണ കാണാറുള്ളതിനപ്പുറം വ്യത്യസ്തമായി പല യാത്രാസാമഗ്രികളും ഞങ്ങള് ഉടന് തന്നെ വിപണിയില് എത്തിക്കും.'',ദേബ്രാജ് പറഞ്ഞു . ''മാത്രമല്ല , ഇന്ത്യയിലെയോ വിദേശത്തെയോ കമ്പനിയുമായി കൂടിച്ചേരുന്നതിനെ കുറിച്ചും ആലോചനയുണ്ട്.''

image


എന്.എച്ച് 4 മോട്ടോര് ഹെഡ്‌സിന്റെ സവിശേഷതകള്

1. വലുതും വളരുന്നതുമായ ഒരു വിപണി.

2. സാഹസിക യാത്രകളും യാത്രയ്ക്ക് വേണ്ട ഉപകരണങ്ങളും ഒരു കുടക്കീഴില്.

3. ഇപ്പോള് പുറത്ത് നിന്നും പണം സ്വീകരിക്കാതെ സ്വന്തമായി പണം കണ്ടെത്തുന്നു.

4. പദ്ധതികളില് അംഗീകൃത സ്വന്തം ലേബലും മുദ്രയും.

തുടര്കഥ

''സന്തോഷത്തോടെയും തന്നിഷ്ടത്തോടെയും ധാരാളം ആളുകളെ സ്വാധീനിക്കാനും അവര്ക്ക് സൗകര്യങ്ങള് ചെയ്ത് കൊടുക്കാന് കഴിയുന്നതുമാണ് ഇതിലെ ഏറ്റവും വലിയ സുഖം'',ദേബ്രാജ് .

    Share on
    close