ലിംഗ സമത്വത്തിനായി 'നോ കണ്‍ട്രി ഫോര്‍ നോ വിമണ്‍'

ലിംഗ സമത്വത്തിനായി 'നോ കണ്‍ട്രി ഫോര്‍ നോ വിമണ്‍'

Sunday December 13, 2015,

2 min Read

സ്ത്രീ സുരക്ഷക്ക് ഒരു നല്ല അടിസ്ഥാനം ഇല്ലാത്തതും പുരുഷന്മാരുടെ വര്‍ധിച്ചുവരുന്ന അക്രമങ്ങളും ഇന്ത്യക്ക് ഒരുപാട് വിമര്‍ശങ്ങല്‍ നേടിക്കൊടുത്തു. അക്രമങ്ങല്‍ ഇരയായ സ്ത്രീകളെ വിമര്‍ശിക്കുകയും അക്രമികളെ അനുകൂലിക്കുകയും ചെയ്യുന്ന സമീപനമാണ് ഇവിടെയുള്ളത്. അക്രമങ്ങല്‍ക്കെതിരെ ഒരു ക്ഷമാപണം നടത്താന്‍ ആരും തയ്യാറല്ല.

image


ലിംഗ വിവേചനം അക്രമങ്ങല്‍ എന്നിവ ചിത്രീകരിക്കുന്ന ഒരു വീഡിയോ കണ്ടതിന് ശേഷം രണ്ട് പെണ്‍കുട്ടികള്‍ തീരുമാനിച്ചു. ഇന് ഇത് സഹിക്കാന്‍ കഴിയില്ല. ബ്രൗണ്‍ സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികളായ റിയ വൈദ്യയും ഷ്രീന ഠാക്കൂറുമാണ് ഈ പ്രശമനങ്ങള്‍ക്ക് ഒരു പരിഹാരം കാണാന്‍ തീരുമാനിച്ചത്. ജനങ്ങളുടെ കാഴ്ചപ്പാട് മാറ്റാനായി അവര്‍ 'നോ കണ്‍ട്രി ഫോര്‍ നോ വിമണ്‍' എന്ന ക്യാമ്പയില്‍ രൂപീകരിച്ചു. സ്‌കൂളുകളില്‍ വര്‍ക്ക്‌ഷോപ്പുകല്‍ സംഘടിപ്പിച്ച് വിദ്യാര്‍ത്ഥികളെ ബോധവാന്മാരാക്കാനാണ് അവര്‍ ലക്ഷ്യമിടുന്നത്. മാധ്യമങ്ങളും അക്രമങ്ങളും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് അവര്‍ തുറന്ന് കാട്ടുന്നു. റിയ ഒരു ന്യൂറോ സയന്‍സ് വിദ്യാര്‍ത്ഥിയാണ്. സയന്‍സുമായാണ് റിയക്ക് കൂടുതല്‍ ബന്ധം. ഷ്രീന ഫിലോസഫിയിലാണ് കരിയര്‍ തുടങ്ങിയത്. പിന്നീട് കമ്പ്യൂട്ടര്‍ സയന്‍സ്, കമ്പാരിറ്റീവ് ലിറ്ററേച്ചര്‍ എന്നിവയില്‍ ഡബിള്‍ മേജര്‍ നേടി.

ഇരകളെ കുറ്റപ്പെടുത്തുന്ന സംസ്‌കാരം

11 വയസ്സുള്ളപ്പോള്‍ തനിക്കുണ്ടായ ഒരു അനുഭവം ഷ്രീന പങ്കുവെയ്ക്കുന്നു. ഷ്രീന മറ്റ് 200 പെണ്‍കുട്ടികള്‍ക്കൊപ്പം സ്‌പെ,#്‌യല്‍ അസംബ്ലിക്ക് പോകുകയായിരുന്നു. ആണ്‍കുട്ടികള്‍ക്ക് ഫിസിക്കല്‍ എജ്യൂക്കേഷന്‍ പരീഡ് ആയതുകൊണ്ട് അവരും അവിടെ ഉണ്ടായിരുന്നു. സ്‌കൂളിലെ പ്രിന്‍സിപ്പല്‍ അവര്‍ക്ക് മുന്നറിയിപ്പ് നല്‍കി. 'സ്ലീവ്‌ലെസ് വസ്ത്രങ്ങളിട്ട് സ്‌കൂളിലേക്ക് വരരുത്. എന്തെങ്കിലും സംഭവിച്ചാല്‍ നിങ്ങള്‍ തന്നെയാണ് ഉത്തരവാദികള്‍.' ~ഒരു 11 വയസ്സുള്ള കുട്ടി എന്ന നിലയില്‍ അതിന്റെ അര്‍ത്ഥം പൂര്‍ണ്ണമായി മനസ്സിലാക്കാന്‍ ഷ്രീനക്ക് കഴിഞ്ഞില്ല. എന്നാല്‍ പിന്നീട് മനസ്സിലായി ഇങ്ങനെയുള്ള വസ്ത്രങ്ങലാണ് മറ്റുള്ളവര്‍ക്ക് അതിക്രമങ്ങല്‍ കാണിക്കാന്‍ ഇടയാക്കുന്നതെന്നാണ് അന്ന് പ്രിന്‍സിപ്പല്‍ ഉദ്ദേശിച്ചതെന്ന്.

'ഈ സംസ്‌കാരമാണ് ഇന്ത്യയില്‍ ഇന്ന് നിലവിലുള്ളത്. ലൈംഗിക അതിക്രമങ്ങള്‍ക്ക്‌ കാരണമാകുന്ന ഘടകങ്ങളെ കുറിച്ച് ആഴതതില്‍ മനസ്സിലാക്കാന്‍ ഞാന്‍ ശ്രമിച്ചു.' ഷ്രീന പറയുന്നു.

ഒരു സൗഹൃദത്തില്‍ നിന്ന് ഒരു പ്രസ്ഥാനത്തിലേക്ക്

ബ്രൗണ്‍ സര്‍വ്വകലാശാലയിലെ ഒരു പരിപാടിയിലാണ് ഷ്രീനയും റിയയും ഈ പ്രശ്‌നങ്ങലെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ തുടങ്ങിയത്. ലൈംഗികത, വര്‍ണ്ണവിവേചനം, ജാതി എന്നിവയെക്കുറിച്ച് തുറന്ന് സംസാരിക്കാവുന്ന ഒരു പരിപാടി ആയിരുന്നു അത്. അവരുടെ വളര്‍ച്ചയുടെ കാരണം സൗഹൃദം ആണെന്ന് അവര്‍ പറയുന്നു. ഒരു വീഡിയോ കണ്ടതിന് ശേഷം സ്ത്രീകള്‍ക്കെതിരായ അക്രമങ്ങല്‍ കൂടുന്നതിന് കാരണമായ സാസ്‌കാരിക ഘടകങ്ങല്‍ കണ്ടെത്താന്‍ തുടങ്ങി. ആ വിഡിയോയുടെ പേരാണ് അവരുടെ ക്യാമ്പ.യിന് നല്‍കിയിരിക്കുന്നത്.

മുന്നോട്ടുള്ള വഴി

വിദ്യാഭ്യാസം, സംഭാഷണം, പ്രവര്‍ത്തനം എന്നിവ സമന്വയിപ്പിച്ചാണ് അവര്‍ ഒരു മാറ്റം സൃഷ്ടിക്കാനായി പദ്ധതിയിട്ടത്. സോഷ്യല്‍ മീഡിയയിലൂടെ പൊതുജനങ്ങളുമായി സംവദിക്കാന്‍ അവര്‍ തീരുമാനിച്ചു. സ്ത്രീ പീഡനങ്ങല്‍ പൊതുവേ അപവപിക്കുന്ന വിഷയമാണെങ്കിലും മാധ്യമങ്ങളിലൂടെ കൂടുതല്‍ ചര്‍ച്ച ചെയ്യാറില്ല. യുവാക്കളെ ബോധവാന്മാരാക്കുക എന്നതാണ് അവരുടെ ലക്ഷ്യം. യുവാക്കള്‍ക്ക് മാത്രമേ ഈ പ്രശ്‌നങ്ങല്‍ പരിഹരിക്കാന്‍ സാധിക്കൂ.

വെല്ലുവിളികള്‍ അതിജീവിച്ച് മുന്നേറ്റം

ക്യാമ്പയില്‍ തുടങ്ങാനായി അവര്‍ ഒരുപാട് കഷ്ടപ്പെട്ടു. 'ആള്‍ക്കാരുടെ ശ്രദ്ധ പിടിച്ചുപറ്റാനായി ഒരു കാര്യം തന്നെ പല തവണ ആവര്‍ത്തിക്കേണ്ടി വന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ചില ട്രിക്കുകള്‍ ഉപയോഗിച്ച് ഞങ്ങളെപ്പോലെ ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ താത്പര്യമുള്ളവപെ കണ്ടെത്തുന്നു.' അവര്‍ പറയുന്നു.

അവരുടെ ക്യാമ്പയിനെക്കുറിച്ച് മനസ്സിലാക്കുക ഒരു ചെരിയ കാര്യമല്ലായിരുന്നു. അവരുടെ സുഹൃത്തായ റിഷബ് സിങ്ങാണ് ഒരു വെബ്‌സൈറ്റ് ഉണ്ടാക്കിയത്. സോഷ്യല്‍ മീഡിയയില്‍ ഇവരുടെ സാന്നിധ്യം ഉറപ്പാക്കിയത് സോഹം സര്‍ക്കാറും സ്‌നേഹായി ഷായുമാണ്. 'ഞങ്ങളുടെ ശബ്ദം മറ്റുള്ളവരിലേക്ക് എത്തിക്കാനായി യുവര്‍‌സ്റ്റോറിയിലുള്ള ഞങ്ങളുടെ പാര്‍ട്ട്‌നര്‍മാര്‍ പ്രത്യേകിച്ച് അനികേത് ഡേ ഒരുപാട് സഹായിച്ചു.' റിയ പറയുന്നു. സ്ഥാപനങ്ങളുമായി സമീപിക്കുന്നതില്‍ പ്രായം ഒരു തടസ്സമായെങ്കിലും വിദ്യാര്‍ത്ഥികളുമായി സംവദിക്കാന്‍ അവരുടെ യൗവനം ഒരുപാട് സഹായിച്ചു.

സ്ത്രീകള്‍ക്ക് വേണ്ടിയുള്ള രാജ്യമായി ഇന്ത്യയെ മാറ്റുക

ആദ്യമായി അവര്‍ക്ക് ഫണ്ട് ലഭിച്ചത് പ്രോജക്ട് ഫോര്‍ പീസ് ഫെലോഷിപ്പില്‍ നിന്നാണ്. പിന്നീട് ഒരുപാട് പേര്‍ സഹായങ്ങല്‍ നല്‍കി. 'സമൂഹത്തില്‍ കൂടുതല്‍ മാറ്റങ്ങള്‍ സൃഷ്ടിക്കാനായി ഇനിയും ഡൊണേഷന്‍, സ്‌പോണ്‍സര്‍ഷിപ്പ്, പാര്‍ട്ട്‌നര്‍മാര്‍ എന്നിവ ഞങ്ങല്‍ പ്രതീക്ഷിക്കുന്നു.

'നോ കണ്‍ട്രി ഫോര്‍ നോ വിമണ്‍' വഴി ഇന്ത്യയില്‍ ലിംഗ സമത്വം ഉറപ്പാക്കാന്‍ അവര്‍ ആഗ്രഹിക്കുന്നു. ഇതിന് വേണ്ടി യുവാക്കളെ ശാക്തീകരിച്ച് മറ്റുള്ളവരുടെ കാഴ്ചപ്പാടുകള്‍ മാറ്റാന്‍ ശ്രമിക്കുന്നു. അതിക്രമങ്ങള്‍ മാത്രമല്ല, അവയ്ക്ക് കാരണമാകുന്ന ഘടകങ്ങളും ചെറുക്കാന്‍ ശ്രമിക്കുന്നു.