അഴിമതി രഹിത ഭരണത്തിനായി 'ജന്‍ത ചൗപല്‍'

അഴിമതി രഹിത ഭരണത്തിനായി 'ജന്‍ത ചൗപല്‍'

Saturday November 28, 2015,

4 min Read

ഇന്‍ഡോറില്‍ അവസാന വര്‍ഷ ബി.ഇ വിദ്യാര്‍ത്ഥിയാണ് ഹര്‍ഷ്. ഒരു വിദ്യാര്‍ത്ഥി എന്ന നിലയില്‍ ദിവസേനയുള്ള പഠനവും പരീക്ഷകളുടേയും കൂട്ടത്തില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് വെള്ളത്തിന്റെ ലഭ്യത. ഈ പ്രശ്‌നത്തിന് സാങ്കേതിക വിദ്യ ഉപയോഗിച്ച് പരിഹാരം കാണാന്‍ ഹര്‍ഷ് തീരുമാനിച്ചു. ഇതിനായി 'ജന്‍താ ചൗപല്‍' എന്ന പേരില്‍ ഒരു ആപ്പ് ഉണ്ട്. അത് ഉപയോഗിച്ച് അവിടത്തെ പ്രാദേശിക അധികാരികളുമായി ബന്ധം സ്ഥാപിക്കുക എന്നതായിരുന്നു ലക്ഷ്യം. 'ഞങ്ങളുടെ പ്രദേശത്തെ വെള്ളത്തിന്റെ പ്രശ്‌നങ്ങള്‍ ഞാന്‍ പോസ്റ്റ ചെയ്തു. 24 മണിക്കൂരിനുള്ളില്‍ വേണ്ടപ്പെട്ടവര്‍ വന്ന് ഇതിന് പരിഹാരം കണ്ടു. എനിക്ക് വളരെയധികം സന്തോഷം തോന്നി.' ഹര്‍ഷ് പറയുന്നു.

image


ജന്‍താ ചൗപല്‍ ഒരു സോഷ്യല്‍ മീഡി ആപ്പ് ആണ്. ഇതുവഴി ഇന്ത്യയില്‍ ഇഗവേണന്‍സിന്റെ സാങ്കേതികപരമായ വിടവുകള്‍ നികത്താന്‍ കഴിയും. അഡ്‌വോര്‍ടെക് എന്ന സ്റ്റാര്‍ട്ട് അപ്പ് കമ്പനിയാണ് ജന്‍താ ചൗപല്‍ എന്ന ആപ്പ് രൂപീകരിച്ചത്. ഇതുവഴി പൊതുജനങ്ങള്‍ക്ക് മന്ത്രിമാരുമായി ബന്ധപ്പെടാന്‍ സാധിക്കും. പ്രശ്‌നങ്ങളുടെ പരിഹാരത്തിന് എടുക്കുന്ന നടപടികളുടെ അവസ്ഥ എന്താണെന്ന് അറിയാന്‍ പലതരം ഓപ്ഷനുകള്‍ ലഭ്യമാണ്. 'ഓപ്പണ്‍ ഇന്‍ പ്രോസസ്', 'റിസോള്‍വ്ഡ്' എന്നിവയാണ് ഇതിനായലഭ്യമാകുന്ന ഓപഷനുകള്‍. ഫേസ്ബുക്കിന് ഇതുവരെ 'അണ്‍ലൈക്ക്' ഓപ്ഷന്‍ വന്നിട്ടില്ല. എന്നാല്‍ ഈ ആപ്പ് 'അണ്‍വോട്ട്' എന്നൊരു ഒപ്ഷന്‍ ഉപഭോക്താക്കള്‍ക്ക് നല്‍കുന്നു. നിരവധി പേര്‍ ഈ ഓപ്ഷന്‍ ഉപയോഗിക്കുന്നുണ്ട്. 2015 ഫെബ്രുരിയിലാണ് ഇന്‍ഡോറില്‍ ഈ ആപ്പിന് തുടക്കമിട്ടത്. ഇതുവരെ 800 പേരാണ് ഇത് ഉപയോഗിക്കുന്നത്. ഈ ആപ്പില്‍ 45 കോര്‍പ്പറേറ്റര്‍മാര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മറ്റ് പലരും അവരുടേതായ രീതിയില്‍ പ്രശ്‌നങ്ങല്‍ പരിഹരിക്കുന്നുണ്ട്.

ഈ ആപ്പ് ഉപയോഗിക്കുന്ന ആളാണ് രാജേന്ദ്ര തെര്‍ഗാവോന്‍കര്‍. ചവ്‌നിയില്‍ ഒരു പ്രിന്റിങ് ഷോപ്പ് നടത്തുകയാണിദ്ദേഹം. ഇന്‍ഡോറിലെ ഒരു തിരക്കുള്ള പ്രദേശമാണ് ചവ്‌നി. 'ചവ്‌നിയില്‍ മാലിന്യ പ്രശ്‌നം വളരെ രൂക്ഷമാണ്. ഞാന്‍ ഈ പ്രശനത്തെക്കുറിച്ച് ഒരുപാട് സംസാരിച്ചിട്ടുണ്ടെങ്കിലും ഒരു ഫലവും കണ്ടില്ല. അങ്ങനെയാണ് ജന്‍താ ചൗപലിനെ കുറിച്ച് കേള്‍ക്കുന്നത്. അങ്ങനെ എനിക്ക് പ്രശ്‌നങ്ങളെ കുറിച്ച് സംസാരിക്കാന്‍ അവസരം ലഭിച്ചു. ഞങ്ങളേപ്പോലെ തിരക്കുള്ള ആള്‍ക്കാര്‍ക്ക് ഇങ്ങനെ ഒരു ആപ്പ് വളരെ ഉപയോഗപ്രദമാണ് ഒട്ടുംതന്നെ സമയ നഷ്ടമില്ലാതെ സാമൂഹിക പ്രശനങ്ങളില്‍ ഇടപെടാന്‍ കഴിയുന്നു.' അദ്ദേഹം പറയുന്നു.

ഉപയോഗ രീതി

ഗൂഗിള്‍ പ്ലേസ്‌റ്റോറില്‍ നിന്ന് ഈ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കും. മൊബൈല്‍ നമ്പരും ഇമെയില്‍ ഐഡിയും ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്യാം. ഒരു വെരിഫിക്കേഷന്‍ കോഡ് അവര്‍ അയച്ചുതരും. സംസ്ഥാനം, ലോക്‌സഭാ മണ്ഡലം, നിയമസഭാ മണ്ഡലം, വാര്‍ഡ് എന്നിവ തെരഞ്ഞെടുക്കണം. പ്രൊഫൈല്‍ സാവധാനം അപ്‌ഡേറ്റ് ആകും. ഇങ്ങനെ ഒരാള്‍ക്ക് പ്രശ്‌നങ്ങള്‍ മുന്നോട്ട് വക്കാന്‍ കഴിയം. ഇത് നേരിട്ട് അവിടത്തെ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളെ അറിയിക്കുന്നു. ഈ അംഗങ്ങള്‍ക്ക് വേണ്ടി പ്രശനങ്ങളുടെ സ്ഥിതി പരാതിക്കാരെ അറിയിക്കാന്‍ 'ഇന്‍ പ്രോസസസ്' ബട്ടണും 'റിസോള്‍വ്ഡ്' ബട്ടണും നല്‍കിയിട്ടുണ്ട്. അതുപോലെ ഇവര്‍ക്ക് അവരുടെ പദ്ധതികള്‍ അറിയിക്കാനും വോട്ടര്‍മാരില്‍ നിന് നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കാനും അവസരമുണ്ട്. ഒരോ പ്രദേശത്തുള്ള എല്ലാ ഉപയോക്താക്കളും ഓട്ടോമേറ്റിക്കായി സുഹൃത്തുക്കള്‍ ആകുന്നു. ഫോട്ടോകളും വീഡിയോകളും ഷെയര്‍ ചെയ്യാന്‍ കഴിയും എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യാകത.

image


ഫേസ്ബുക്കിനും വാട്ട്‌സ് അപ്പിനും നല്‍കാന്‍ കഴിയാത്ത എന്ത് പ്രത്യാകതയാണ് ജന്‍ത ചൗപലിന് ഉള്ളത്?

വാര്‍ഡ് നമ്പര്‍ 71ലെ കോര്‍പ്പറേറ്ററായ ഭരത് പരവ് മറുപടി ന്‍കുന്നു. 'വാട്ടസ് അപ്പും ഫോസ്ബുക്കും വഴി എന്റെ വാര്‍ഡിലെ പ്രശ്‌നങ്ങള്‍ മാത്രമേ അറിയാന്‍ കഴിയുള്ളൂ. ഒരു പ്രശന പരിഹരിക്കുമ്പോള്‍ ആ ഒരു ഗ്രൂപ്പ് മാത്രമേ അറിയുന്നുള്ളൂ. ജന്‍ത ചൗപല്‍ വഴി ഇന്‍ഡോറിലെ എല്ലാവര്‍ക്കും ഒരു പ്രശ്‌നം പരിഹരിച്ചാല്‍ അറിയാന്‍ കഴിയും. ഇതുവഴി ഞങ്ങള്‍ക്ക് വലിയ പ്രചോദനമാണ് ലഭിക്കുന്നത്. മറ്റ് വാര്‍ഡുകളുമായി ഒരു സൗഹൃദ മത്സരവും നടക്കുന്നു.' തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ക്കുമേല്‍ ഇതുവഴി സമ്മര്‍ദ്ദം കൂടുന്നു. വാര്‍ഡ് നമ്പര്‍ 65ലെ കോര്‍പ്പറേറ്ററായ സരിത മംഗ്‌വാനി പറയുന്നു. '24 മണിക്കൂറിനുള്ളില്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയുന്ന വളരെ ഫലപ്രദമായ ആപ്പാണിത്. ജനങ്ങളില്‍ വിശ്വാസം വര്‍ദ്ധിക്കുകയും അവരുടെ പ്രശ്‌നങ്ങല്‍ എനിക്ക് പരമാവധി മനസ്സിലാക്കാനും കഴിയുന്നു.'

ആറ് പേരുടെ കൂട്ടായ്മ

അഡ്‌വോര്‍ടെക്കിന്റെ സ്ഥാപകന്‍മാരായ പ്രഭാകര സിങിന്റെയും അജിതേഷ് കര്‍വാഡയുടേയും ബുദ്ധിയില്‍ ഉദിച്ചതാണ് 'ജന്‍ത ചൗപല്‍.' പ്രഭാകര്‍ മുമ്പ് ഒരു ബാങ്കിലും ഐ.ടി അനലിസ്റ്റ് ആയും ജോലി ചെയ്തിട്ടുണ്ട്. ഒരു ബി.ബി.എക്കാരനാണ് അജിതേഷ്. പിന്നീട് നാല് പേരും കൂടി ഇവരുടെ കൂടെ ചേര്‍ന്നു. അവിനാഷ് മഹാജന്‍(സി.ടി.ഒ) പ്രോജക്ട് മാനേജ്‌മെന്റ്, അശോക് മെഹ്ത(സോഫ്റ്റ്‌വെയര്‍ സ്‌പെഷ്യലിസ്റ്റ്) ഐ.ഒ.എസ് ഡെവലപ്‌മെന്റ്, ജിതേന്ദ്ര ശര്‍മ്മ(സോഫ്റ്റ്‌വെയര്‍ ഡെവലപ്‌മെന്റ്) ആഡ്രോയിഡ് ഡെവലപ്‌മെന്റ്.

'നമ്മുടെ നാട്ടില്‍ അഴിമതി തഴച്ച് വളരുന്നതിന്റെ പ്രധാനപ്പെട്ട കാരണം നമ്മല്‍ അതിന് മുന്നില്‍ കണ്ണടക്കുന്നത് കൊണ്ടാണ്. സര്‍ക്കാര്‍ ഓഫീസുകളില്‍ നിന്ന് കാര്യം സാധിക്കാന്‍ വലിയ തുക വരെ കൊടുക്കേണ്ടി വരുന്നു എന്നത് പകല്‍പോലെ സത്യമാണ്. ഇഗവേണന്‍സെന്നും ഡിജിറ്റല്‍ ഇന്ത്യ എന്നുമൊക്കെ ഒരുപാട് നാളായി കേള്‍ക്കുന്നു. ഇതെല്ലാം സാധ്യമാകുന്നത് ഏത് രീതിയിലാണ്? എന്റെ ഏറ്റവും വലയ ആഗ്രഹമായിരുന്നു ആള്‍ക്കാരുടെ ജീവിതത്തിന് എന്തെങ്കിലും മാറ്റം വരുത്താന്‍ കഴിയുന്ന ഒരു ബിസിനസ് തുടങ്ങണം എന്നത്.' പ്രഭാകര്‍ പറയുന്നു.

45 നാഷണല്‍ ബിസിനസ് പ്ലാനുകളില്‍ പങ്കെടുത്ത് മൂന്നെണ്ണത്തില്‍ അഡ്‌വോടെക്കിന് വിജയിക്കാന്‍ സാധിച്ചു. അങ്ങനെ സ്റ്റാര്‍ട്ട് അപ്പിന് വേണ്ട പണം ലഭിച്ചു. ഇതുവഴി വലിയ രീതിയിലുള്ള അംഗീകാരം അവര്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നു. ഈ ആപ്പ് തുടങ്ങുന്നതിന് മുമ്പ് 15000 വീടുകളില്‍ സര്‍വ്വെ നടത്തി കാര്യങ്ങള്‍ എല്ലാം മനസ്സിലാക്കി. 90 ശതമാനം ആള്‍ക്കാരും അവരപുടെ കോര്‍പ്പറേറ്റര്‍മാരെ അറിയില്ലായിരുന്നു. 85 ശതമാനം പേര്‍ക്കും അവരുമായി യാതൊരു ബന്ധവുമില്ല. 70 ശതമാനം പേര്‍ ആന്‍ഡ്രോയിഡ് ഉപയോഗിക്കുന്നവരായിരുന്നു.

image


'ഞങ്ങള്‍ ഉടനെ തന്നെ കുറച്ച് പണം സമ്പാദിക്കും. ഞങ്ങള്‍ ഒരിക്കലും നിരാശരല്ല. സാമ്പത്തികപരമായ കുറച്ച് ആപ്പുകള്‍ ഉണ്ടാക്കാനുള്ള പരിശ്രമത്തിലാണ് ഞങ്ങള്‍. ഞങ്ങള്‍ അടുത്ത ലോക്‌സഭ തിരഞ്ഞെടുപ്പിന് തയ്യാറായി കഴിഞ്ഞു. കാരണം ഞങ്ങളുടെ കയ്യില്‍ ഓരെ മണ്ഡലങ്ങളെ കുറിച്ചും ആവശ്യമായ വിവരങ്ങളുണ്ട്.' ഇത് സര്‍ക്കാരിനും വ്യവസായങ്ങള്‍ക്കും വളരെ ഉപയോഗപ്രദമാണ്.' അജിതേഷ് പറയുന്നു.

ഇതുവരെ ഈ ആപ്പിന് ഒരു എതിരാളി വന്നിട്ടില്ല. അതുകൊണ്ടുതന്നെ ഇതിന് പേറ്റന്റ് വാങ്ങാനുള്ള ശ്രമത്തിലാണ് ഇതിന്റെ സ്ഥാപകര്‍. ലോകത്തിലെ ആദ്യത്തെ പൊളിറ്റിക്കല്‍ സോഷ്യല്‍ മീഡിയ ആപ്ലിക്കേഷനാണ് 'ജന്‍ത ചൗപല്‍.'

പണമോ ഗുരുസ്ഥാനീയരോ ഇല്ലാതെ സ്വന്തമായി ഗവേഷണം നടത്തുകയാണിവര്‍. 'സാങ്കേതിക വിദ്യായാണ് അഴിമതിരഹിതമായ ഭരണം നല്‍കാന്‍ സഹായിക്കുന്നത്. അല്ലാതെ ഒരു സര്‍ക്കാറിന്റെയും കഴിവായി എനിക്ക് തോന്നിയിട്ടില്ല. സാങ്കേതിക വിദ്യയിലാണ് ഇനിയുള്ള ഭാവി. ജനങ്ങല്‍ അത് ഇരു കയ്യും നീട്ടി സ്വീകരിച്ചുകഴിഞ്ഞു.' പ്രഭാകര്‍ പറയുന്നു. രാജ്യത്തെ മറ്റ് പല സംസ്ഥാനങ്ങളിലും ഇത് വ്യാപിപ്പിക്കാന്‍ ഉദ്ദേശിക്കുന്നുണ്ട്. എന്നാല്‍ ഇന്‍ഡോറില്‍ 'ജന്‍ത ചൗപല്‍' ഒരു കാട്ടുതീ പോലെ പടര്‍ന്ന് കഴിഞ്ഞു.