ഇഷ്ട നമ്പരിനായി വിളിച്ചത് 18 ലക്ഷം രൂപ  

1

വാഹനരജിസ്ട്രേഷന്‍ റെക്കോഡ് തിരുത്തി ലേലത്തുക. തിരുവനന്തപുരം ആര്‍ടി ഓഫീസില്‍ നടന്ന ലേലത്തിലാണ് ഫാന്‍സി നമ്പര്‍ കെഎല്‍ 01 സിബി 1 ആണു പതിനെട്ട് ലക്ഷം രൂപയ്ക്കു വിറ്റുപോയത്. തിരുവനന്തപുരം സ്വദേശിയും ദേവി ഫാര്‍മ ഉടമയുമായ കെ.എസ് ബാലഗോപാലാണു വന്‍തുക മുടക്കി ഒന്നേമുക്കാല്‍ കോടി രൂപ വിലയുള്ള ആഡംബര കാര്‍ ലാന്‍ഡ് ക്രൂയിസറിനു വേണ്ടി ഇഷ്ടനമ്പര്‍ സ്വന്തമാക്കിയത്. 16 ലക്ഷം രൂപയായിരുന്നു ഇതിനു മുമ്പുള്ള ഉയര്‍ന്ന ലേലത്തുക.

തിരുവനന്തപുരം ആര്‍ടി ഓഫീസില്‍ നടന്ന ലേലത്തിന് നാലുപേരായിരുന്നു. അന്‍പതിനായിരം രൂപയില്‍ തുടങ്ങിയ ലേലം 13 ലക്ഷത്തില്‍ എത്തിയതോടെ എതിരാളികള്‍ പിന്മാാറി.ഈ തുകയ്ക്ക് ബാലഗോപാലിന് നമ്പര്‍ സ്വന്തമാക്കാമായിരുന്നെങ്കിലും അഞ്ചുലക്ഷം രൂപ കൂടി അധികം നല്‍കി റെക്കോഡ് തുക തികച്ച ശേഷമാണ് ലേലം അവസാനിപ്പിച്ചത്. രണ്ടുമാസം മുന്‍പു കെഎല്‍ 01 സിബി 1 എന്ന ഫാന്‍സി നമ്പര്‍ വെറും രണ്ടായിരം രൂപയ്ക്കു വ്യവസായി എം.എ. യൂസഫലി സ്വന്തമാക്കിയത്. അന്ന് ഒത്തുകളി നടന്നെന്ന് ആരോപിച്ചു ലേലത്തില്‍ പങ്കെടുത്ത ബാലഗോപാലിന്‍റ അപേക്ഷ ഇത്തവണ ആര്‍ടിഒ ന ിരസിച്ചിരുന്നു.തുടര്‍ന്ന് ഹൈക്കോടതി ഉത്തരവിന്‍റ അടിസ്ഥാനത്തിലാണു ബാലഗോപാല്‍ ലേലത്തിന് അന ുമതി നേടിയത്. തൃശൂര്‍ ആര്‍ടി ഓഫീസില്‍ 16,15000 രൂപയ്ക്ക് പോയ കെഎല്‍ 08 ബിഎല്‍ 1 ആയിരുന്നു ഇതുവരെയുള്ള വിലയേറിയ നമ്പര്‍. ഒത്തുകളി ആക്ഷേപം ശക്തമായതിനാല്‍ ഡെപ്യൂട്ടി ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ സി.കെ അശോകന്‍റ നേതൃത്വത്തില്‍ കര്‍ശന നിരീക്ഷണത്തിലായിരുന്നു ലേലം. ഇന്നലെ തിരുവനന്തപുരം ആര്‍ടി ഓഫിസില്‍ നടന്ന ഫാന്‍സി നമ്പര്‍ ലേലത്തില്‍ 28 നമ്പരുകളുടെ ലേലത്തിലൂടെ 24,935,00 രൂപയാണു സര്‍ക്കാര്‍ ഖജനാവിനു ലഭിച്ചത്.