കാലാവസ്ഥ ചതിക്കുമ്പോള്‍ കര്‍ഷകരെ സഹായിക്കാന്‍ സ്റ്റാര്‍ട്ടപ്പുകള്‍

0


ഇന്ത്യയിലെ കര്‍ഷകര്‍ അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്‌നങ്ങളിലൊന്നു ക്രമാതീതമായ മഴയാണ് ഇത് ഇന്ത്യയിലെ കൃഷിയെയും അതോടൊപ്പം കര്‍ഷകരെയും അപകത്തില്‍പ്പെടുത്തിയിരിക്കുകയാണ്. ടൈംസ് ഓഫ് ഇന്ത്യയില്‍ വന്ന റിപ്പോര്‍ട്ട് പ്രകാരം ഇത്തരത്തില്‍ കാലാവസ്ഥ വ്യതിയാനം മൂലം ദുരിതത്തിലായ കര്‍ഷകരെ സഹായിക്കാന്‍ നിരവധി സ്റ്റാര്‍ട്ടപ്പുകള്‍ ഉണ്ട്. പരമ്പരാഗത രീതിയില്‍ നിന്നും മാറി ശാസ്ത്രീയ രീതികള്‍ അവലംബിച്ച് കൃഷി ചെയ്യാന്‍ കര്‍ഷകരെ സഹായിക്കുകയാണ് ഇത്തരം സ്റ്റാര്‍ട്ടപ്പുകളുടെ ലക്ഷ്യം. കര്‍ണാടക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫ്‌ളൈ ബേഡ് എന്ന സ്ഥാപനം മണ്ണിന്റെ സ്വഭാവവും ജലാംശവും മനസിലാക്കാന്‍ സാങ്കേതിക വിദ്യയെ ഉപയോഗപ്പെടുത്തുന്നു അതോടൊപ്പം ജലസേചനത്തെ നിയന്ത്രിക്കുകയും ചെയ്യുന്നു. ഇതിനോടകം തന്നെ നാല്‍പ്പത്തിയഞ്ചോളം ആളുകള്‍ ഈ സാങ്കേതിക വിദ്യ ക്യാപ്‌സിക്കം, പുഷ്പ്പങ്ങള്‍ എന്നിവ കൃഷിചെയ്യാന്‍ ഉപയോഗപ്പെടുത്തിക്കഴിഞ്ഞു. ഈ സെന്‍സറുകള്‍ കര്‍ഷകരെ ശരിയായ രീതിയില്‍ ജലസേചനം നടത്താന്‍ സഹായിക്കുന്നു. 6000 രൂപയോളം വിലവരുന്ന സെന്‍സറുകള്‍ ഫ്‌ലൈ ബേഡ് കുറഞ്ഞവിലയ്ക്കാണ് കര്‍ഷകര്‍ക്ക് നല്‍കുന്നത്.

നബ്‌സോള്‍ സാങ്കേതിക വിദ്യഉപയോഗപ്പെടുത്തികൊണ്ട് മണ്ണിന്റെ ഫലഭൂവിഷ്ടതയും മണ്ണിലെ ജലാംശത്തിന്റെ അളവ് തിട്ടപ്പെടുത്തുകയും ചെയ്യാന്‍ സഹായിക്കുന്നു ഈ സെന്‍സറുകള്‍ ഗുണമേന്മകുറഞ്ഞ മണ്ണിനെക്കുറിച്ച് കര്‍ഷകര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നു. ഒന്നില്‍ കൂടുതല്‍ കര്‍ഷകര്‍ക്ക് ഉപയോഗപ്പെടുത്താമെന്നതും ഈ സെന്‍സറുകളുടെ പ്രത്യേകതയാണ്. 7000 കര്‍ഷകര്‍ ഈ സെന്‍സറുകളുടെ ഗുണഭോക്താക്കളായിക്കഴിഞ്ഞു.

ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സായി എയ്‌റോട്ടെക്ക് കര്‍ഷകരെ സഹായിക്കാന്‍ ഡ്രോണ്‍ ആണ് രംഗത്തിറക്കിയിരിക്കുന്നത്. സായ് പട്ടാഭിരാമനും അദ്ദേഹത്തിന്റെ മകന്‍ വെങ്കിടേഷ് പട്ടാഭിരാമനും ആണ് ഈ സംരഭത്തിനു പിന്നില്‍. ഒരു കമ്പനിയുമായി ചേര്‍ന്ന് 4000 കാലാവസ്ഥ നിരീക്ഷണ കേന്ദ്രങ്ങള്‍ മുഖേന ഇവര്‍ കൃഷിയുടെ ആരോഗ്യത്തെക്കുറിച്ച് കൃത്യമായ വിലയിരുത്തലുകള്‍ നടത്തുന്നു.