ചന്തയില്‍ പോകണ്ട; മീനും ഇനി ഓണ്‍ലൈനില്‍

ചന്തയില്‍ പോകണ്ട; മീനും ഇനി ഓണ്‍ലൈനില്‍

Saturday December 19, 2015,

1 min Read

ജോലി തിരക്കിനിടയില്‍ മീന്‍ മേടിക്കാന്‍ മറന്നു പോയോ? ആഗ്രഹിച്ച മീന്‍ കടയില്‍ കിട്ടിയില്ലേ? ഇനി ഉണ്ടെങ്കില്‍ തന്നെ ഗുണനിലവാരം മോശമായിരുന്നോ? വിഷമിക്കേണ്ട, നിങ്ങള്‍ ആഗ്രഹിച്ച മത്സ്യം ഉടന്‍ നിങ്ങളുടെ വീട്ടില്‍ എത്തും. സമുദ്രോല്‍പന്ന രംഗത്തെ മുന്‍നിരക്കാരായ ബേബി മറൈന്‍ ആണ് ഈ നൂതന പദ്ധതിക്ക് കേരളത്തില്‍ തുടക്കമിടുന്നത്.

image


ഉപഭോക്താവിന് ഉയര്‍ന്ന ഗുണനിലവാരമുള്ള മത്സ്യം ഓണ്‍ലൈനില്‍ തിരഞ്ഞെടുക്കാം. ആധുനിക രീതിയില്‍ പൊതിഞ്ഞ്, മരവിപ്പിച്ച മത്സ്യം വീട്ടില്‍ എത്തും. അഭ്യന്തര വിപണിയുടെ വളര്‍ച്ചയാണ്, ഇ കൊമേഴ്‌സ് രംഗത്തേക്ക് ഇറങ്ങാന്‍ പ്രേരിപ്പിക്കുന്നത്. പക്ഷെ വിപുലമായ തയാറെടുപ്പും പരിശീലനവും ഇതിന് ആവശ്യമാണ് കൊച്ചി ആസ്ഥാനമായ ബേബി മറൈന്‍ ഗ്രൂപ്പിന്റെ ചീഫ് സ്ട്രാറ്റജി ഓഫീസര്‍ അലക്‌സ് കെ തോമസ് വിശദീകരിച്ചു.

തുടക്കത്തില്‍ ഉല്‍പന്നങ്ങളെക്കുറിച്ച് ഉപഭോക്താക്കളെ ബോധാവന്മാര്‍ ആക്കുക എന്നതാണ് ശ്രമകരമായ ദൗത്യം. പലപ്പോഴും ചില്ലറ വിപണിയില്‍ ഗുണനിലവാരമുളള മത്സ്യം ലഭിക്കുമെന്ന കാര്യത്തില്‍ ഉറപ്പില്ലാത്ത അവസ്ഥയില്‍ ഓണ്‍ലൈന്‍ മത്സ്യ വിപണനത്തിന് സാധ്യതയേറെയുണ്ടെന്ന നിഗമനത്തിലാണ് മറൈന്‍ ഗ്രൂപ്പ്.അഭ്യന്തര വിപണിയുടെ അനന്ത സാദ്ധ്യതകള്‍ ആണ് ഇ കൊമേഴ്‌സ് രംഗത്തേക്ക് ആകര്‍ഷിക്കുന്നത്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ മത്സ്യം ഉപയോഗിക്കുന്ന സംസ്ഥാനം കേരളമാണ്. 85 ശതമാനം മലയാളികള്‍ക്ക് പ്രിയപ്പെട്ട വിഭവം മത്സ്യം തന്നെ.

image


450 കോടി രൂപ വിറ്റുവരവുള്ള ബേബി മറൈന്‍ രാജ്യാന്തര നിലവാരം പുലര്‍ത്താന്‍ തമിഴ്‌നാട്ടിലെ മണ്ടപത്തെ പ്ലാന്റ് ആറു കോടി രൂപ മുടക്കി വിപുലികരിച്ചു. പ്രതിദിന ഉല്‍പാദനം വര്‍ദ്ധിപ്പിക്കാന്‍ മുന്ന് പ്ലാന്റുകള്‍ കൂടി വികസിപ്പിക്കുന്നുണ്ട്.