സിലിക്കണ്‍ വാലിയില്‍നിന്ന് ഇന്ത്യയിലേക്കുള്ള നടാഷയുടെ സംരംഭ യാത്ര

സിലിക്കണ്‍ വാലിയില്‍നിന്ന് ഇന്ത്യയിലേക്കുള്ള നടാഷയുടെ സംരംഭ യാത്ര

Monday April 11, 2016,

2 min Read


ഒരു റെസ്റ്റോറന്റില്‍ തന്റെ ചെക്കിനായി 20 മിനിട്ടിലധികം കാത്തുനില്‍ക്കേണ്ടി വന്നപ്പോഴാണ് നടാഷ ജയിന്‍ റുപ്ലീ എന്ന ലക്ഷ്യത്തിന് രൂപം നല്‍കിയത്. പേയ്‌മെന്റ് പ്രോസസുകള്‍ കൂടുതല്‍ വേഗത്തിലാക്കുകയായിരുന്നു ഉദ്ദേശം. അങ്ങനെ റുപ്ലീക്ക് രൂപം നല്‍കി. ഓഫ്‌ലൈനില്‍ ഇടപാടുകള്‍ കൂടുതല്‍ വേഗത്തിലാക്കുന്നതിന് തുടങ്ങിയ സംരംഭമാണിത്. ഒരു ഉപഭോക്താവിന് പണം ഇല്ലാതെ തന്നെ ഒരു ഔട്‌ലെറ്റില്‍ പോയി സാധനം വാങ്ങം. കാശിന് പകരം കാര്‍ഡ് നല്‍കിയാല്‍ മതിയാകും.

image


നടാഷയെ സംബന്ധിച്ച് സംരംഭക യാത്രയെന്നത് വളരെ വെല്ലുവിളികള്‍ നേരിട്ടതാണ്. ആദ്യത്തെ വെല്ലുവിളിയെന്നത് സംരംഭത്തെ നടാഷ സീരിയസായി കണ്ടിരുന്നില്ല എന്നത് തന്നെയാണ്. രണ്ടാമതായി നടാഷക്ക് 2 വയസ് മാത്രമാണ് പ്രായം എന്നതും. ഇന്ത്യയില്‍ സ്വന്തമായി സംരംഭം തുടങ്ങാനുള്ള നടാഷയുടെ തീരുമാനത്തെ ഒപ്പമുണ്ടായിരുന്നവര്‍ ഏറെ ആശങ്കയോടെയാണ് നോക്കികണ്ടത്. സിലിക്കണ്‍ വാലിയില്‍ കുറച്ച് വര്‍ഷങ്ങളായി താമസിച്ച ശേഷമാണ് ഇന്ത്യയിലേക്ക് മാറാന്‍ തീരുമാനിച്ചത്.

ഒരു പെണ്‍കുട്ടിയെ സംബന്ധിച്ച് അവളുടെ ഇരുപതുകളില്‍ സംരംഭം തുടങ്ങുക ഏറെ പ്രയാസമേറിയതാണെന്ന് നടാഷ പറയുന്നു. ഒന്നാമതായി നമുക്ക് സ്ഥാപനത്തോടുള്ള സീരിയസ്‌നെസില്‍നിന്ന് ചുറ്റുമുള്ളവര്‍ നമ്മെ നിരുത്സാഹപ്പെടുത്താന്‍ നോക്കും.

സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും മുന്നില്‍ നമ്മുടെ കഴിവും ആത്മാര്‍ത്ഥയും നമ്മള്‍ തെളിയിച്ച് കൊടുക്കണമെന്നും നടാഷ പറയുന്നു. ഈ കാരണം കൊണ്ട് തന്നെയാണ് താന്‍ സിലിക്കണ്‍ വാലിയില്‍നിന്നും ഇന്ത്യയിലേക്ക് സംരംഭം തുടങ്ങാന്‍ മാറിയത്. ഒരു സംരംഭം തുടങ്ങുകയെന്ന എന്റെ ലക്ഷ്യം മറ്റുള്ളവര്‍ക്ക് മുന്നില്‍ തെളിയിച്ച് കൊടുക്കേണ്ടതുണ്ടായിരുന്നു: നടാഷ പറയുന്നു.

ഒരു ബിസിനസ് കുടുംബത്തില്‍ ജനിച്ച് വളര്‍ന്നു എന്നതിനാല്‍ തന്നെ ഇത് നടാഷയുടെ തൊഴില്‍ രൂപപ്പെടുത്താന്‍ ഏറെ സഹായകമായി. സ്റ്റാന്‍ഫോര്‍ഡിലെ പഠനവും നടാഷക്ക് ഏറെ പ്രചോദനം നല്‍കുന്നതായിരുന്നു. തന്റെ കൂടെ ഉണ്ടായിരുന്നവര്‍ ഭാവിയില്‍ ആഗോളതലത്തില്‍ തന്നെ സ്വാധീനം ഉണ്ടാക്കാനാകുന്ന ബിസിനസ് തുടങ്ങണമെന്ന ആശയമുള്ളവരായിരുന്നു. ആളുകളുടെ ദൈനംദിന ജീവിത്തിന് സഹായകമാകുന്ന തരത്തില്‍ എന്തെങ്കിലും സംരംഭം തുടങ്ങണമെന്ന ആശയമായിരുന്നു നടാഷയുടെ മനസില്‍.

സ്‌കൂളില്‍ പഠിക്കുന്ന സമയത്ത് തന്നെ നടാഷക്ക് സ്വന്തമായി എന്തെങ്കിലും തുടങ്ങണമെന്ന ആഗ്രഹമായിരുന്നു മനസില്‍. മാത്രമല്ല തന്റെ ജീവിതത്തില്‍ ടെക്‌നോളജി തന്നെ ഒരു വഴിത്തിരിവാകുമെന്ന് നടാഷക്ക് നേരത്തെ അറിയാമായിരുന്നു.

സ്‌കൂളില്‍ പഠിക്കുന്ന സമയത്ത് തന്നെ നടാഷക്ക് സ്വന്തമായി എന്തെങ്കിലും തുടങ്ങണമെന്ന ആഗ്രഹമായിരുന്നു മനസില്‍. മാത്രമല്ല തന്റെ ജീവിതത്തില്‍ ടെക്‌നോളജി തന്നെ ഒരു വഴിത്തിരിവാകുമെന്ന് നടാഷക്ക് നേരത്തെ അറിയാമായിരുന്നു. ഡിജിറ്റല്‍ പേയ്‌മെന്റ് രംഗത്ത് ഒരു വിപ്ലവം തന്നെ കുറിക്കാന്‍ നടാഷയുടെ സംരംഭത്തിനായി.

image


നാടഷക്ക് ജീവിതത്തല്‍ വളരെ വലിയ പ്രചോദനങ്ങളാണ് ലഭിച്ചിട്ടുള്ളത്. ഒരു ആശയത്തിന് വലിയ സ്വീകാര്യത ലഭിച്ചാല്‍ അതിന് കാരണമായിട്ടുള്ളതിന്റെ ഭാഗമായിരിക്കും നടാഷ.

നടാഷ ജീവിതത്തില്‍ റോള്‍ മോഡലായി കണ്ട നിരവധി പേരുണ്ട്. അമേരിക്കന്‍ ടെക്‌നോളജി എക്‌സിക്യൂട്ടീവായ ഷെര്‍ില്‍ സാന്‍ഡ്‌ബെര്‍ഗ്. ഇദ്ദേഹം യാഹുവിന്റെ ഇപ്പോഴത്തെ സി ഇ ഒ കൂടിയാണ്. കൂാടതെ മറിസ മായേറും നടാഷക്ക് ഏറെ പ്രചോദനമായിട്ടുണ്ട്. ഇവര്‍ക്ക് സാങ്കേതി വിദ്യകളിലുള്ള സ്വാധീനമാണ് നടാഷയെ ഇവരിലേക്ക് ആകര്‍ഷിപ്പിച്ചത്.

കുടുംബത്തില്‍നിന്ന് അച്ഛനാണ് നടാഷക്ക് റോള്‍ മോഡല്‍. ഒഴിവ് സമയങ്ങളില്‍ ആളുകള്‍ക്ക് ദൈനംദിന ജീവിതത്തില്‍ പ്രയോജനപ്പെടുന്ന കാര്യങ്ങള്‍ കണ്ടുപിടിക്കാന്‍ നടാഷ ഇഷ്ടപ്പെടുന്നു.