ഐസ്‌ക്രീം നിര്‍മാതാക്കളായി മാറിയ എഞ്ചിനിയര്‍മാര്‍

ഐസ്‌ക്രീം നിര്‍മാതാക്കളായി മാറിയ എഞ്ചിനിയര്‍മാര്‍

Wednesday November 11, 2015,

2 min Read

ലിക്വിഡ് നൈട്രജന്‍ ഉപയോഗിച്ച് ഐസ്‌ക്രീം നിര്‍മാണം നടത്തുക പുതുമുയുള്ള കാര്യമല്ല. എന്നാല്‍ ഏതാനും എന്‍ജിനീയര്‍മാരാണ് ഐസ്‌ക്രീം നിര്‍മാണത്തിലേക്ക് കടക്കുന്നെന്നത് പുതു നിറഞ്ഞത് തന്നെയാണ്. എന്‍ജിനീയറിംഗ് കോളജ് സുഹൃത്തുക്കളായ റോഹന്‍ ബജ്‌ല( അമേരിക്കന്‍ എക്‌സ്പ്രസിലെ ബിസിനസ് കണ്‍സള്‍ട്ടന്റ്), സരണ്‍ഷ് ഗോയല്‍ (ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കര്‍), അനിരുദ്ധ് സിംഗ്(എസ് എ എസ് സര്‍ട്ടിഫൈഡ് എന്‍ജിനീയര്‍, ഹാസ്യ എഴുത്തുകാരന്‍) എന്നിവരാണ് ഒരു അവധി ദിനത്തില്‍ ബാങ്കോക്കില്‍ ലിക്വിഡ് നൈട്രജന്‍ ഐസ്‌ക്രീം നിര്‍മാണം നടത്തിയത്. ചെറി കോമറ്റ് എന്ന ഒരു ഐസ്‌ക്രീം നിര്‍മാണ സംരംഭം തന്നെ അവിടെ പിറവിയെടുക്കുകയായിരുന്നു.

image


ഇന്ന് ഡല്‍ഹി, ഗുര്‍ഗാവോണ്‍, ആര്‍ കെ പുരം എന്നിവിടങ്ങളില്‍ ചെറി കോമറ്റിന്റെ ഔട്ട്‌ലെറ്റുകളുണ്ട്. കൃത്രിമ ചേരുവകളൊന്നും ചേര്‍ക്കാതെ ശുദ്ധമായ ഐസ്‌ക്രീം നിര്‍മിക്കുകയാണ് അവര്‍ ചെയ്യുന്നത്.

ഐസ്‌ക്രീം നിര്‍മാണത്തിലേക്ക് കടന്നതിനെക്കുറിച്ച് രോഹന്റെ വാക്കുകള്‍ ഇങ്ങനെ: ഇങ്ങനെയൊരു ആശയം മനസിലുണ്ടായപ്പോള്‍ തങ്ങള്‍ പരിചിതമല്ലാത്ത പുതിയ ഒരു മേഖലയിലേക്ക് കടക്കുകയായിരുന്നു. ഐസ്‌ക്രീം എപ്പോഴും തണുപ്പില്‍ സൂക്ഷിക്കണമെന്നത് എളുപ്പമുള്ള കാര്യമാണ്. എന്നാല്‍ ഐസ്‌ക്രീം എപ്പോഴും ആ അവസ്ഥയില്‍ തന്നെയിരിക്കണമെന്നത് പ്രധാനമാണ്. ഇതിനുള്ള സാങ്കേതികവിദ്യയാണ് തങ്ങള്‍ പരീക്ഷിച്ചത്. ഐസ്‌ക്രീം നിര്‍മാണ മേഖലയിലെ വിദഗ്ധരുമായി ഒരു വര്‍ഷത്തോളം ജോലി ചെയ്താണ് ഐസ്‌ക്രീം നിര്‍മാണത്തിന് വേണ്ട മാര്‍ഗനിര്‍ദേശങ്ങളും വിവിധ തരത്തിലുള്ള ഐസ്‌ക്രീം നിര്‍മാണവുമെല്ലാം മനസിലാക്കിയത

ശാസ്ത്രീയമായി ലിക്വിഡ് നൈട്രജന്‍ ഉപയോഗിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഇതിന്റെ സാങ്കേതികവശങ്ങളെല്ലാം മനസിലാക്കിയാണ് ലിക്വിഡ് നെട്രജന്‍ ഐസ്‌ക്രീമുമായി ചെറി കോമറ്റ് പ്രവര്‍ത്തനം തുടങ്ങിയത്.

ഐസ്‌ക്രീമിന് എല്ലാവരും ഇഷ്ടപ്പെടുന്ന രുചി നല്‍കുക എന്നതാണ് പിന്നീട് ഏറ്റവും വെല്ലുവിളി നിറഞ്ഞതായി തോന്നിയത്. ശരിയായ അളവില്‍ ചേരുവകള്‍ ചേര്‍ത്താല്‍ മാത്രമേ മികച്ച രുചിയിലും ഗുണത്തിലും ഐസ്‌ക്രീം നിര്‍മിക്കാന്‍ സാധിക്കുകയുള്ളു.

ഐസ്‌ക്രീം നിര്‍മാണത്തിന് പിന്നിലെ ശാസ്ത്രം വളരെ ലളിതമാണെന്ന് രോഹന്‍ പറയുന്നു. 196.4 ഡിഗ്രി സെല്‍ഷ്യസില്‍ ലിക്വിഡ് നൈട്രജന്‍ ചൂടാക്കുകയാണ് ആദ്യം ചെയ്യുന്നത്. ഇത് ഐസ്‌ക്രീമില്‍ ചേര്‍ത്ത് നിമിഷങ്ങള്‍ക്കകം ഇത് ഗ്യാസായി മാറും.

196.4 ഡിഗ്രി സെല്‍ഷ്യസില്‍ ലിക്വിഡ് നൈട്രജന്‍ ചൂടാക്കുകയാണ് ആദ്യം ചെയ്യുന്നത്. ഇത് ഐസ്‌ക്രീമില്‍ ചേര്‍ത്ത് നിമിഷങ്ങള്‍ക്കകം ഇത് ഗ്യാസായി മാറും. ഇത് ഐസ്‌ക്രീം ബെയ്‌സില്‍ ഒഴിച്ചാല്‍ അതിലുള്ള ചൂട് ഇല്ലാതാകും. ഇപ്പോഴുള്ള തണുത്ത ബെയ്‌സ് ഐസ്‌ക്രീമായി മാറുമെന്ന് മാത്രമല്ല അത് വെള്ളമാകാതെ എപ്പോഴും ഐസ് രൂപത്തില്‍തന്നെയിരിക്കുകയും ചെയ്യും. സാധാരണയുണ്ടാക്കുന്ന ഐസ്‌ക്രീമിനേക്കാള്‍ ഇവയ്ക്ക് രുചി കൂടുമെന്നതാണ് പ്രത്യേകത. ഐസ്‌ക്രീം കൂടുതല്‍ മൃദുലവും രുചികരവുമായിരിക്കും. മാത്രമല്ല കൂടുതല്‍ ആരോഗ്യകരമവുമായിരിക്കും.

രണ്ട് വര്‍ഷം ഐസ്‌ക്രീം നിര്‍മാണത്തില്‍ പരീക്ഷണം നടത്തിയ ശേഷമാണ് ചെറി കോമറ്റിലേക്ക് തിരിഞ്ഞത്. ഇപ്പോള്‍ തങ്ങള്‍ക്ക് ഓരോ ചേരുവകളും എത്ര അളവില്‍ ചേര്‍ക്കണമെന്നും ഏതെങ്കിലും ചേരുവയില്‍ അല്‍പം വ്യത്യാസമുണ്ടായാല്‍ എന്ത് രുചിയായിരിക്കും അനുഭവപ്പെടുക എന്നതെല്ലാം കൃത്യമായി അറിയാമെന്ന് രോഹന്‍ പറയുന്നു. തങ്ങള്‍ക്ക് നിരവധി നേട്ടങ്ങളും ഒപ്പം നഷ്ടങ്ങളും ഇതിനകം ഉണ്ടായിട്ടുണ്ട്. ജാമുന്‍, ജാഗര്‍മീസ്റ്റര്‍ ഐസ്‌ക്രീമുകള്‍ തയ്യാറാക്കാനായത് നേട്ടങ്ങളാണ്. എന്നാല്‍ ജിലേബി ഐസ്‌ക്രീം ശരിയായി തയ്യാറാക്കാന്‍ കഴിഞ്ഞിട്ടില്ല.

2014ല്‍ ഗുര്‍ഗാവോണിലെ സൈബര്‍ഹബിലാണ് ചെറി കോമറ്റിന്റെ ആദ്യ ഔട്ട്‌ലെറ്റ് തുറന്നത്. മികച്ച പ്രതികരണമാണ് ഇവിടെനിന്ന് ലഭിച്ചത്. ആദ്യത്തെ ഒരുമാസം കൊണ്ട് തന്നെ സംരംഭത്തിന് വലിയ വിജയം നേടാനായി. ഒരു വര്‍ഷത്തിന് ശേഷമാണ് തങ്ങള്‍ അടുത്ത ഔട്ട്‌ലെറ്റ് ആര്‍ കെ പുരത്ത് തുടങ്ങിയത്. ഇതിനുശേഷം 2015ല്‍ ഡല്‍ഹിയിലും ഔട്ട്‌ലെറ്റ് തുടങ്ങി.

കൃത്രിമ പദാര്‍ത്ഥങ്ങളൊന്നും ചേര്‍ക്കാതെ 20 ചേരുവകാണ് ഐസ്‌ക്രീമില്‍ ചേര്‍ക്കുന്നത്. സുഹൃത്തുക്കളില്‍നിന്നും കുടുംബാംഗങ്ങളില്‍നിന്നുമുള്ള ഫണ്ട് ഉപയോഗിച്ചാണ് ഇപ്പോള്‍ സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. അടുത്ത ഒന്നര വര്‍ഷത്തിനുള്ളില്‍ കൂടുതല്‍ ഔട്ട്‌ലെറ്റുകള്‍ തുടങ്ങാനാണ് ഉദ്ദേശിക്കുന്നത് രോഹന്‍ പറയുന്നു.