കാലം മറന്ന പോസ്റ്ററുകള്‍ കനകക്കുന്നില്‍

0

അന്താരാഷ്ട്ര ചലച്ചിത്രമേളയോടനുബന്ധിച്ച് ദേശീയ ഹെറിറ്റേജ് മിഷന്‍ സംഘടിപ്പിച്ച പോസ്റ്റര്‍ പ്രദര്‍ശനം കനകക്കുില്‍ കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ ടി.രാജീവ് നാഥ് ഉദ്ഘാടനം ചെയ്തു. നാഷണല്‍ ഫിലം ആര്‍ക്കൈവ്‌സിന്റെ ആഭിമുഖ്യത്തിലാണ് പ്രദര്‍ശനം നടത്തുന്നത്.

മലയാളമടക്കം 13 ഭാഷകളിലെ നവീകരിക്കപ്പെട്ട 78 പോസ്റ്ററുകളാണ് പ്രദര്‍ശനത്തിനെത്തിയിരിക്കുന്നത്. 1913 മുതല്‍ 1977 വരെയുള്ള ചിത്രങ്ങളാണ് ഇതിലുള്ളത്. ഏറ്റവും പഴക്കമുള്ള പോസ്റ്റര്‍ ദാദാ സാഹേബ് ഫാല്‍ക്കെയുടെ നിശബ്ദചിത്രമായ രാജാ ഹരിശ്ചന്ദ്രയുടേതാണ്. മലയാളത്തില്‍നി്ന്ന അരവിന്ദന്‍, ജോണ് ഏബ്രഹാം എന്നിവരുടെ എട്ടു ചിത്രങ്ങളും ജോണ് ഏബ്രഹാമിന്റെ തമിഴ് ചിത്രമായ അഗ്രഹാരത്തിലെ കഴുതൈ (തമിഴ്)യുടെ പോസ്റ്ററും ഇതില്‍ പെടും.