സ്റ്റാര്‍ട്ട് അപ്പ് പരാജയ കാരണം; സ്ഥാപനങ്ങള്‍ക്കുള്ളിലെ തര്‍ക്കം

0

സ്റ്റാര്‍ട്ട് അപ്പുകളുടെ പരാജയങ്ങള്‍ക്ക് പിന്നിലുള്ള കാരണം എന്താകാം? ഒരു പക്ഷേ ആവശ്യത്തിന് നിക്ഷേപം ലഭിക്കാത്തതോ ഉത്പ്പന്നങ്ങളിലെ പോരായ്മകളോ ആകാം കാരണം. 2014ല്‍ സി ബി സംരംഭകരോട് ഇതേ ചോദ്യം ചോദിച്ചു. അവരുടെ അഭിപ്രായത്തില്‍ സ്ഥാപകന്‍ അല്ലെങ്കില്‍ ടീം തമ്മിലുള്ള പ്രശ്‌നങ്ങളാണ് സ്റ്റാര്‍ട്ട് അപ്പ് പരാജയപ്പെടന്നതിന്റെ രണ്ടാമത്തെ കാരണം.

ചില സ്ഥാപകര്‍ തന്റെ സംരംഭത്തില്‍ വലിയ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെയ്ക്കാറില്ല. അവരുടെ ആത്മാര്‍ത്ഥതക്കുറവ് ഒരു സംരംഭത്തെ സാരമായി ബാധിക്കുന്നു. പുറത്ത് നിന്ന് എന്ത് പ്രശ്‌നം വന്നാലും നമുക്ക് നിഷ്പ്രയാസം നേരിടാന്‍ കഴിയും. എന്നാല്‍ ടീമിനകത്ത് ഒരു പ്രശ്‌നം വന്നാല്‍ അത് പരിഹരിക്കുക എന്നത് വളറെ ബുദ്ധിമുട്ടാണ്.

എനിക്ക് അടുത്തറിയാവുന്ന ഒരു കമ്പനിയില്‍ ഞങ്ങള്‍ നിക്ഷേപം നടത്തിയിരുന്നു. നിക്ഷേപം നല്‍കി ഒരു മാസത്തിനുള്ളില്‍ മൂന്ന് സ്ഥാപകരില്‍ രണ്ട് പേര്‍ ഇതില്‍ നിന്ന് പിന്മാറുകയാണെന്ന് പറഞ്ഞു. ഞങ്ങള്‍ അവരോട് അതില്‍ നിന്ന് തന്നെ കമ്പനി നന്നായി നടത്താന്‍ ഉപദേശിച്ചു. അടുത്ത മൂന്ന് വര്‍ഷങ്ങളില്‍ ഇങ്ങനെയുള്ള സാഹചര്യങ്ങള്‍ നിരവധി തവണ ഉണ്ടായി. പിന്നെയും ഒരാള്‍ ഇതില്‍ നിന്ന് വിട്ടുപോകാന്‍ ആഗ്രഹിക്കുന്നതായി പറഞ്ഞു. ഈ കമ്പനിയുടെ സ്ഥാപകന്‍ എന്ന അധികാരം തന്റെ അന്തസ്സിന് ചേര്‍ന്നതല്ല എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ഈ സ്റ്റാര്‍ട്ട് അപ്പില്‍ നിന്ന് 3 വര്‍ഷം കൊണ്ട് പഠിച്ചതിനെക്കാള്‍ ഏറെ കാര്യങ്ങള്‍ ഒരുപക്ഷേ ഒരു ബഹുരാഷ്ട്ര കമ്പനിയില്‍ നിന്ന് അദ്ദേഹം പഠിച്ചുകാണും. ഈ കാര്യത്തില്‍ ഞങ്ങല്‍ ഭാഗ്യവാന്മാരാണ്. കാരണം ഒരാള്‍ക്ക് എപ്പോള്‍ വേണമെങ്കിലും ഞങ്ങളെ വിട്ടുപോകാവുന്നതാണ്. ഇത് ഒരിക്കലും ഞങ്ങളുടെ പ്രവര്‍ത്തനങ്ങളെയോ ടീമിനേയോ ബാധിക്കുന്നില്ല.

നിങ്ങള്‍ ഒരു സ്റ്റാര്‍ട്ട് അപ്പ് തുടങ്ങി സഹസ്ഥാപകരെ അന്വേഷിക്കുമ്പോള്‍ എല്ലാ സാഹചര്യങ്ങളും മനസ്സിലാക്കി ഒരു കരാറില്‍ ഏര്‍പ്പെടുന്നത് നല്ലതായിരിക്കും. ഇങ്ങനെ ഒരു കരാറില്‍ ഏര്‍പ്പെടുമ്പോള്‍ ചുവടെ കൊടുത്തിട്ടുള്ള കാര്യങ്ങള്‍ തീര്‍ച്ചയായും ശ്രദ്ധിക്കണം.

ഉത്തരവാദിത്തങ്ങള്‍

ഓരോ സ്ഥാപകരുടേയും ചുമതലകളെക്കുറിച്ച് വ്യക്തമായഒരു ധാരണ ഉണ്ടായിരിക്കണം. ഒരാളുടെ അനുഭവ സമ്പത്തിന്റെ അടിസ്ഥാനമാക്കി ആയിരിക്കണം ചുമതലകള്‍ നല്‍കേണ്ടത്. എന്നാല്‍ വേണ്ടത്ര ഇല്ല എന്നുണ്ടെങ്കില്‍ അവര്‍ക്ക് താത്പര്യമുള്ള മേഖലകള്‍ നല്‍കുക. ഒരാള്‍ നല്ല പ്രവര്‍ത്തനം കാഴ്ചവെയ്ക്കുന്നില്ല അല്ലെങ്കില്‍ കമ്പനി ഒരു പുതിയ മോഡല്‍ സ്വീകരിക്കുകയാണ് എഹ്കില്‍ ചുമതലകളില്‍ മാറ്റം വരുത്താന്‍ കഴിയുന്ന തരത്തില്‍ കരാര്‍ ഉണ്ടാക്കുക.

തീരുമാനങ്ങള്‍

എല്ലാവര്‍ക്കും ഒരു കമ്പനിയുടെ സി ഇ ഒയോ, കോ-സി ഇ ഒയോ ആകാന്‍ കഴിയില്ല. ഒരു സ്റ്റാര്‍ട്ട് അപ്പിനെ സംബന്ധിച്ച് ഒരു തീരുമാനം എടുക്കാനായി എല്ലാവരുടേയും അബിപ്രായങ്ങല്‍ സ്വീകരിക്കുക എന്നത് പ്രായോഗികമല്ല. അതുകൊണ്ടുതന്നെ കൃത്യമായ തീരുമാനങ്ങല്‍ എടുക്കാനായി കമ്പനിക്ക് ഒരു തലവന്‍ ഉണ്ടാകേണ്ടത് അത്യാവശ്യമാണ്. പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി മാത്രമേ ഒരാളെ ആ സ്ഥാനത്ത് നിന്ന് മാറ്റാന്‍ പാടുള്ളൂ. ചര്‍ച്ചകളില്‍ മാത്രമേ ജനാധിപത്യത്തിന് സ്ഥാനമുള്ളൂ. ഒരു തീരുമാനം എടുക്കാന്‍ ജനാധിപത്യം ഉപകരിക്കില്ല.

ഓഹരി വിഹിതം, അധികാരം

ഓഹരി സ്ഥാപകന്മാര്‍ തമ്മില്‍ തുല്ല്യമായി വീതിക്കുകയാണ് ചെയ്യാറുള്ളതെന്ന് സ്റ്റാര്‍ട്ട് അപ്പുകളില്‍ നടത്തിയ ഒരു സര്‍വ്വേയില്‍ കാണിക്കുന്നു. സ്ഥാപക ടീമില്‍ എല്ലാവര്‍ക്കും ഒരേ രീതിയിലുള്ള അനുഭവങ്ങളാണ് ഉള്ളതെങ്കില്‍ ഇതാണ് നല്ലത്. ഒരു സ്റ്റാര്‍ട്ട് അപ്പിന്റെ ഓഹരി എന്നത് അവരുടെ ഭാവിയിലേക്കുള്ള മുതല്‍ക്കൂട്ടാണ്. ഒരു ടീമിലുള്ള എല്ലാവര്‍ക്കും ഒരേ രീതിയില്‍ പ്രവര്‍ത്തിക്കാന്‍ കഴിയില്ല. അനുഭവ സമ്പത്ത് വ്യത്യസ്തമാണെങ്കില്‍ ഓഹരി തുല്ല്യമായി പങ്കുവെയ്‌ക്കേണ്ടതില്ല. സി ഇ ഒ ആയി പ്രവര്‍ത്തിക്കുന്നവര്‍ക്ക് കൂടുതല്‍ ഓഹരി നല്‍കണം. ഇത് ചിലര്‍ക്ക് അംഗീകരിക്കാനാകില്ല. ഈ ചര്‍ച്ചകള്‍ നേരത്തെ തന്നെ നടത്തേണ്ടതാണ്. പിന്നീട് ഒരു പ്രശ്‌നം ഉണ്ടാകാന്‍ ഇടയാക്കരുത്. സ്ഥാപകര്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍ കമ്പനിയെയാണ് ബാധിക്കുക. അധികാരങ്ങള്‍ ഏല്‍പ്പിക്കുന്നതും ഒരു വെല്ലുവിളിയാണ്. വിപണിക്ക് അനുസൃതമായ ഒരു മാതൃക തയ്യാറാക്കുക. ഒരു സഹസ്ഥാപകന്‍ പാതിവഴിയില്‍ ഉപേക്ഷിച്ച് പോകുകയാണെങ്കില്‍ പുതിയ ഒരാളെ കണ്ടെത്തണം.

സ്ഥാപകന്‍ അല്ലെങ്കില്‍ ടീം ബന്ധം ഒരു വിവാഹം പോലെയാണ് ജീവിതാവസാനം വരെ ഇത് നിലനില്‍ക്കും എന്നാണ് നമ്മുടെ പ്രതീക്ഷ. യഥാര്‍ഥ വിവാഹം പോലെ ഇതിലും പ്രശ്‌നങ്ങള്‍ വരാം. അതുകൊണ്ടുതന്നെ മുന്‍കൂട്ടി കരാറില്‍ ഏര്‍പ്പെടുന്നത് വളരെ നല്ലതാണ്.