കുപ്പയില്‍ നിന്നും കൗതുകം തീര്‍ത്ത് അമിഷി ഷാ

0

നാം ഉപയോഗശൂന്യമായി കളയുന്ന പല സാധനങ്ങളും ഉപയോഗിച്ച് പ്രയോജനപ്രദവും മനോഹരവുമായ പലതും നിര്‍മിക്കാന്‍ സാധിക്കും. ചിലര്‍ക്ക് ഇത്തരം കഴിവുകള്‍ ഉണ്ടെങ്കിവും അത് വികസിപ്പിച്ചെടുക്കാന്‍ ശ്രമിക്കാറില്ല. എന്നാലിവിടെ ഇതു തന്നെ സംരംഭമായിക്ക് മാറ്റിയിരിക്കുകയാണ് അമിഷി ഷാ. അമിഷിക്ക് ഫിനാന്‍സില്‍ ബാച്ചിലര്‍ ഡിഗ്രിയും ഇന്റര്‍ നാഷണല്‍ മാനേജ്‌മെന്റില്‍ മാസ്റ്റര്‍ ഡിഗ്രിയും ഉണ്ടെന്നുള്ളത് ആര്‍ക്കും അവശ്വസനീയമായ ഒന്നായിരുന്നു. മാത്രമല്ല അവര്‍ ഒരു സെമി പ്രൊഫഷണല്‍ ലാറ്റിന്‍ ഡാന്‍സര്‍ കൂടിയായിരുന്നു. മാലിന്യം റീ സൈക്കിള്‍ ചെയ്യുന്ന അമിഷിയുടെ സംരംഭത്തിന് ഇതുമായി യാതൊരു ബന്ധവും ഉണ്ടായിരുന്നില്ല. പ്ലാസ്റ്റിക്, ഗ്ലാസ്സ് എന്നിവയുടെ കഷ്ണങ്ങളാണ് റീസൈക്കിള്‍ ചെയ്തുപയോഗിക്കുന്നതിന് പദ്ധതി ഒരുക്കിയത്.

ഫിനാന്‍സും സല്‍സാ ഡാന്‍സും ഇതുമായി നേരിട്ട് ബന്ധപ്പെട്ടിട്ടില്ലെങ്കിലും പരോക്ഷമായി ബന്ധമുണ്ടായിരുന്നു. യു കെ യില്‍ പഠിക്കുന്ന സമയത്ത് താന്‍ എടുത്ത ഒരു ക്ലാസ്സിനെപ്പറ്റി ചിന്തിച്ചപ്പോഴാണ് സാമ്പത്തികമായും സാമൂഹികമായും പരിസ്ഥിതി പരമായും ഉറപ്പുള്ള സംരംഭങ്ങളാണ് ആരംഭിക്കേണ്ടത് എന്നത് അമിഷി ഓര്‍ത്തത്. അമിഷിയുടെ ജീവിതത്തിലെ കലാപരമായ ഒരേ ഒരു കാര്യം ലാറ്റിന്‍ അമേരിക്കന്‍ ഡാന്‍സ് മാത്രമായിരുന്നു. മറ്റ് സമയം മുഴുവന്‍ കണക്കുകള്‍ക്കും സംരഭത്തിനുമായി നല്‍കിയിരുന്നു. പല അന്തര്‍ദേശീയ ഡാന്‍സ് മത്സരങ്ങളിലും ഇന്ത്യ പ്രതിനിധീകരിച്ച് അമിഷി പങ്കെടുത്തിട്ടുണ്ട്. ഇതവള്‍ക്ക് ആത്മ വിശ്വാസവും ഒരു ടീമിനെ നയിക്കാനുള്ള നേതൃത്വപാടവവും നല്‍കി. പിന്നീട് സംരംഭം ആരംഭിച്ചപ്പോള്‍ ഇത് കൂടുതല്‍ പ്രയോജനം നല്‍കി.

പഴയ സാധനങ്ങളില്‍ നിന്നും ഉപയഗപ്രദമായവ ഉണ്ടാക്കുന്നത് ഒരു വിനോദമായി അമിഷി ചെയ്തിരുന്നു. തനിക്ക് മുമ്പ് തന്നെ പലരും ഇത്തരം വിനോദങ്ങളില്‍ ഏര്‍പ്പെട്ടിരുന്നതായി അമിഷിക്ക് അറിയാമായിരുന്നു. എന്നാല്‍ അതില്‍ നിന്നും വരുമാനമുണ്ടാക്കാന്‍ പലരും ശ്രമിച്ചിരുന്നില്ല.

ഇത്തരം പരീക്ഷണങ്ങള്‍ തുടര്‍ന്ന് അമിഷി 2013ല്‍ യു കെയില്‍ നിന്നും ഇന്ത്യയിലെത്തി. എന്നാല്‍ പരീക്ഷണങ്ങള്‍ നടത്താനുള്ള സമയം തീരെ ലഭിക്കാതെയായി. തുടര്‍ന്ന് തന്റെ ജോലി ഉപേക്ഷിച്ച് മുഴുവന്‍ സമയവും ഇതിനായി ചെലവഴിക്കാന്‍ തീരുമാനിക്കുകയായിരുന്നു. എന്നാലിത്തരം ഒരു സംരംഭം ആരംഭിക്കുന്നതിന് വളരെ വലിയ തുക വേണ്ടിവരുമെന്ന് അമിഷിക്ക് അറിയാമായിരുന്നു. തുടര്‍ന്ന് തന്റെ പഴയ ജോലിയില്‍ നിന്നും സമ്പാദിച്ച കുറച്ച പണം ഉപയോഗിച്ച് ആദ്യം സംരംഭത്തിന് തുടക്കം കുറിച്ചു.

ആദ്യം സ്വന്തം പരിസരത്തു തന്നെയുള്ളവ അസംസ്‌കൃത വസ്തുക്കളാക്കിയാണ് ആരംഭിച്ചത്. പിന്നീട് അസംസ്‌കൃത വസ്തുക്കള്‍ ശേഖരിക്കുന്നതിന് ആളുകളെ നിയോഗിച്ചു. മാലിന്യം ശേഖരിക്കുന്നവരെയാണ് ഇതിനായി നിയോഗിച്ചത്.

ആദ്യ ഉത്പന്നം ഗ്ലാസ്സ് കൊണ്ടുള്ളതായിരുന്നു. ഇത് വളരെ എളുപ്പം ലഭ്യമാകുന്ന ഒന്നായിരുന്നു. പിന്നീട് കുറച്ചുകൂടി കൂടുതല്‍ അസംസ്‌കൃത വസ്തുക്കള്‍ ഉപയോഗിച്ച് പുതിയ മോഡല്‍ ഉണ്ടാക്കി. പല വെല്ലുവിളികളും തുടക്കത്തില്‍ നേരിടേണ്ടി വന്നു. മാര്‍ക്കറ്റ് ആയിരുന്നു പ്രധാന പ്രശ്‌നം. ഇത്തരം പ്രശ്‌നങ്ങള്‍ തരണം ചെയ്തു തന്നെ മുന്നോട്ടുപോയി. കീ ബോര്‍ഡ് കീസ് ഫ്രെയിംസ്, മദര്‍ബോര്‍ഡ് വിസിറ്റിംഗ് കാര്‍ഡ് ഹോള്‍ഡേഴ്‌സ്, കീ ചെയിനുകള്‍, മറ്റ് അലങ്കാര വസ്തുക്കള്‍ എന്നിവയൊക്കെയായിരുന്നു ഉത്പന്നങ്ങള്‍.

ഓരോ ഉത്പന്നങ്ങളും ഒരു സര്‍ഗ സൃഷ്ടിയായിയരുന്നു. ഹൈദ്രാബാദ്, ബാംഗ്ലൂര്‍, മുംബൈ, ഡല്‍ഹി, രാജോക്രി, പൂനെ ഇന്‍ഡോര്‍, നാഗ്പൂര്‍ തുടങ്ങി നിരവധി നരഗങ്ങളാണ് ഉത്പന്നങ്ങള്‍ വിറ്റഴിക്കാനായി തിരഞ്ഞെടുത്തത്. ചിലയിടങ്ങളില്‍ നിന്നും മികച്ച പ്രതികരണമായിരുന്നു ഉത്പന്നത്തിന് ലഭിച്ചത്. ഇത് കമ്പനി രൂപീകരണത്തെക്കുറിച്ച ചിന്തിപ്പിച്ചു. റീടെയിലായും എന്നാല്‍ വളരെ വലിയ ഗിഫ്റ്റ് സെഗ്മെന്റായും ഇതിനെ വളര്‍ത്താന്‍ അമിഷി തീരുമനിച്ചു. അന്തര്‍ദേശീയ മാര്‍ക്കറ്റുകള്‍ കീഴടക്കാനും അമിഷിക്കു മോഹം ഉണ്ടായിരുന്നു. വരുന്ന നാലഞ്ച് വര്‍ഷത്തിനുള്ളില്‍ കമ്പനിയുടെ വരുമാനം അഞ്ച് കോടിയാക്കാനാകുമെന്ന് അമിഷി വിശ്വസിക്കുന്നു.

തന്റെ സംരംഭത്തിലൂടെ തനിക്ക് മാത്രമല്ല നാടിനു തന്നെ പ്രയോജനം ലഭിക്കുന്നതിലൂടെ ആത്മസംതൃപ്തിയും അമിഷിക്ക് ലഭിച്ചിരുന്നു. പല രാജ്യങ്ങളിലും പ്രത്യേകിച്ച് വികസ്വര രാജ്യങ്ങളിലെ പ്രധാന പ്രശ്‌നമായിരുന്നു മാലിന്യം. അതിനൊരു പരിധിവരെ പരിഹാരമായിരുന്നു തന്റെ സംരംഭം എന്നതില്‍ അമിഷി അഭിമാനിച്ചിരുന്നു. മാര്‍ക്കറ്റുകളിലൂടെ സഞ്ചരിച്ചും ഓണ്‍ലൈനുകളില്‍ തിരഞ്ഞും അസംസ്‌കൃത വസ്തുക്കളും ഉത്പന്നത്തിന്റെ വിപണിയും അമിഷി കണ്ടെത്തി. ഒരു ഡാന്‍സറുടെ ചുറുചുറുക്കും ഫിനാന്‍സിലുള്ള അറിവും ഇതിനൊക്കെ അമിഷിക്ക് സഹായകമായി.