കര്‍ഷകരെ സംരക്ഷിച്ച് സി എസ് ഐ ആര്‍സി എഫ് ടി ആര്‍ ഐ

0

കൃഷിയില്‍ മാത്രമല്ല കര്‍ഷകരെ സംരംഭകര്‍ കൂടിയാക്കുകയാണ് സി എസ് ഐ ആര്‍ സി എഫ് ടി ആര്‍ ഐ എന്ന സ്ഥാപനം. മൈസൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഭക്ഷ്യ ഗവേഷണ കേന്ദ്രമാണ് സി എസ് ഐ ആര്‍ സി എഫ് ടി ആര്‍ ഐ. ഇന്ത്യയിലെ മൊത്തം കാര്‍ഷിക ഉല്‍പാദനം കേന്ദ്രീകരിച്ചാണ് ഇതിന്റെ പ്രവര്‍ത്തനം. സി എഫ് ടി ആര്‍ ഐ(കൗണ്‍സില്‍ ഓഫ് സയന്‍സ് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച്)യുടെ സാമ്പത്തിക സഹായത്തോടെ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് സി എസ് ഐ ആര്‍.

സി എസ് ഐ ആര്‍ സി എഫ് ടി ആര്‍ ഐയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് തന്നെ പറയാന്‍ ഒരു ചരിത്ര കഥയുണ്ട്.

1900ങ്ങളില്‍ നവോത്ഥാന ശൈലിയില്‍ ഉണ്ടായിരുന്ന കൊട്ടാരത്തിലാണ് ഇപ്പോള്‍ സി എഫ് ടി ആര്‍ ഐ(സെന്‍ട്രല്‍ ഫുഡ് ടെക്‌നോളജിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് പ്രവര്‍ത്തിക്കുന്നത്. ചേളുവമ്പമണി അവറു രാജ്ഞിയുടെ കൊട്ടാരമായിരുന്നു ഇത്. ഭക്ഷ്യക്ഷാമം വളരെ രൂക്ഷമായ ഒരു കാലഘട്ടത്തില്‍ ഇത്തരം ഒരു സ്ഥാപത്തിന്റെ ആവശയകത മനസിലാക്കി തന്റെ അവസാനത്തെ വില്‍പത്രത്തില്‍ ചേളുവമ്പമണി രാജ്ഞി തന്റെ സ്ഥലം സി എസ് ഐ ആറിന് നല്‍കുകയായിരുന്നു. ഭക്ഷണങ്ങള്‍ പാഴായി പോകുന്നത് തടയാന്‍ ഈ സ്ഥാപനം ഉതകുമെന്ന പ്രതീക്ഷയിലാണ് രാജ്ഞി അങ്ങനെ ചെയ്തത്.

ഭക്ഷ്യ ധാന്യങ്ങള്‍ അവ കേടാകുന്നതിന് മുമ്പ് ഒരു സ്ഥലപര്യാപ്തമായ ഗതാഗത സംവിധാനങ്ങളില്ല എന്നത് തന്നെയായിരുന്നു ക്ഷാമത്തിന് ഒരു പ്രധാന കാരണം. ധാന്യങ്ങള്‍ ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേക്ക് എത്തിക്കുമ്പോള്‍ തന്നെ അവ നശിച്ചിരിക്കും.

രാജ്ഞിയുടെ കാലഘട്ടം കഴിഞ്ഞ് പിന്നിട്ട നൂറ് വര്‍ഷങ്ങള്‍ പരിശോ

ധിക്കുമ്പോള്‍ ഇന്ന് വളരെ അഭിമാനപൂര്‍വ്വമായ പ്രവര്‍ത്തനങ്ങളാണ് സെന്റര്‍ ലനടത്തുന്നത്. കാര്‍ഷിക ഉല്‍പന്നങ്ങള്‍ കൂടുതല്‍ ഉല്‍പാദിപ്പിക്കാന്‍ പ്രോത്സാഹിപ്പിക്കുകയാണ് സി എഫ് ടി ആര്‍ ഐ ചെയ്തത്.

സി എഫ് ടി ആര്‍ ഐയുടെ ഡയറക്ടറായ പ്രൊഫ. രാം രാജശേഖരന്റെ വാക്കുകള്‍ ഇങ്ങനെ: നിലവില്‍ കര്‍ഷകര്‍ തങ്ങളുടെ ഉല്‍പന്നങ്ങള്‍ കുറഞ്ഞ വിലയില്‍ വ്യവസായികള്‍ക്ക് നല്‍കുകയും പിന്നീട് തങ്ങളുടെ ആവശ്യങ്ങള്‍ക്കായി അവരില്‍നിന്നും കൂടിയ വിലയില്‍ വാങ്ങുകയാണ്. ഉദാഹരണത്തിന് കര്‍ഷകര്‍ ഒരു കിലോ അരി പത്ത് രൂപക്ക് വ്യവസായികള്‍ക്ക് നല്‍കുമെങ്കില്‍ അവര്‍ ഇത് 20 രൂപക്കാണ് പിന്നീട് വില്‍ക്കുന്നത്.

ഭക്ഷ്യധാന്യം, പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍, സുഗന്ധദ്രവ്യങ്ങള്‍, നാര് വര്‍ഗങ്ങള്‍ എന്നിവ വന്‍തോതില്‍ ഉല്‍പാദനം നടത്തുന്ന രാജ്യമാണ് ഇന്ത്യ. ഉല്‍പാദനത്തില്‍നിന്ന് കര്‍ഷകര്‍ക്കുണ്ടാകുന്ന നഷ്ടം 40 ശതമാനത്തോളമാണ്. എന്നാല്‍ കര്‍ഷകരില്‍നിന്ന് ഉപഭോക്താക്കളിലേക്ക് സാധനങ്ങളെത്തുമ്പോള്‍ ഇതിന്റെ വില ഇരട്ടിയിലധികം ആകാറാണുള്ളത്.

മാര്‍ക്കറ്റില്‍ നിലവിലുള്ള സാഹചര്യങ്ങളെ മാറ്റിമറിക്കുകയായിരുന്നില്ല സി എഫ് ടി ആര്‍ ഐയുടെ ഉദ്ദേശം. മറിച്ച് കര്‍ഷകരുടെ സാമ്പത്തിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുകയാണ് ലക്ഷ്യമിട്ടത്. അടിസ്ഥാനപരമായി സാധനങ്ങള്‍ വാങ്ങാനുള്ള അനരുടെ കഴിവ് മെച്ചപ്പെടുത്തുകയായിരുന്നു.

കര്‍ഷകര്‍ക്ക് സാങ്കേതിക മേഖലകളില്‍ വൈദഗ്ധ്യം നല്‍കി അവരെ ശാക്തീകരിക്കുകയാണ് സി എഫ് ടി ആര്‍ ഐ ചെയ്തത്. മാത്രമല്ല കര്‍ഷകരെ തന്നെ സംരംഭകരാക്കി മാറ്റി എന്നതാണ് ഏറ്റവും പ്രധാനം. ഇതിനായി കൂടുതല്‍ സാങ്കേതിക വിദ്യകളും കൃഷിക്ക് ആവശ്യമായ ധാന്യങ്ങളും നല്‍കുകയാണ് ആദ്യം ചെയ്തത്. കൃഷി ചെയ്യുന്ന ധാന്യങ്ങള്‍ പ്രോസസ് ചെയ്ത് ജനങ്ങളിലെത്തിക്കുന്ന തരത്തില്‍ അവര്‍ക്കുള്ള സാങ്കേതികവിദ്യകള്‍ നല്‍കി.

കര്‍ണാടകയിലെ നൂറ് കര്‍ഷകര്‍ക്ക് സൗജന്യമായി കടലയും കശകശയും നല്‍കിയതായിരുന്നു ഏറെ പ്രധാനപ്പെട്ടത്. ഇത് വളരെ പ്രധാനപ്പെട്ട ഭക്ഷണമല്ലെങ്കിലും വാണിജ്യപരമായി വരുമാനമുണ്ടാക്കാന്‍ പര്യാപ്തമായതാണ്. ഉദാഹരണത്തിന് ഇവയുടെ വേരുകളും തണ്ടുകളുമെല്ലാം പച്ചമരുന്നുകള്‍ ഉണ്ടാക്കുന്നതിനും സോപ്പ് നിര്‍മാണത്തിനുമെല്ലാം ഉപയോഗിക്കുന്നുണ്ട്.

സാങ്കേതികവിദ്യകള്‍ ലഭ്യമാക്കുകയാണ് ഏറ്റവും പ്രധാനം. രാജശേഖരന്റെ വാക്കുകള്‍ ഇങ്ങനെ: കര്‍ഷകര്‍ സ്വന്തമായി തുടങ്ങുന്ന പ്രോസസിംഗ് യൂനിറ്റുകള്‍ക്ക് കേന്ദ്രസര്‍ക്കാരില്‍നിന്നും സബ്‌സിഡി നേടിക്കൊടുക്കേണ്ടതുണ്ടായിരുന്നു. മാത്രമല്ല ബാങ്കുകളില്‍നിന്നും മറ്റ് സാമ്പത്തിക സ്ഥാപനങ്ങളില്‍നിന്നും ഇവര്‍ക്ക് ഫണ്ടുകള്‍ നേടേണ്ടതുണ്ടായിരുന്നു. എന്നാല്‍ ഇത് എല്ലാവരെക്കൊണ്ടും എളുപ്പത്തില്‍ സാധ്യമാകുന്നതല്ല.

ഈ സാഹചര്യത്തിലാണ് സി എസ് ഐ ആര്‍800 തുടങ്ങിയത്. ഇന്ത്യയിലെ ഗ്രാമങ്ങളില്‍ ദാരിദ്ര്യ രേഖക്ക് താഴെയുള്ള 800 മില്യന്‍ കര്‍ഷകരെ സഹായിക്കുകയെന്ന ഉദ്ദേശത്തോടെയായിരുന്നു ഇത്.

ഇത് ഇപ്പോള്‍ പ്രാരംഭഘട്ടത്തിലാണ്. കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കേണ്ടതുണ്ട്.

സി എസ് ഐ ആര്‍800ന്റെ കോര്‍ഡിനേറ്ററായ രേണു അഗര്‍വാളിന്റെ വാക്കുകളിങ്ങനെ: ഒരുകൂട്ടം ശാസ്ത്രജ്ഞരുടെ ഗ്രൂപ്പുണ്ടാക്കി തങ്ങള്‍ ആളുകള്‍ അധികമില്ലാത്ത ഗ്രാമങ്ങളിലേക്ക് അവരെ കൊണ്ടുപോയിരുന്നു. നക്‌സലൈറ്റ് ഏരിയയില്‍വരെ അവരെ കൊണ്ടുപോയി. അവിടെനിന്ന് കര്‍ഷകര്‍ നേരിടുന്ന നിരവധി ബുദ്ധിമുട്ടുകള്‍ മനസിലാക്കാനായി.

കര്‍ഷകര്‍ക്ക് ഏറെ പ്രയോജനം ചെയ്യുന്ന നൂതന ആശയങ്ങളാണ് തങ്ങള്‍ ആവിഷ്‌കരിച്ചത്. ജനങ്ങള്‍ക്ക് മുന്നില്‍ ഒരു സാങ്കേതികവിദ്യ അവതരിപ്പിക്കുന്നതിന് മുമ്പ് അതിനെക്കുറിച്ച് നല്ല രീതിയില്‍ മനസിലാക്കാറുണ്ട്. നിലവിലുള്ള സാങ്കേതികവിദ്യ കൂടുതല്‍ നവീകരിക്കാനും കൂടുതല്‍ വികസനമാര്‍ഗങ്ങള്‍ കണ്ടെത്താനുമാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് രാജശേഖരന്‍ പറയുന്നു.

സര്‍ക്കാര്‍ തന്നെയാണ് ഈ ലക്ഷ്യം സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത്. ആള്‍ ഇന്ത്യ ഫാര്‍മേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റും ഹോര്‍ട്ടികള്‍ച്ചര്‍ ഡിപാര്‍ട്ട്‌മെന്റും ചെറുകിട കര്‍ഷകരുമെല്ലാം സി എസ് ഐ ആര്‍800 നെ സമീപിച്ചിരുന്നു.

ഇടനിലക്കാര്‍ എപ്പോഴും തങ്ങളുടെ ബിസിനസിന് നേട്ടമുണ്ടാക്കാനായിരിക്കും ശ്രമിക്കുന്നത്. കര്‍ഷകര്‍ തങ്ങളുടെ ബിസിനസിന് എന്ത് സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നതെന്നതാണ് പ്രധാനം രാജശേഖരന്‍ പറയുന്നു.