സറീന സ്‌ക്ര്യൂവാല; ചാനല്‍ രംഗത്തെ ചാലകശക്തി

0

കുട്ടികള്‍ക്കായി ഒരു ചാനല്‍ എന്ന ആശയം സറീന സ്‌ക്രൂവാലയുടേതായിരുന്നു. 2004ല്‍ ഹംഗാമ ടി വി എന്ന പേരില്‍ കുട്ടികള്‍ക്കായുള്ള ചാനല്‍ ഒരുക്കുമ്പോള്‍ കുട്ടികള്‍ അത് ഇരു കയ്യും നീട്ടി സ്വീകരിക്കുമെന്ന് പ്രതീക്ഷ ഉണ്ടായിരന്നെങ്കിലും ഇത്രയും വിജയകരമാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. കുട്ടി ചാനലുകള്‍ അധികം ഇല്ലാതിരുന്ന ആ കാലഘട്ടത്തില്‍ അത് വലിയ വിജയമായി. രണ്ട് വര്‍ഷത്തിനുള്ളില്‍ കുട്ടികളുടെ ചാനലുകളില്‍ നമ്പര്‍ വണ്‍ ആയി ഇത് മാറി. ഹംഗാമ മാതൃകയിലുള്ള ചാനലുകള്‍ വിദേശത്ത് നിര്‍മിക്കുന്നതിന് സറീനയും സംഘവും സഹായവും നല്‍കി. സ്ത്രീകള്‍ സംരംഭങ്ങളിലേക്ക് കടന്നു വരാന്‍ അറച്ചു നിന്ന കാലത്താണ് സറീന സ്‌ക്രൂവാല യു ടി വി ആരംഭിക്കുന്നത്. പിന്നീട് 450 യു എസ് ഡോളറിന് വാള്‍ട്ട് ഡിസ്‌നിക്ക് ചാനല്‍ കൈമാറുകയായിരുന്നു. ഇതിനുശേഷമാണ് കുട്ടി ചാനലിലേക്ക് കടന്നത്.

ജെ ബി പെറ്റിറ്റ് സ്‌കൂള്‍ ഫോര്‍ ഗേള്‍സിലാണ് സറീന പഠിച്ചത്. പെണ്‍കുട്ടികള്‍ക്ക് പ്രോത്സാഹനം നല്‍കുന്ന ഒരു പ്രിന്‍സിപ്പലാണ് അവിടെയുണ്ടായിരുന്നത്. സ്ത്രീകള്‍ക്ക് എപ്പോള്‍ വേണമെങ്കിലും പുറത്തുപോകാനും ചിന്തിക്കുന്നതെന്തും ചെയ്യാന്‍ സാധിക്കുമെന്നും അവര്‍ വിശ്വസിച്ചിരുന്നു. ഇത് അവരുടെ അറുപതാം വയസ്സിലെ ചിന്താഗതിയായിരുന്നു. തന്റെ ജീവിതം ആരംഭിച്ചത് ഒരു പേള്‍ നിര്‍മാണ കമ്പനിയിലെ പ്രൊഡക്ഷന്‍ മാനേജറായിട്ടായിരുന്നെന്ന് സറീന ഓര്‍ക്കുന്നു. ഇതാണ് നാണക്കാരിയായ തന്നെ ഒരു ആത്മവിശ്വാസമുള്ള പെണ്‍കുട്ടിയാക്കി മാറ്റിയത്.

തന്റെ സംരംഭകത്വ ചിന്തകള്‍ ഉണര്‍ന്നതിനു പിന്നില്‍ ഒരു കഥയുണ്ട്. മഷൂര്‍ മഹാളിന്റെ സഹ സംവിധായകനാകാന്‍ അവസരം ലഭിച്ചതാണ് ആദ്യത്തെ ദൃശ്യമാധ്യമ അനുഭവം. ഇന്ത്യയിലെ തന്നെ ആദ്യത്തെ ടെലിവിഷന്‍ ഷോ ആയിരുന്നു അത്. അത് ദൂരദര്‍ശന്റെ നിര്‍മാണത്തിലുള്ള ഒന്നായിരുന്നില്ല. താന്‍ ദൃശ്യ മാധ്യമങ്ങളെയും ടെലിവിഷനേയും വളരെയധികം സ്‌നേഹിച്ചു തുടങ്ങിയത് വളരെ പെട്ടെന്നായിരുന്നു. അന്നത്തെ ഷൂട്ടിംഗ് ലൊക്കേഷനിലെ ആദ്യ ദിവസം ഇപ്പോഴും സറീനക്ക് ഓര്‍മ്മയുണ്ട്. രാവി എഴ് മണിക്ക് സെറ്റില്‍ എത്തിയ താന്‍ പിറ്റേ ദിവസം എഴു മണിക്കാണ് തിരിച്ചെത്തിയത്. വളരെ രസകരമായ ഒരു അനുഭവമായിരുന്നു അത്.

എല്ലാ വിജയങ്ങള്‍ക്ക് പിന്നിലും നിരവധി തോല്‍വികളുണ്ടെന്ന് സംരംഭക മേഖലയിലേക്ക് ഇറങ്ങിത്തിരിച്ചപ്പോഴാണ് സറീനക്ക് മനസിലായത്. പലരുടേയും വിജയഗാഥകള്‍ മനോഹരമായ കഥകളായിരിക്കും. എന്നാല്‍ അവക്ക് പിന്നില്‍ നിരവധി തോല്‍വികള്‍ ഉണ്ടായത് ആരും അറിയുന്നില്ല. തനിക്ക് അത്തരത്തില്‍ നിരവധി വീഴ്ചകള്‍ ഉണ്ടായി. എന്നാല്‍ അവയിലൊന്നും അടി പതറാതെ ആത്മവിശ്വാസത്തോടെ മുന്നോട്ടു പോകാനായതാണ് തനിക്ക് ജീവിത വിജയം നേടാനായതെന്ന് സറീന പറയുന്നു. നിങ്ങളുടെ വിജയഗാഥ പുറത്തറിഞ്ഞാല്‍ മാത്രമേ ഒപ്പം നിങ്ങള്‍ നേരിട്ട തോല്‍വിയുടെ കഥകളും ജനം അറിയൂ എന്ന് മറക്കരുത്.

പുതിയ സംരംഭത്തെക്കുറിച്ച് ആലോചിക്കുമ്പോഴാണ് സ്വദേശ് ഫൗണ്ടേഷന്‍ വന്നുപെട്ടത്. എല്ലാ വര്‍ഷവും ഒരു മില്ല്യണ്‍ ആളുകളെ ദാരിദ്ര്യത്തില്‍ നിന്നും കരകയറ്റുകയായിരുന്നു ഇതിന്റെ ലക്ഷ്യം. ഇത്തരമൊരു വെല്ലുവിളി ഏറ്റെടുക്കാന്‍ തീരുമാനിക്കുകയായിരുന്നു.

ഗ്രാമീണ മേഖല തിരഞ്ഞെടുത്തുകൊണ്ട് തുടങ്ങാനായിരുന്നു പദ്ധതി. അടിസ്ഥാന സൗകര്യങ്ങളും അവസരങ്ങള്ും നിഷേധിക്കപ്പെട്ടവരായിരുന്നു ഇവിടെയുണ്ടായിരുന്നത്. നല്ല വിദ്യാഭാസമോ ആഹാരമോ പോലും ഇവര്‍ക്ക് ലഭിച്ചില്ല. ഇതിനെക്കുറിച്ച് നന്നായി ചിന്തിച്ചശേഷമാണ് ഞങ്ങള്‍ തീരുമാനമെടുത്തത്. ഒരു വികസന രൂപരേഖ ആദ്യം തയ്യാറാക്കി. വിദ്യാഭ്യാസം, ഉപജീവനമാര്‍ഗം, കൃഷി, ആരോഗ്യ സംരക്ഷണം എന്നിങ്ങനെ വിവിധ മേഖലകള്‍ സജ്ജമാക്കാന്‍ തീരുമാനിച്ചു, 108 അംഗങ്ങളുള്ള ഒരു ഗ്രൂപ്പില്‍ 80 പേര്‍ ഇറങ്ങി പ്രവര്‍ത്തിച്ചു. ഞങ്ങളുടെ പ്രധാന ലക്ഷ്യം ജനങ്ങള്‍ക്ക് അവരുടേതായ അവസരങ്ങള്‍ കണ്ടെത്താന്‍ സഹായിക്കുകയായിരുന്നു.

സ്ത്രീ വനിതാ സംരംഭകര്‍ക്ക് സറീന നല്‍കിയിരുന്ന ഉപദേശം ഒരിക്കല്‍ നിങ്ങള്‍ നിങ്ങളുടെ വഴി കണ്ടെത്തിയാല്‍ പിന്നെ അതിലൂടെത്തന്നെ നീങ്ങണം എന്നതായിരുന്നു. സംശയാലുക്കള്‍ പലരും നിങ്ങളുടെ ചുറ്റിലും ഉണ്ടാകും. അവരെ ശ്രദ്ധിക്കരുത്,തുടര്‍ച്ചയായ തോല്‍വികളില്‍ തളരുകയും അരുത്. നിങ്ങളുടെ പ്രശ്‌നങ്ങള്‍ ചുറ്റിലുമുള്ള ആളുകളെ സംബന്ധിച്ചതാണെങ്കില്‍ അത് പരിഹരിക്കാന്‍ കഴിയാം. സാമ്പത്തിക പ്രശ്‌നമാണെങ്കിലും പരിഹരിക്കാന്‍ കഴിയും. പക്ഷെ നിങ്ങളുടെ സംരംഭത്തെക്കുറിച്ച് എപ്പോഴും ശ്രദ്ധാപൂര്‍വം ചിന്തിച്ച് വേണം തീരുമാനങ്ങള്‍ എടുക്കാന്‍.

അതിമോഹിയായിരുന്നില്ലെങ്കിലും ഒരു നല്ല വെല്ലുവിളി ഏറ്റെടുക്കാന്‍ ആഗ്രഹിച്ചിരുന്നു. എപ്പോഴും വെല്ലുവിളകള്‍ തരണം ചെയ്ത് മുന്നോട്ടു പോകാനാണ് ആഗ്രഹിച്ചത്. തൊഴില്‍പരമായ മികവ് പുലര്‍ത്തുന്ന ഒരാളായിരിക്കും ഒരു നല്ല സംരംഭകന്‍. ടീമിനെ സജ്ജീകരിക്കുക എന്നതായിരുന്നു സറീനയുടെ മറ്റൊരു ലക്ഷ്യം. നമുക്ക് ആശയ വിനിമയം നടത്താന്‍ കഴിയുന്നവരായിരിക്കണം നമ്മുടെ ടീമില്‍ ഉണ്ടായിരിക്കേണ്ടത്. കുലീനതയോടും ബഹുമാനത്തോടും മറ്റുള്ളവരെ പരഗണിക്കാന്‍ കഴിയുന്നവരായിരിക്കണം.

സംരംഭത്തില്‍ മാത്രം ശ്രദ്ധ പതിപ്പിക്കുന്ന ഒരു ജീവിതമാകരുത് നമ്മുടേതെന്നും സറീന സംരംഭകര്‍ക്ക് ഉപദേശം നല്‍കുന്നു. ഒപ്പം കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും പ്രാധാന്യം നല്‍കണം. നിങ്ങള്‍ക്കായി നിങ്ങളുെട സമയം മാറ്റിവെക്കണം. ഒരു പുസ്തകം വായിക്കാനും ഒരു കപ്പ് കാപ്പി ആസ്വദിച്ച് കുടിക്കാനും ഉള്ള സമയം ഇത് നിങ്ങള്‍ക്ക് കൂടുതല്‍ എനര്‍ജി നല്‍കുമെന്നാണ് സറീന പറയുന്നത്.