പോലീസ് മേധാവിയുമായി കുട്ടികളുടെ സംവാദം  

0

പോലീസിനൊപ്പം ഒരു ദിനം എന്ന പരിപാടിയുടെ ഭാഗമായി തിരുവനന്തപുരം സിറ്റിയിലെ വിവിധ സ്‌കൂളുകളില്‍ നിന്നുള്ള നൂറോളം കുട്ടികള്‍ പോലീസ് ആസ്ഥാനത്ത് സംസ്ഥാന പോലീസ് മേധാവിയെ സന്ദര്‍ശിച്ചു. 

ഒരു മണിക്കൂര്‍ നീണ്ടു നിന്ന സംവാദത്തില്‍ പോലീസ് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം, മയക്കുമരുന്ന് വ്യാപനം, സൈബര്‍ സുരക്ഷ തുടങ്ങി വിവിധ കാര്യങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങളാണ് കുട്ടികള്‍ ഉന്നയിച്ചത്.

 ശിശുദിന പരിപാടിയുടെ ഭാഗമായി സംസ്ഥാനത്തൊട്ടാകെ പോലീസ് പ്രവര്‍ത്തനങ്ങള്‍ കുട്ടികള്‍ക്ക് പരിചയപ്പെടുത്തുന്നതിന് വിവിധ പരിപാടികള്‍ ആവിഷ്‌കരിച്ചതിന്റെ ഭാഗമായാണ് കുട്ടികള്‍ പോലീസ് ആസ്ഥാനത്തെത്തിയത്. 

വിവിധ ജില്ലകളിലും റെയിഞ്ച് ആസ്ഥാനങ്ങളിലും കുട്ടികളുടെ പോലീസ് സ്‌റ്റേഷന്‍ സന്ദര്‍ശനം, കുതിര സവാരി, ശ്വാനപ്രദര്‍ശനം തുടങ്ങിയ വിവിധ പരിപാടികള്‍ നടന്നു. 

പോലീസ് ആസ്ഥാനത്ത് നടന്ന പരിപാടിയില്‍ ഹെഡ്ക്വാര്‍ട്ടേഴ്‌സ് ഐ ജി എസ് സുരേഷ്, എസ് പിമാര്‍ മറ്റ് ഉന്നത പോലസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.