എങ്ങനെ വ്യക്തിബന്ധങ്ങളുടെ ശൃംഖല വിപുലീകരിക്കാം

എങ്ങനെ വ്യക്തിബന്ധങ്ങളുടെ ശൃംഖല വിപുലീകരിക്കാം

Sunday February 07, 2016,

2 min Read

ആരോഗ്യപരമായ ബന്ധങ്ങള്‍ എല്ലാവര്‍ക്കും ആവശ്യമാണ്. പക്ഷേ അപൂര്‍വ്വം ചിലര്‍ക്കേ അത് ലഭിക്കുന്നുള്ളു. നിങ്ങള്‍ ഒരു സംരംഭം തുടങ്ങാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ നിങ്ങള്‍ ഒരുപാട് കാര്യങ്ങള്‍ അറിയാനുണ്ട് ഒരു വ്യക്തിയിയുടെ ഒരുപാട് വ്യക്തികളുടെ സഹായം നിങ്ങള്‍ക്ക് ആവശ്യമായി വരും.

ഒരു സംരഭം തുടങ്ങണമെന്ന് ആലോചന ആദ്യം മനസിലേക്കെത്തിയപ്പോള്‍ രൂപപ്പെട്ട ചോദ്യം ഇതാണ് എങ്ങനെ എവിടെ നിന്നും ഞാന്‍ തുടങ്ങും, മൂന്ന് മൂന്നരവര്‍ഷങ്ങള്‍ക്കിപ്പുറം 6200,ആളുകളെകണ്ടു,100 മീറ്റപ്പുകളില്‍ പങ്കെടുത്തു.

image


പ്രീ മീറ്റപ്പ് തയാറെടുപ്പുകള്‍

നിങ്ങള്‍ എങ്ങനെ അറിയപ്പെടാനാണ് ആഗ്രഹിക്കുന്നത്

നെറ്റ് വര്‍ക്കിങ്ങില്‍ ആളുകള്‍ നിങ്ങളുടെ കഴിവുകള്‍, ആശയങ്ങള്‍, രൂപം അങ്ങനെ ചിലത് ഓര്‍ത്തിരിക്കും, അതിനാല്‍ നിങ്ങള്‍ എങ്ങനെ നാളെ അറിയപ്പെടാനാഗ്രഹിക്കുന്നുവോ ആ രീതിയില്‍ നിങ്ങളെ അവതരിപ്പിക്കുക.

വേദികള്‍ കണ്ടെത്തുക

എല്ലാ നഗരങ്ങളിലും മീറ്റപ്പുകളും കമ്മ്യൂണിറ്റികളും ഉണ്ട് അവ കണ്ടെത്തി പങ്കെടുക്കുക

മീറ്റപ്പ്.കോം, സ്റ്റാര്‍ട്ടപ്പ് സാറ്റര്‍ഡേ

ഹൈദരാബാദ്, ബംഗലൂരു, ഡല്‍ഹി,മുംബൈ, തുടങ്ങി ഇന്ത്യയിലെ 531 നഗരങ്ങളില്‍ മീറ്റപ്പ്.കോം കമ്മ്യൂണിറ്റികള്‍ ഉണ്ട്. ഏകദേശ 12 നഗരങ്ങളില്‍ സ്റ്റാര്‍ട്ടപ്പ് സാറ്റര്‍ഡെ ഗ്രൂപ്പുകളും ഉണ്ട്.

മീറ്റപ്പ്.കോം, സ്റ്റാര്‍ട്ട് സാറ്റര്‍ഡെ എന്നിവ നിങ്ങളുടെ സമാന ചിന്താഗതിക്കാരായ ആളുകളെ കണ്ടെത്താന്‍ നിങ്ങളെ സഹായിക്കും. ഇത് നിങ്ങളുടെ നെറ്റ് വര്‍ക്കുകള്‍ വിപൂലികരിക്കാന്‍ സഹായിക്കും.

നിങ്ങള്‍ ഒരു സംരഭം തുടങ്ങാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ നിങ്ങള്‍ക്ക് ഒരു മാര്‍ഗദര്‍ശിയുടെ സഹായം ആവശ്യമാണ്. നിങ്ങളുടെ യാത്രയില്‍ മുതല്‍മുടക്കുകളും അതോടൊപ്പം ഒരുപാട് ആളുകളുടെ സഹായവും ആവശ്യമാണ്.

ബിസിനസ് കാര്‍ഡ്

ഒരു ബിസിനസ് കാര്‍ഡ് ആവശ്യമാണ്. പക്ഷേ അത് നിര്‍ബന്ധമില്ല. ബിസിനസ് കാര്‍ഡ് ഇല്ലാതെ തന്നെ ഒരാളെ പരിചയപ്പെടുന്നതും ബന്ധം നിലിനിര്‍ത്തുന്നതുമാണ് എപ്പോഴും നല്ലത്.

ആള്‍ക്കൂട്ടത്തില്‍ നിന്നും സമാന ആശയവും ചിന്താഗതിയും പുലര്‍ത്തുന്നവരെ കണ്ടെത്താന്‍ നിങ്ങള്‍ക്ക് കഴിയണം.

ഒരു വേദി ഉണ്ടാകുമ്പോള്‍ നേതൃത്വപാടവം ഉറപ്പുവരുത്തുകയും ഉത്സാഹത്തോടെ കാര്യങ്ങള്‍ ചെയ്യുകയും ചെയ്യണം. നിങ്ങളുടെ ശരീരഭാഷയിലും വാക്കുകളിലും പ്രവര്‍ത്തിയിലുമെല്ലാം അത് ഉണ്ടായിരിക്കണം.

നല്ല നെറ്റ് വര്‍ക്കുകള്‍ രൂപപ്പെടുത്തിയെടുക്കാന്‍ കൊടുക്കലുകളും വാങ്ങലുകളും അനിവാര്യമാണ്, അത് ചിലപ്പോള്‍ മറ്റുള്ളവരെ കേള്‍ക്കുന്നതിലാകാം, വിവരങ്ങള്‍ കൈമാറുന്നതുമാകാം.

എന്റെ ആദ്യത്തെ ബോസ് വെറും മൂന്ന് മിനിട്ടുകള്‍ക്കൊണ്ട് ഒരു കൂട്ടം ആളുകള്‍ക്ക് മുന്നില്‍ നിന്നുകൊണ്ട് അവരില്‍ ഒരു മതിപ്പ് ഉണ്ടാക്കാനാണ് എന്നോട് ആവശ്യപ്പെട്ടത്.

നിങ്ങളുടേതായ മീറ്റപ്പ് ഗ്രൂപ്പുകള്‍ രൂപപ്പെടുത്തിയെടുക്കേണ്ടതുണ്ട്. ഒരു സംരഭം തുടങ്ങാന്‍ ഇത് നിങ്ങളെ വളരെ അധികം സഹായിക്കും. ശരിയായ ആളുകളുടെ സഹായത്തോടെ നിങ്ങള്‍ക്ക് വളരാനും ഇത് സഹായകരമായിത്തീരും.

സെന്റി.കോ സ്ഥാപകന്‍ മനോജ് ആണ് ലേഖകന്‍

    Share on
    close