സാധാരണക്കാരന്റെ സാമ്പത്തിക ഉന്നമനത്തിനായി നിഫ്റ്റി മില്യനെയര്‍

സാധാരണക്കാരന്റെ സാമ്പത്തിക ഉന്നമനത്തിനായി നിഫ്റ്റി മില്യനെയര്‍

Friday November 20, 2015,

3 min Read

പ്രതിക്കിന് 18 വയസുള്ളപ്പോള്‍ അച്ഛന് ബിസിനസ്സില്‍ നഷ്ടം വന്ന് പപ്പരായി മാറുന്ന കാഴ്ച കാണേണ്ടി വന്നു. വീട്ടു സാധനങ്ങള്‍ വാങ്ങാനുള്ള കാശ് പോലും ഇല്ലാത്ത അവസ്ഥ. പണമെല്ലാം എവിടെപ്പോയി എന്ന് താന്‍ അന്ന് ചിന്തിച്ചു. അച്ഛന്‍ നടത്തിയിരുന്നത് ഒരു ബ്രോക്കറേജ് സ്ഥാപനമായിരുന്നു. അവിടെയിരുന്നു അതിന്റെ പ്രവര്‍ത്തനം പഠിച്ച പ്രതിക്കിന് പണം ഏതുവഴിയെ നഷ്ടമാകുന്നു എന്ന് മനസിലാക്കാനായി. ഇതാണ് അവനെ ഒരു വലിയ സംരംഭത്തിന്റെ ചുക്കാന്‍ പിടിക്കാന്‍ പ്രാപ്തനാക്കിയത്. കോടീശ്വരന്‍മാരുടെ പിറകെ ഓടുന്നതിനേക്കാള്‍ സാധാരണക്കാരുടെ പിന്നാലെ പോയി അവരെ കോടീശ്വരന്‍മാരാക്കുന്നതാണ് നല്ലതെന്ന് പ്രതിക് പട്ടേല്‍ വളരെ നേരത്തെ തന്നെ മനസിലാക്കിയിരുന്നു. ഗുജറാത്തിലെ ഉന്‍ജ എന്ന നഗരത്തില്‍ നിന്നും 2013ല്‍ ഒരുകൂട്ടം യൂവാക്കള്‍ ചേര്‍ന്ന് ആരംഭിച്ച സംരംഭമാണ് നിഫ്റ്റി മില്ല്യെനെയര്‍. ഇന്ന് 200 കോടി രൂപക്ക് മുകളില്‍ സ്റ്റോക്ക് മാര്‍ക്കറ്റിലെ നിക്ഷേപങ്ങള്‍ ഇവര്‍ നിയന്ത്രിക്കുന്നുണ്ട്. പ്രതിക് വളരെ പ്രയോഗിക ബുദ്ധിയോടെ സംരംഭത്തെ സമീപിച്ചിരുന്ന വ്യക്തിയായിരുന്നു. ഇക്യുറ്റി സംബന്ധിച്ച സംരംഭങ്ങളില്‍ ആകെ 4 ശതമാനം മാത്രമാണ് ഇന്ത്യയില്‍ നിക്ഷേപം ഉള്ളത്. എന്നാല്‍ വികസിത രാജ്യങ്ങളായ യു എസ് പോലുള്ളിടങ്ങളില്‍ ഇത് 40 ശതമാനമാണ്. ഈ അന്തരം നികത്തുകയായിരുന്നു സംരഭത്തിന്റെ ഉദ്ദേശം. നിലവില്‍ തങ്ങളുടെ മാര്‍ക്കറ്റ് 4500 കോടിക്കും മുകളിലാണെന്ന് പ്രതിക് പറയുന്നു. 50 മില്ല്യണിനു മുകളില്‍ ട്രേഡേഴ്‌സും ഉണ്ട്. അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ അത് പത്ത് മടങ്ങായി വളരും. എല്ലാവിധ സാമ്പത്തിക ഉപദേശങ്ങളും സഹായങ്ങളും ഈ കമ്പനി നല്‍കിവന്നു. അത് വെബ്, ഇമെയില്‍, ബ്ലോഗ്, നേരിട്ട് എന്നിങ്ങനെ പല വഴികളിലൂടെയായിരുന്നു.

image


ആളുകള്‍ക്ക് അവരുടെ പണം ഉപയോഗിച്ച് കൂടുതല്‍ പണം ഉണ്ടാക്കാന്‍ ഇത് സഹായകമായി. സാധാരണക്കാര്‍ക്ക് കൂടുതല്‍ സാമ്പത്തിക ഭദ്രത നേടാനും ഇത് കാരണമായി. സുതാര്യത കുറവുള്ള സമ്പത്തിക മേഖലയെ സുതാര്യമായി മാറ്റാന്‍ അവര്‍ക്ക് സാധിച്ചു. ഒരു സംരഭത്തിലേക്ക് ഇറങ്ങിത്തിരിക്കുന്നതിന് മുമ്പ് അതുമായി ബന്ധപ്പെട്ട എല്ലാ രേഖകളും സസൂഷ്മം പഠിച്ചിരിക്കണം. സ്റ്റോക്ക് മാര്‍ക്കറ്റില്‍ നിന്നും പണം ഉണ്ടാക്കുന്നതായിരുന്നില്ല പ്രധാനം, ഇത് എങ്ങനെ എന്നതായിരുന്നു. ഒരു കമ്പനിക്കായി പണം നിക്ഷേപിക്കുമ്പോള്‍ അതിന്റെ പ്രവര്‍ത്തനും ഇടാപാടുകളും സംബന്ധിച്ച് ആളുകള്‍ വളരെ ജാഗ്രത പുലര്‍ത്തും.

സമ്പന്നമായി കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന പ്രതിക്കിന് അച്ഛനായിരുന്നു പ്രധാന പ്രചോദനം. മൂത്ത സഹോദരന്‍ കുടുംബത്തിന്റെ റിയല്‍ എസ്‌റ്റേറ്റ് ബിസിനസ്സിന്റെ ഭാഗമാകാന്‍ അവനെ പ്രേരിപ്പിച്ചിരുന്നു. എന്നാല്‍ എല്ലാവര്‍ക്കും സാമ്പത്തിക സ്വാതന്ത്ര്യം നേടിക്കൊടുക്കുകയായിരുന്നു പ്രതിക്കിന്റെ ലക്ഷ്യം. അതായിരുന്നു അവന്റെ വഴി. ആളുകള്‍ സ്റ്റോക്ക് മാര്‍ക്കറ്റിനെ കണ്ടിരുന്ന രീതി തന്നെ അവന്‍ മാറ്റി മറിച്ചു. ഗാംബ്ലേഴ്‌സിനെ യഥാര്‍ത്ഥ ട്രേഡേഴ്‌സ് ആക്കി മാറ്റാന്‍ പ്രതിക്കിന് സാധിച്ചു. മുംബൈ ആസ്ഥാനമായ നിഫ്റ്റി മില്ല്യണെയര്‍ നിലവില്‍ ഇന്ത്യയിലാകമാനം 1500 േ്രേടേഡഴ്‌സിന് രൂപം കൊടുത്തു. ഇവക്ക് 30,000ലേറെ മറ്റ് ട്രേഡേഴ്‌സുമായി ബന്ധവുമുണ്ട്.

19ാമത്തെ വയസിലാണ് ഒരു ട്രേഡറായി മാര്‍ക്കറ്റില്‍ പ്രവേശിക്കുന്നത്. എന്നാല്‍ തുടക്കകാരന്റെ ഭാഗ്യം അവനെ തുണച്ചില്ല. എല്ലാം നഷ്ടങ്ങളായിരുന്നു. പിന്നീട് തന്റെ കമ്പ്യൂട്ടറിന് മുന്നിലിരുന്ന് നിരവധി പുസ്തകങ്ങള്‍ വായിച്ച് എങ്ങനെ ഒരു ലാഭകരമായി ബിസിനസ്സ നടത്താമെന്ന് പഠിച്ചു. ഓഫീസിലെ ചിലരോടും തന്റെ ആശയങ്ങള്‍ പ്രതിക് പങ്കുവെച്ചു. അവര്‍ക്ക് അതിലൂടെ ലാഭം കൊയ്യാനായി. തന്റെ ബന്ധുവിനും തന്റെ ഉപദേശത്തിലൂടെ ലാഭം നേടാനായി. അതിന്റെ ഒരു വിഹിതം തനിക്കും ലഭിച്ചു, ഇതായിരുന്നു പ്രതിക്കിന്റെ ആദ്യ വരുമാനം. ഇവിടെ നിന്നും പ്രതിക് ബിസിനസ്സിലേക്ക് കടക്കുകയായിരുന്നു.

ഒരു കസേരയും മേശയും കമ്പ്യൂട്ടറുമായാണ് പ്രതിക് തന്റെ സംരംഭം രംഭിക്കുന്നത്. അച്ഛന്റെ ഓഫീസിന്റെ തന്നെ ഒരു ഭാഗത്തായിരുന്നു ഇത്. തന്റെ ഇടപാടുകാരെ പ്രതിക് വ്യക്തിപരമായി തന്നെ കണ്ടിരുന്നു. ചെറിയ നഗരങ്ങളില്‍ സഞ്ചരിച്ച് സംരംഭങ്ങളില്‍ നഷ്ടം വന്നവരെ നേരില്‍ക്കണ്ട് സംസാരിച്ചു. ആഹമ്മദാബാദ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ തന്റെ കമ്പ്യൂട്ടര്‍ എന്‍ജിനിയറിംഗ് കോഴ്‌സിനുള്ള അഡ്മിഷന്‍ ആ സമയത്ത് ശരിയായിരുന്നു. തന്റെ പഠനവും സംരംഭവും ഒരുമിച്ച് കൊണ്ടുപോകേണ്ട അവസ്ഥ വന്നു. ഒരു വര്‍ഷത്തോളം അതിന് സാധിച്ചു. എന്നാല്‍ ഒരു ഘട്ടം എത്തിയപ്പോള്‍ ഒന്നുകില്‍ പഠനം അല്ലെങ്കില്‍ ഫിനാന്‍ഷ്യല്‍ ടെക്‌നോളജി കമ്പനി എന്ന തന്റെ മോഹം എന്ന അവസ്ഥയായി. എന്റെ കുടുംബത്തിന് ഒരു ഷോക്ക് നല്‍കിക്കൊണ്ട് എന്റെ എന്‍ജിനിയറിംഗ് പഠനത്തിന് എനിക്ക് ഫുള്‍സ്റ്റോപ്പ് ഇടേണ്ടി വന്നു.

ഇതോടെ താന്‍ അഹമ്മദാബാദില്‍ താമസിച്ചിരുന്ന ഫ്‌ളാറ്റിലേക്ക് പ്രതിക് തന്റെ ഓഫീസ് മാറ്റി. നാലു വര്‍ഷത്തിനുള്ളില്‍ ഇന്ത്യയിലെ തന്നെ മികച്ച കമ്പനികളുടെ പട്ടികയില്‍ ഇടം നേടാന്‍ പ്രതിക്കിന്റെ കമ്പനിക്ക് സാധിച്ചു. നിലവില്‍ 8500 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഒരു ഓഫീസും നൂറ് ജീവനക്കാരും കമ്പനിക്കുണ്ട്. എല്ലാവര്‍ക്കും ആവശ്യമുള്ളത് ഈ ഭൂമിയില്‍ ഉണ്ട്. എന്നാല്‍ എല്ലാവരുടേയും അത്യാഗ്രഹത്തിനുള്ളത് ഭൂമിയില്‍ ഇല്ല എന്ന മഹാത്മാഗാന്ധിയുടെ വചനമാണ് പ്രതിക്ക് അടിസ്ഥാനമാക്കിയിരുന്നത്. പലപ്പോഴും സംരംഭകര്‍ക്ക് വരുന്ന അത്യാര്‍ത്തിയാണ് സംരംഭത്തിന്റെ നാശത്തിന് വഴിവെക്കുന്നത്.

ഇതിനിടക്ക് പ്രതിക്കിന് ബിസിനസ്സില്‍ നഷ്ടം സംഭവിച്ചു. ഇത് തന്റെ വിവാഹത്തിന് 15 ദിവസം ഉള്ളപ്പോഴായിരുന്നു. വീട്ടുകാരുടെ സന്തോഷം കളയാതിരിക്കാന്‍ അത് വീട്ടില്‍ അറിയിച്ചില്ല. എന്നാല്‍ പ്രതിക്ക് തന്റെ ഭാവി വധുവിനോട് ഇത് തുറന്നു പറഞ്ഞു. തന്റെ പോക്കറ്റ് കാലിയാണെന്നും ബിസിനസ്സില്‍ നഷ്ടം വന്നു എന്ന സത്യവും. അവള്‍ക്ക് പ്രതിക്കിനെ മനസിലാക്കാന്‍ കഴിഞ്ഞു.

image


വിവാഹത്തിന് ശേഷം തന്റെ കമ്പനിയെ ഉര്‍ത്തിക്കൊണ്ടുവരാനുള്ള പല വഴികള്‍ ആലോചിച്ചെങ്കിലും സാധിച്ചില്ല. തുടര്‍ന്ന് കമ്പനി പൂട്ടാന്‍ തീരുമാനിക്കുകയായിരുന്നു. പിന്നീട് എന്ത് ചെയ്യണമെന്ന ആലോചനയിലായി. പലര്‍ക്കും സാമ്പത്തിക ഉപദേശങ്ങള്‍ നല്‍കി. ഈ പ്രശ്‌നത്തിന് പരിഹാരം കാണുന്നതിനായി തന്റെ ഭാര്യയും ഐ ടി മേഖലയിലെ സുഹൃത്തുമായ പ്രവിന്‍ ദേശായുമായി ചേര്‍ന്ന നിഫ്റ്റി മില്ല്യണെയര്‍ ക്ലബ്ബ് ആരംഭിച്ചു. ഈ സംരംഭത്തിനായി എം ബി എ കോളജില്‍ നിന്നും കുറച്ച് വിദ്യാര്‍ഥികളെക്കൂടെ കൂട്ടി.

തനിക്ക് പറ്റിയ പല പിഴവുകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ പ്രതിക് ശ്രദ്ധിച്ചു. ഒരു നല്ല മാനേജ്‌മെന്റ് സ്‌കൂളില്‍ നിന്നും ലഭിക്കുന്നതിനേക്കാള്‍ വലിയ പാഠമായിരുന്നു പ്രതിക്കിന് തന്റെ അനുഭവങ്ങളില്‍ നിന്നും ലഭിച്ചത്. കഠിനാധ്വാനത്തിലൂടെ വീണ്ടും തന്റെ ലക്ഷ്യത്തിലെത്താന്‍ പ്രതിക് ശ്രമിച്ചു. കമ്പനി ഉടന്‍ തന്നെ ഒരു ഫിനാന്‍ഷ്യല്‍ ഫ്രീഡം ഡേ ആചരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. രാജ്യത്ത സാമ്പത്തിക സാക്ഷരത വളര്‍ത്തുകയാണ് ഇതിന്റെ ലക്ഷ്യം.