ലുലു ഡിജെക്‌സിലെത്തൂ..ഇന്ധനവും ഡ്രൈവറും ഇല്ലാതെ പ്രവര്‍ത്തിക്കുന്ന ബോട്ടു കാണൂ...  

0

എഞ്ചിനീയറിംഗ് മേഖലയില്‍ വന്‍ കുതിച് ചാട്ടത്തിനു സഹായകമായേക്കാവുന്ന നൂതന കണ്ടുപിടുത്തങ്ങളുമായി കൊച്ചിന്‍ എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാര്‍ഥികള്‍. ഇന്ധനം ഇല്ലാതെ പ്രവര്‍ത്തിക്കുന്ന എന്‍ജിനും ഡ്രൈവര്‍ ഇല്ലാതെ സഞ്ചരിക്കുന്ന ബോട്ടാണ് വിദ്യാര്‍ത്ഥികള്‍ വികസിപ്പിച്ച് ലുലു മാളില്‍ പ്രവര്‍ത്തിപ്പിച്ചത്.

കൊച്ചിന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി, മുവാറ്റുപുഴയിലെയും കൊച്ചിന്‍ കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആന്‍ഡ് ടെക്‌നോളജി, മലപ്പുറം വിദ്യാര്‍ഥികള്‍ ആണ് ഈ നൂതന കണ്ടു പിടുത്തങ്ങള്‍ നടത്തിയത്. ലുലു മാളില്‍ നടക്കുന്ന 'ലുലു ഡിജെക്‌സ് 2016' ല്‍ ആണ് ഈ കണ്ടുപിടുത്തങ്ങള്‍ മാളിന് മുന്നിലെ താല്‍കാലികമായി തീര്‍ത്ത വാട്ടര്‍പൂളിലാണ് ബോട്ട് പ്രവര്‍ത്തിപ്പിക്കുന്നത്.ബോട്ടില്‍ ഘടിപ്പിച്ചിട്ടുള്ള ഉപകരണങ്ങള്‍ വഴി നദികളിലെ ആഴം, മലീനികരണം , എന്നിവ അപ്പോള്‍ തന്നെ കരയിലുള്ളവരെ അറിയിക്കാനും ഇതില്‍ സൗകര്യമുണ്ട്. ബോട്ടിന്റെ മാതൃക വികസിപ്പിക്കുവാന്‍ ഇതിലെ ചില ഉപകരണങ്ങള്‍ വിദ്യാര്‍ത്ഥികള്‍ യുഎസില്‍ നിന്നും ഇറക്കുമതി ചെയ്തു.കൊച്ചിന്‍ കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആന്‍ഡ് ടെക്‌നോളജി, വളാഞ്ചേരി, മലപ്പുറം ഒന്നാം വര്‍ഷ എഞ്ചിനീറിംഗ് വിദ്യാര്‍ത്ഥികളായ ഇര്‍ഫാന്‍ വക്കാന്‍, ഷാരൂണ്‍ ദാസ്, സാദിഖ് മേലേതില്‍, പ്രശ്യം നായര്‍, ഷിജിത് ചേലൂര്‍, പാര്ഥസാരതി, അഭിജിത് പി, ഫസല് റഹ്മാന്‍, ആത്തിഫ് മുഹമ്മദ്, ഷാജഹാന്‍ എ പി തുടങ്ങിയവരാണ് ഡ്രൈവര്‍ ഇല്ലാതെ ഓടുന്ന ബോട്ട് എന്ന ആശയം ഉപയോഗിച് മാതൃക രൂപകല്പന ചെയ്തത്.കൊച്ചിന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി, മൂവാറ്റുപുഴയിലെ ഒന്നാം വര്‍ഷ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ ആയ ആഷിക് ഫിറോസും ഹൊസെന്‍ അന്‍സാരിയും ചേര്‍ന്നാണ് ഇന്ധനം ഇല്ലാതെ പ്രവര്‍ത്തിക്കുന്ന എന്‍ജിന്‍ രൂപകല്‍പന ചെയ്ത് മാതൃക വികസിപ്പിച്ചെടുത്തത്. ലുലു ഡിജെക്‌സില്‍ പ്രദര്‍ശനത്തിനു വെച്ച ബോട്ടിന്റെ മാതൃക നൂറുകണക്കിന് ആളുകളെയാണ് ആകൃഷ്ടരാക്കിയത്.