ട്രെയിനില്‍ സീറ്റ് ലഭിക്കുമോയെന്നറിയാനും ആപ്പ്: കണ്ടു പിടുത്തത്തിനു പിന്നില്‍ വിദ്യാര്‍ത്ഥികള്‍

ട്രെയിനില്‍ സീറ്റ് ലഭിക്കുമോയെന്നറിയാനും ആപ്പ്: കണ്ടു പിടുത്തത്തിനു പിന്നില്‍ വിദ്യാര്‍ത്ഥികള്‍

Monday February 29, 2016,

1 min Read

ആപ്പുകളുടെ കാലമാണിന്ന് എന്തിനും ഏതിനും മൊബൈല്‍ ആപ്ലിക്കേഷനുകള്‍. ഇപ്പോഴിതാ രണ്ടുവിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് ട്രെയില്‍ നിങ്ങള്‍ ബുക്ക് ചെയ്ത സീറ്റ് കണ്ടുപിടിക്കാനും മൊബൈല്‍ ആപ്ലിക്കേഷന്‍ നിര്‍മ്മിച്ചിരിക്കുന്നു. വിദ്യാര്‍ത്ഥികളിലൊരാള്‍ ഐഐടി പഠിക്കുന്നയാളാണ്. ട്രെയിനില്‍ നിങ്ങള്‍ ബുക്ക് ചെയ്യുമ്പോള്‍ വെയിറ്റിംഗ് ലിസ്റ്റായാല്‍ സീറ്റ് ലഭ്യമാകുമെയെന്നു മുന്‍കൂട്ടിയറിയാന്‍ ഈ ആപ്ലിക്കേഷനിലൂടെ സാധിക്കും.

ടിക്കറ്റ് ജുഹാദ് എന്നാണ് ആപ്ലിക്കേഷന് നല്‍കിയിരിക്കുന്ന പേര്. ഐഐടി കാണ്‍പൂരിലെ രണ്ടാംവര്‍ഷ വിദ്യാര്‍ത്ഥി ജെയ്ജുവും ബന്ധുവും എന്‍ഐടി ജംഷെഡ്പൂര്‍ വിദ്യാര്‍ത്ഥിയുമായ ഷുബം ബാല്‍ഡവയും ചേര്‍ന്നാണ്. ഐഐടിയിലെ സംരഭകത്വ സെല്ലിന്റെ സഹായത്തോടെയായിരുന്നു ആപ്പ് നിര്‍മ്മാണം.

image


ആപ്പിന്റെ സേവനം ഫ്രീയായല്ല. പക്ഷേ പാസഞ്ചര്‍ ഉപയോഗിച്ചാല്‍ മാത്രമെ ചാര്‍ജ് ഈടാക്കുകയുള്ളു. ഇങ്ങനെ ഒരാശയം മനസിലേക്ക് ഓടിയെത്തിയത് ജജു വെസ്റ്റ് ബംഗാളില്‍ നിന്നും മഹാരാഷ്ട്രയിലേക്ക് നടത്തിയ യാത്രകളുടെ അനുഭവങ്ങളില്‍ നിന്നുമാണ്. ഷുബം വളരെ ലളിതമായ കംപ്യൂട്ടര്‍ കോഡ് ഉപയോഗിച്ചാണ് സീറ്റ് കണ്ടുപിടിക്കാനുള്ള മാര്‍ഗം കണ്ടെത്തിയത്. ആപ്പിന് ലൈസന്‍സ് ലഭ്യമാക്കാനുള്ള ശ്രമത്തിലാണ് വിദ്യാര്‍ത്ഥികള്‍.

ഇനി ട്രെയിനില്‍ സീറ്റ് ബുക്ക് ചെയ്ത് വെയിറ്റിംഗ് ലിസ്റ്റായാല്‍ പിഎന്‍ആര്‍ സ്റ്റാറ്റസ് നോക്കി ബുദ്ധിമുട്ടേണ്ട. ജുഗാദ് ഗൗണ്‍ലോഡ് ചെയ്താല്‍ മതി.

    Share on
    close