ഓണ്‍ലൈന്‍ സ്‌റ്റോറുമായി ആലപ്പാട്ട് സൂപ്പര്‍ ഷോപ്പി; മധ്യകേരളത്തില്‍ സൗജന്യ ഹോം ഡെലിവറി സംവിധാനവും  

0

കാല്‍നൂറ്റാണ്ടിലേറെ പിന്നിട്ട പ്രമുഖ ഗൃഹോപകരണ ഡീലറായ ആലപ്പാട്ട് സൂപ്പര്‍ ഷോപ്പി www.alapattsupershoppe.com എന്ന ഇ-കോമേഴ്‌സ് പോര്‍ട്ടലിന് തുടക്കം കുറിച്ചു.. ഇന്ത്യയില്‍ ഗൃഹോപകരണ വ്യാപാര രംഗത്ത് ഓഫ്‌ലൈന്‍ മേഖലയില്‍ നിന്ന് ഓണ്‍ലൈന്‍ മേഖലയിലേയ്ക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുന്ന ആദ്യ റീട്ടെയ്‌ലര്‍മാരിലൊന്നാണ് ആലപ്പാട്ട് സൂപ്പര്‍ ഷോപ്പിയെന്ന് ഓണ്‍ലൈന്‍ പോര്‍ട്ടല്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് ആലപ്പാട്ട് സൂപ്പര്‍ ഷോപ്പിയുടെ പ്രൊമോട്ടറായ ഹൗസ് ഓഫ് ആലപ്പാട്ട് ഗ്രൂപ്പ് ചെയര്‍മാന്‍ ജോസ് ആലപ്പാട്ട് പറഞ്ഞു. 'ആദ്യഘട്ടത്തില്‍ ആലപ്പാട്ട്‌സൂപ്പര്‍ഷോപ്പിഡോട്‌കോമിന്റെ ഓണ്‍ലൈന്‍ സ്‌റ്റോര്‍ സേവനങ്ങള്‍ കേരളത്തിലാണ് ലഭ്യമാകുക. എറണാകുളം, കോട്ടയം, ആലപ്പുഴ, തൃശൂര്‍, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളില്‍ വലിയ ഉപകരണങ്ങള്‍ സൗജന്യമായി വീടുകളിലെത്തിക്കാനുള്ള സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇത് താമസിയാതെ മറ്റ് ജില്ലകളിലേക്കും ഘട്ടംഘട്ടമായി മറ്റ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കും,' അദ്ദേഹം പറഞ്ഞു. സുതാര്യമായ വിലയും മികച്ച വില്‍പനാനന്തര സേവനവുമാണ് ഓഫ്‌ലൈന്‍ റീട്ടെയ്ല്‍ രംഗത്ത് കഴിഞ്ഞ കാല്‍നൂറ്റാണ്ടായി നേടിയെടുത്ത സല്‍പ്പേരിന്റെ പിന്‍ബലമെന്നും ഇതാണ് ആലപ്പാട്ട് സൂപ്പര്‍ ഷോപ്പിയുടെ ഇ-കോമേഴ്‌സ് പോര്‍ട്ടലിനെ വ്യത്യസ്ഥമാക്കുകയെന്നും ജോസ് ആലപ്പാട്ട് പറഞ്ഞു. ഓണ്‍ലൈന്‍ സ്‌റ്റോറിലെ പേയ്‌മെന്റുകള്‍ക്കായി ഓണ്‍ലൈന്‍ ബാങ്കിങ്, ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതുകൂടാതെ ക്യാഷ് ഓണ്‍ ഡെലിവറി സംവിധാനവുമുണ്ട്. 5 കിലോയിലേറെ ഭാരമുള്ള ഉപകരണങ്ങള്‍ സൗജന്യമായി ഉപഭോക്താക്കളുടെ മേല്‍വിലാസത്തിലേക്ക് എത്തിച്ചുകൊടുക്കുമെന്നും ജോസ് ആലപ്പാട്ട് കൂട്ടിച്ചേര്‍ത്തു.

പോര്‍ട്ടലിലൂടെയുള്ള ആദ്യ ഓര്‍ഡറിന്റെ ഡെലിവറി ആലപ്പാട്ട് ഗ്ലോബല്‍ സിഇഒ എന്‍. രാവണന്‍ നിര്‍വഹിച്ചു. നിലവില്‍ ഡെസ്‌ക് ടോപ്, ലാപ്‌ടോപ്, മൊബൈല്‍ ഫോണ്‍ എന്നിവയിലൂടെ പോര്‍ട്ടലില്‍ പര്‍ച്ചേസുകള്‍ നടത്താമെന്നും ഒരാഴ്ചയ്ക്കുള്ളില്‍ മൊബൈല്‍ ആപ് പുറത്തിറക്കുമെന്നും രാവണന്‍ അറിയിച്ചു. സുതാര്യമായ വിലകള്‍ക്കൊപ്പം സൗജന്യ ഹോം ഡെലിവറിയും ഒത്തുചേരുന്ന ലളിതമായ ഇ-ഷോപ്പിങ് സേവനമാണ് ആലപ്പാട്ട് സൂപ്പര്‍ ഷോപ്പിയുടെ ഇ-കോമേഴ്‌സ് പോര്‍ട്ടല്‍ ഉറപ്പുനല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഒരു മാസത്തിനകം ഇഎംഐ സൗകര്യവും ലഭ്യമാക്കും. പ്രമുഖ ബ്രാന്‍ഡുകളുടെ 2000-ലേറെ ഉല്‍പന്നങ്ങളാണ് നിലവില്‍ പോര്‍ട്ടലില്‍ ലഭ്യമാക്കിയിട്ടുള്ളത്. ഡെലിവറി സംഘവും വാഹനങ്ങളും കൂടാതെ 50 പേരടങ്ങുന്ന ബാക്ക്-ഓഫീസ് ടീമും സജ്ജമാണ്. 'ഒരു ഓണ്‍ലൈന്‍ വിപണി എന്നതിനേക്കാളുപരി വീട്ടുപകരണങ്ങള്‍ വാങ്ങുന്ന പ്രക്രിയയയുടെ ഓരോ ഘട്ടത്തിലും ഉപഭോക്താവിനോടൊപ്പം നില്‍ക്കാനാണ് ഞങ്ങള്‍ ലക്ഷ്യമിടുന്നത്,' രാവണന്‍ പറഞ്ഞു.

റീട്ടെയ്ല്‍ സ്വര്‍ണ വ്യാപാരത്തെ പുതിയ ഉയരങ്ങളിലേക്കെത്തിച്ച സംസ്ഥാനത്തെ പ്രമുഖ സ്വര്‍ണ, ഡയമണ്ട് ആഭരണ വ്യാപാരസ്ഥാപനമായ ഹൗസ് ഓഫ് ആലപ്പാട്ട് ഗ്രൂപ്പിന്റെ ഭാഗമാണ് ആലപ്പാട്ട് സൂപ്പര്‍ ഷോപ്പി. ആഭരണ വ്യാപാരത്തില്‍ ബിഐഎസ് ഹാള്‍മാര്‍ക്കുള്ള സ്വര്‍ണാഭരണങ്ങളും ഐജിഎസ് സര്‍ട്ടിഫൈഡ് ഡയമണ്ട് ആഭരണങ്ങളും മാത്രമാണ് ഹൗസ് ഓഫ് ആലപ്പാട്ട് വില്‍ക്കുന്നത്. സ്വര്‍ണാഭരണ വ്യാപാര രംഗത്ത് ദശാബ്ദങ്ങളായി നേടിയെടുത്ത വിശ്വാസ്യതയിലൂടെ സുതാര്യമായ വിലയും മികച്ച വില്‍പനാനന്തര സേവനവും നല്‍കുന്ന ഉന്നത നിലവാരത്തിലുള്ള ഗൃഹോപകരണ വ്യാപാര സ്ഥാപനമെന്ന നിലയ്ക്ക് വളരാന്‍ ആലപ്പാട്ട് സൂപ്പര്‍ ഷോപ്പിക്ക് കഴിഞ്ഞിട്ടുണ്ട്. ഓണ്‍ലൈന്‍ വ്യാപാര രംഗത്തെത്തുന്ന ആദ്യ ഓഫ്‌ലൈന്‍ വ്യാപാരസ്ഥാപനമെന്ന നിലയ്ക്ക് മികച്ച ഗുണനിലവാരവും ഉപഭോക്താക്കള്‍ മുടക്കുന്ന പണത്തിന് പരമാവധി ഉയര്‍ന്ന മൂല്യവും ഉറപ്പുനല്‍കിക്കൊണ്ട് ഉപഭോക്തൃ അടിത്തറ വന്‍തോതില്‍ വിപുലപ്പെടുത്താന്‍ കഴിയുമെന്ന കാര്യത്തില്‍ പൂര്‍ണ വിശ്വാസമുണ്ടെന്നും രാവണന്‍ പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ക്ക് സന്ദര്‍ശിക്കുക: www.alapattsupershoppe.com