നര്‍മ്മദ പ്രേരണ യാത്ര

നര്‍മ്മദ പ്രേരണ യാത്ര

Monday December 07, 2015,

2 min Read

ഗുജറാത്തിലെ നര്‍മദാ നദിയുടെ തീരത്തുള്ള ബറൂച് എന്ന ചെറുപട്ടണത്തിലായിരുന്നു നിതിന്‍ ടെയിലര്‍ ജനിച്ചതും വളര്‍ന്നും. അവിടെ നിന്നും ഉയര്‍ന്ന ശമ്പളമുള്ള ബാംഗ്ലൂരിലെ ഒരു മള്‍ട്ടി നാഷണല്‍ കമ്പനിയില്‍ ജോലി ലഭിച്ചപ്പോള്‍ അവന്‍ അവിടേയ്ക്ക് പോയി. സ്വീഡനില്‍നിന്നും വിദ്യാഭ്യാസം നേടിയിട്ടുള്ള നിതിന് ബാംഗ്ലൂര്‍ ഐ.ഐ.ടിയില്‍ നിന്നും മികച്ച സംരംഭകനുള്ള അവാര്‍ഡ് ലഭിച്ചിരുന്നു.

image


വലിയ നഗരത്തിന്റെ മാസ്മരികത അവനെ അത്ഭുതപ്പെടുത്താതെയായപ്പോള്‍ പഴയ വേരുകള്‍ അവനെ തിരികെ വിളിക്കാന്‍ തുടങ്ങി.സമൂഹത്തില്‍ പോസിറ്റീവായ മാറ്റം കൊണ്ടു വരണമെന്ന് ഉറപ്പിച്ച് ടെയ്‌ലര്‍ ബാഗ്ലൂരിലെ തന്റെ ജോലി അവസാനിപ്പിച്ച് തന്റെ നാട്ടിലേക്കുള്ള ആദ്യ ട്രെയിന്‍ കയറി.

നാട്ടിലെത്തിയ ഉടന്‍ അവിടെയുള്ള ഗ്രാമപ്രദേശങ്ങളിലെ പാവപ്പെട്ടവരുടെ ആരോഗ്യവിദ്യാഭ്യാസ കാര്യങ്ങളില്‍ സഹായകമാകുന്ന രീതിയില്‍ നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ അദ്ദേഹം ഒരു എന്‍.ജി.ഒ ആരംഭിച്ചു. സത്യസന്ധവും അര്‍പ്പണമനോഭാവത്തോടു കൂടിയതുമായ തന്റെ പ്രവര്‍ത്തനത്തിലൂടെ ഈ എന്‍.ജി.ഒ ഒരു വിജയമാക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. തുടര്‍ന്നാണ് സേര്‍വ് ഹാപ്പിനസ് ഫൗണ്ടേഷന്‍ എന്ന സംഘടനയുമായി ടെയിലര്‍ മുന്നോട്ട് പോയത്. ഗ്രാമീണമേഖലയിലെ താഴേത്തട്ടിലുള്ളവരെ സഹായിക്കുകയും അത്തരത്തില്‍ സമൂഹത്തില്‍ മാറ്റമുണ്ടാക്കുകയും ചെയ്യുകയായിരുന്നു ഇതിന്റെ ലക്ഷ്യം.

image


2014 മാര്‍ച്ച് 20ന് അന്താരാഷ്ട്ര സന്തോഷ ദിവസം ആഘോഷിക്കുന്നതിന്റെ ഭാഗമായി ഐക്യരാഷ്ട്ര സംഘടനയിലെ മുന്‍ ഇറാഖ് അമ്പാസഡറായ ഡോ. ടി. ഹമീദ് അല്‍ബായതി പ്രഖ്യാപിച്ച ഇന്റര്‍നാഷണല്‍ ഹാപ്പിനെസ് ഇനിഷ്യേറ്റിവ് കണ്‍സോര്‍ഷ്യത്തില്‍ പങ്കെടുക്കാന്‍ ടെയിലറിനും ക്ഷണം ലഭിച്ചിരുന്നു.

രാജ്യ നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ കൂടുതല്‍ യുവാക്കള്‍ക്ക് പ്രചോദനമാകാനാണ് ടെയിലര്‍ ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടത്. യുവാക്കള്‍ക്കായി ജാഗ്രിതി യാത്രയും യുവ പ്രേരണ യാത്രയും മറ്റും അദ്ദേഹം സംഘടിപ്പിച്ചു. നര്‍മദാ നദിയ്ക്ക് നന്ദിയര്‍പ്പിക്കാനായി നര്‍മദാ പ്രേരണ യാത്ര സംഘടിപ്പിക്കാന്‍ തുടര്‍ന്നാണ് അദ്ദേഹം തീരുമാനിച്ചത്. അറബികളുടെ പ്രധാന വ്യാപാര തുറമുഖമായിരുന്നു ആദ്യകാലത്ത് ബറൂച്. അന്നത്തെ സംരംഭക ഉത്സാഹം വീണ്ടും ജനങ്ങള്‍ക്കിടയില്‍ പുനസൃഷ്ടിക്കാനായിരുന്നു ടെയിലറിന്റെ ശ്രമം.

image


യുവാക്കള്‍ക്കിടയിലെ സംരംഭക ഉത്സാഹം കൂട്ടാനായി ബറൂച്‌നര്‍മദ ഗ്രാമീണ മേഖലകളിലേക്ക് ഒരു ബസ് യാത്രയാണ് ടെയിലര്‍ സംഘടിപ്പിച്ചത്. ഇതില്‍ പങ്കെടുത്തവര്‍ക്ക് യാത്രയ്ക്കിടെ കൂടുതല്‍ പരിചയപ്പെടാനും സ്വപ്നം കാണുന്നതിനൊപ്പം അവ നേടിയെടുക്കാനും സാധിച്ച നര്‍മദാ പ്രദേശത്തുള്ള 'മാറ്റങ്ങളുടെ ചാമ്പ്യന്മാരില്‍' നിന്നും കൂടുതല്‍ പഠിക്കാനും അവസരമുണ്ടായിരുന്നു. സുസ്ഥിരമായ എന്റര്‍പ്രൈസുകള്‍ സ്ഥാപിക്കുന്നതിനെപ്പറ്റി യുവാക്കളെ പ്രോത്സാഹിപ്പിക്കാനും അവരിലും അത്തരം മോഡലുകള്‍ ആരംഭിക്കാനുള്ള ത്വര ഉണര്‍ത്താനാനും യാത്ര ലക്ഷ്യമിട്ടിരുന്നു.

image


ബറൂച് നേച്ചര്‍ ക്ലബ്ബിന്റെ സഹസ്ഥാപകനായ നിതിന്‍ ഭട്ട്, ഫാം ബ്രിഡ്ജിന്റെ സ്ഥാപകന്‍ മഹര്‍ഷി ഡേവ് എന്നിവരും നര്‍മ്മദ പ്രേരണ യാത്രയുടെ വിജയത്തിനായി സംഘത്തോടൊപ്പമുണ്ടായിരുന്നു. 2014 ആഗസ്റ്റ് 14നായിരുന്നു യാത്ര ആരംഭിച്ചത്. പെട്രോനെറ്റ് എല്‍.എന്‍.ജി ലിമിറ്റഡായിരുന്നു യാത്രയുടെ സ്‌പോണ്‍സര്‍. നൂറോളം രജിസ്‌ട്രേഷനില്‍ നിന്നും ഏഴ് സംസ്ഥാനങ്ങളില്‍ നിന്നായി ഇരുപതിലധികം പേരെ തെരഞ്ഞെടുത്തിരുന്നു. ഗുജറാത്ത് മുന്‍ മന്ത്രി ഖുമാന്‍സിഹ് വാസിയ, മാദ്ധ്യമപ്രവര്‍ത്തകനായ ജഗ്ദീഷ്ഭായി പാര്‍മര്‍, ബറൂചിലെ ബ്രഹ്മകുമാരീസ് ഈശ്വരീയ വിശ്വ വിദ്യാലയത്തിലെ ശില്‍പി ദീദി എന്നിവര്‍ ചേര്‍ന്നാണ് യാത്ര ഉദ്ഘാടനം ചെയ്തത്. നാല് ദിവസം നീണ്ടു നിന്ന യാത്രയ്ക്കിടെ സാമൂഹ്യപരമായി വിജയം വരിച്ച സംരംഭകരുമായി അടുത്ത് ഇടപഴകാനും ഉള്ള അവസരം ഇവര്ക്ക് ലഭിച്ചിരുന്നു. ഈ പഠനയാത്രയിലൂടെ ഇതില്‍ പങ്കെടുത്തവര്‍ക്ക് ഉള്‍നാടന്‍ ബറൗച്‌നര്‍മ്മദ പ്രദേശത്തെക്കുറിച്ചും അവിടുത്തെ ജീവിതസാഹര്യങ്ങളെക്കുറിച്ചും കൂടുതല്‍ മനസിലാക്കാനും സാധിച്ചു.

image


ജീവിതം എന്നാല്‍ പരിശ്രമമാണെന്ന് ഈ യാത്ര അവരെ പഠിപ്പിച്ചു. ജീവിതം വിട്ടുകൊടുക്കാനുള്ളതല്ല. പ്രതിസന്ധികളെ മറികടക്കാനും നല്ല സമയങ്ങള്‍ ഏറെയും സ്ഥാപനങ്ങളും സംവിധാനങ്ങളും ആരംഭിക്കാനും അതിലൂടെ തൊഴിലവസരങ്ങള്‍ ഉണ്ടാക്കാനും യാത്രയില്‍ പങ്കെടുത്തവര്‍ക്ക് പ്രചോദനം ലഭിച്ചു. ഇവയാണ് മനുഷ്യനെ രക്ഷിക്കാനുള്ള ചില വഴികളെന്നും അവര്‍ മനസിലാക്കി.

image


വിദ്യാഭ്യാസം, ആരോഗ്യം, സുസ്ഥിരമായ ഉപജീവനം, ഇക്കോ ടൂറിസം, കൃഷി, സാമൂഹ്യ സംരംഭങ്ങള്‍ തുടങ്ങിയ പ്രധാന മേഖലകളിലെല്ലാം പ്രവര്‍ത്തിച്ച നര്‍മ്മദ പ്രേരണ യാത്ര അടുത്തതായി ഒരു ദേശീയ പ്രസ്ഥാനമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ടെയിലര്‍ പറഞ്ഞു. വെല്ലുവിളികളിലൂടെയുള്ള വലിയൊരു പഠന പരിചയം കൂടിയാണിത്. രണ്ട് മാസം കൊണ്ട് ഇത്തരത്തിലൊരു യാത്ര തയ്യാറാക്കുക എന്നത് അത്രര എളുപ്പമല്ല. എന്നാല്‍ താനെപ്പോഴും യഥാര്‍ത്ഥ ലക്ഷ്യങ്ങളുടെ ശക്തിയില്‍ വിശ്വസിക്കുന്ന വ്യക്തിയാണ്. നിങ്ങളുടെ ലക്ഷ്യത്തെ ശുദ്ധമായ ഹൃദയത്തോടെ പിന്തുടരുക, സുമനസുകള് നിങ്ങളോടൊപ്പം യാത്രയാരംഭിക്കും. ഈ പ്രപഞ്ചം മുഴുവനും നിങ്ങളെ സഹായിക്കും എന്നും ടെയ്‌ലര്‍ കൂട്ടിച്ചേര്‍ത്തു.