പ്ലാനറ്റ് ഗോ ഗോ എന്ന 'സംരക്ഷക കവചം'

പ്ലാനറ്റ് ഗോ ഗോ എന്ന 'സംരക്ഷക കവചം'

Tuesday January 05, 2016,

3 min Read

ലൈനില്‍(LINE) ജോലി ചെയ്യുമ്പോഴാണ് ദമന്‍ സോണി, രജത് ഗുപ്ത എന്നീ സുഹൃത്തുക്കള്‍ക്ക് 'മൊബൈല്‍' ആയ ബിസിനസ് സാധ്യതകളെ തിരിച്ചറിഞ്ഞത്. സൗജന്യ കോളിംഗും മെസേജും നല്‍കുന്ന ലൈന്‍ എന്ന തങ്ങള്‍ ജോലി ചെയ്തിരുന്ന കമ്പനിയുടെ ആവശ്യങ്ങള്‍ക്കായി പല തവണ ദമനും രജത്തും കൊറിയയിലും ജപ്പാനിലും പോയ സമയത്താണ് ഫോണിലെ വിവരങ്ങള്‍ സംരക്ഷിക്കുന്നതിനായി നിരവധിയാളുകള്‍ സ്‌ക്രീന്‍ ലോക്ക് ആപ്പ് ഉപയോഗിക്കുന്നതായി കണ്ടത്. ഇതില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് കഴിഞ്ഞ സെപ്റ്റംബര്‍ മാസത്തില്‍ ഈ സുഹൃത്തുക്കള്‍ പ്ലാനറ്റ് ഗോ ഗോ (Planet Go Go) പുറത്തിറക്കിയത്.

image


ആന്‍ഡ്രോയിഡ് ഫോണ്‍ ഉപഭോക്താക്കള്‍ക്കായുള്ള ഒരു ലോക്ക് സ്‌ക്രീന്‍ ആപ്ലിക്കേഷന്‍ ആണ് പ്ലാനറ്റ് ഗോ ഗോ. ഈ ആപ്പ് ഉപയോഗിക്കുന്നവര്‍ക്ക് 'ഗോ ഗോ പോയിന്റ്‌സ്' ലഭിക്കുകയും അത് ഉപയോഗിച്ച് തങ്ങളുടെ മൊബൈല്‍ ഓപ്പറേറ്റര്‍മാരില്‍ നിന്ന് സൗജന്യ ടോക്ക് ടൈമും ലഭിക്കും.

ഇന്ത്യയിലെ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്നവര്‍ പ്രധാനമായും നേരിടുന്ന പ്രശന്ങ്ങളിലൊന്നാണ് ഫോണിലെ വിവരങ്ങള്‍ സംരക്ഷിക്കുക എന്നത്. ഇതിനു പരിഹാരമായി അപ്‌ഡേറ്റുകള്‍ ലഭ്യമാകുന്നതും ഗുണമേന്മയുള്ളതുമായ ഒരു സ്‌ക്രീന്‍ ലോക്ക് ആപ്ലിക്കേഷന്‍ നല്‍കുക എന്നാതായിരുന്നു ഞങ്ങളുടെ ലക്ഷ്യം. രജത് പറയുന്നു.

നിലവില്‍ പ്ലാനറ്റ് ഗോ ഗോ ഗുര്‍ഗാണിലും ഹൈദരാബാദിലുമാണ്. രണ്ടിടങ്ങളിലുമായി 7 ജീവനക്കാരുമുണ്ട്. ദമന്‍ എന്ന 38കാരന്‍ റൗര്‍കേള എന്‍ ഐ റ്റി യില്‍ നിന്നും ബി ടെക് ബിരുദം നേടിയതിനു ശേഷം ഹൈദരാബാദ് ഐ എസ് ബി യില്‍ നിന്ന് എം ബി എ ബിരുദവും കരസ്ഥമാക്കി. 34 കാരനായ രജത് ഹൈദരാബാദ് ഐ ഐ ടിയില്‍ നിന്ന് ബി ടെക് ബിരുദം നേടിയിട്ടുണ്ട്. ദമന്‍ തന്റെ വ്യാവസായിക ജീവിതം ആരംഭിക്കുന്നത് 2009ല്‍ കണ്‍സെപറ്റ് ഗിയേര്‍സ് എന്ന കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കും വിദ്യാഭ്യാസ സംബന്ധമായ നിര്‍ദേശങ്ങള്‍ നല്‍കുന്ന ഒരു കമ്പനിയിലാണ്. അതിനൊപ്പം തന്നെ പെര്‍സെപ്റ്റ് നൊറിജിന്‍ എന്ന ഡിജിറ്റല്‍ മീഡിയ കണ്‍ടെന്റും അഡ്വെര്‍ടയിസിംഗ് എന്ന കമ്പനിയും ആരംഭിച്ചു. 2014ലാണ് ദമന്‍ ലൈനില്‍ ജോലിക്കെത്തുന്നത്.

ഫോട്ടോ തിരിച്ചറിയാനുള്ള ടെക്‌നോളജി ഉള്‍പ്പെട്ട ഫോട്ടോ ലിങ്ക് മീഡിയ എന്ന ആപ്ലിക്കേഷന്‍ കമ്പനിയിലാണ് രജത് ആദ്യം ജോയിന്‍ ചെയ്യുന്നത്. ലൈനില്‍ ജോയിന്‍ ചെയ്യുന്നത് മുന്‍പ് ടി സി എസ്, ഐബിബോ, ഇന്ത്യാറോക്ക്‌സ്, മോജോസ്ട്രീറ്റ്, ബെസ്റ്റ്ഡാം, പെര്‍സെപ്റ്റ് നോറിംഗ് എന്നീ

കമ്പനികളില്‍ രജത് ജോലി ചെയ്തിട്ടുണ്ട്. നിലവില്‍ പ്ലാന്റ്‌റ് ഗോ ഗോയ്ക്ക് 30,000ത്തോളം ഉപഭോക്താക്കളാണ് ഉള്ളത്. ഓരോ ഉപഭോക്താവിനും ഡാറ്റ ചാര്‍ജ് ഈടാക്കാതെ തന്നെ ഇതിലെ ഉള്ളടക്കം അറിയാന്‍ കഴിയും.

ഈ ആപ്പ് ഡിസൈന്‍ ചെയ്യുന്ന സമയത്ത് കണക്ടിവിറ്റി, ഡാറ്റ ചാര്‍ജ്, കുറഞ്ഞ റാം, ബാറ്ററി ഉപഭോഗം എന്നിങ്ങനെ നേരിടേണ്ടി വരുന്ന പല പ്രശ്‌നങ്ങളും ഞങ്ങള്‍ ശ്രദ്ധിച്ചിരുന്നു. അത് കൊണ്ട് തന്നെ ഗോ ഗോ വളരെ കുറച്ച് ഡാറ്റ മാത്രമേ ഉപയോഗിക്കുന്നുള്ളൂ. ബാറ്ററി ഉപഭോഗവും വളരെ കുറവാണ്. തുടക്കത്തിലേ 100 മൊബൈല്‍ ഡിവൈസുകളില്‍ ഇതിന്മേലുള്ള പരീക്ഷണം ഞങ്ങള്‍ നടത്തിയിരുന്നു. 10 മില്ല്യണ്‍ ഉപഭോക്താക്കള്‍ക്ക് ഒരേ സമയം ഈ ആപ്ലിക്കേന്‍ ഉപയോഗിക്കാന്‍ കഴിയും. ദമന്‍ പറയുന്നു.എച്ച് ടി ഡിജിറ്റല്‍ മീഡിയ ഹോള്‍ഡിംഗസ് ലിമിറ്റലിലൂടെ എച്ച് ടി മീഡിയയും നോര്‍ത്ത് ബേസ് മീഡിയയും ഇപ്പോള്‍ ഗോ ഗോയിലേക്ക് നിക്ഷേപം

നടത്തിക്കഴിഞ്ഞു. വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍, വാഷിംഗ്ട്ണ്‍ പോസ്റ്റ്, റോയിട്ടേഴ്‌സ് എന്നിവിടങ്ങളിലെ മീഡിയ എക്‌സിക്ക്യുട്ടീവുകള്‍ ചേര്‍ന്ന് തുടങ്ങിയ നോര്‍ത്ത് ബേസ് മീഡിയ മാധ്യമവും മാധ്യമ ടെക്‌നോളജിയിലുമാണ് പ്രധാനമായും നിക്ഷേപം നടത്തുന്നത്.

വളരെ മികച്ച പരിച്ചയസമ്പന്നരായ ഒരു ടീമാണ് ഗോ ഗോ നടത്തുന്നത്. മികച്ച ഒരു മാര്‍ക്കറ്റ് മുന്നില്‍ക്കണ്ടാണ് ഈ ടീം പ്രവര്‍ത്തിക്കുന്നത്. വളരെ പ്രസക്തമായ ഉള്ളടക്കമുള്ള ഒന്ന് വലിയ ഒരു വിഭാഗം ജനങ്ങളിലേക്ക് മികച്ച പ്രാഭാവത്തില്‍ എത്തിക്കാന്‍ ഇവര്‍ക്ക് കഴിഞ്ഞു. എന്‍ ബി എമ്മിന്റെ മാനേജിംഗ് പാര്‍ട്ണര്‍ ആയ മാര്‍ക്കസ് ബ്രാവുച്ചിലി പറയുന്നു. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ പ്ലാനറ്റ് ഗോ ഗോ ലക്ഷ്യമിടുന്നത് 100 മില്ല്യണ്‍ ഉപഭോക്താക്കളെയാണ്. ഇനി വരും ദിവസങ്ങളില്‍ ഗോ ഗോയില്‍ പ്രാദേശിക ഭാഷകളില്‍ നിര്‍ദേശങ്ങള്‍ ലഭിക്കും. അതിനുള്ള പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്.

കണ്ടന്റ് മാര്‍ക്കറ്റിംഗ് ഇന്‍സ്റ്റിട്ട്യൂട്ടിന്റെയും മാര്‍ക്കറ്റിംഗ് പ്രോഫ്‌സിന്റെയും റിപ്പോര്‍ട്ടില്‍ പറയുന്നത് കണ്ടന്റ് മാര്‍ക്കറ്റിംഗ് അടുത്ത കാലങ്ങളില്‍ വളരെ മികച്ച വളര്‍ച്ച നേടുമെന്നാണ്. ഇത് കൂടാതെ ഉള്ളടക്കങ്ങള്‍ ഏറ്റവും മികച്ച രീതിയില്‍ ഷെയര്‍ ചെയ്യപ്പെടുന്നത് സോഷ്യല്‍ മീഡിയകളിലൂടെയാണ്. ചെറിയ ബിസിനസുകളും പ്രൊഫഷണലുകള്‍ക്കും സാധാരണയായി ആവശ്യമായ വിഭവങ്ങള്‍ ഇവിടെ ലഭ്യമല്ല. സോഷ്യല്‍ മീഡിയ മാര്‍ക്കറ്റിംഗിന് വളരാന്‍ പറ്റിയ സാഹചര്യമാണ് നമ്മുടെ രാജ്യത്തുള്ളത്. ഉപഭോക്താക്കള്‍ക്ക് ഏറ്റവും ഉചിതമായ ഉള്ളടക്കമുള്ള ലേഖനങ്ങള്‍ ഇന്റര്‍നെറ്റിലൂടെ വായിക്കാന്‍ സഹായിക്കുന്ന ഒരു ആപ്ലിക്കേഷന്‍ ആണ് ഡ്രംഅപ്പ്. ഇതിലൂടെ വായിക്കുന്നവ എന്തും നമുക്ക് സോഷ്യല്‍ മീഡിയയിലൂടെ ഷെയര്‍ ചെയ്യാനും സാധിക്കും.

സോഷ്യല്‍ മീഡിയ കൈകാര്യം ചെയ്യാന്‍ കഴിയുന്ന ഒരു ആപ്ലിക്കേഷന്‍ ആണ് ഹോട്ട്‌സ്യൂട്ട്. ഹോട്ട്‌സ്യൂട്ട് 285 മില്ല്യണ്‍ ഡോളര്‍ ആണ് ഫണ്ട് ചെയ്തത്. അതേ സമയം ട്വീറ്റ്‌ഡെക്ക് ഉയര്‍ത്തിയത് 5.3 മില്ല്യണ്‍ ഡോളര്‍ ആണ്. ട്വീറ്റ്‌ഡെക്കിനെ സാക്ഷാല്‍ ട്വിറ്റര്‍ തന്നെ ഏറ്റെടുക്കുകയും ചെയ്തു. 2010ല്‍ വന്ന ബഫര്‍ മൂന്ന് ഘട്ടമായി ഉയര്‍ത്തിയത് 3.9 മില്ല്യണ്‍ ഡോളര്‍ ആണ്. അതിലൂടെ അവര്‍ ഉപഭോക്താക്കളുടെ ഉള്ളടക്കത്തെ ഷെയര്‍ ചെയ്യാനുള്ള സൗകര്യമാണ് വര്‍ധിപ്പിച്ചത്. എന്നാല്‍ ഇപ്പോള്‍ ഈ മത്സരത്തില്‍ പ്ലാന്റ് ഗോ ഗോയും പങ്ക് ചേര്‍ന്നിരിക്കുകയാണ്. എന്നാല്‍ ലോക്ക് സ്‌ക്രീന്‍ എന്ന സൗകര്യമാണ് ഇതിനെ മറ്റുള്ളവയില്‍ നിന്ന് വേറിട്ട് നിര്‍ത്തുന്നത്.