മത്‌സ്യകര്‍ഷകര്‍ക്കുള്ള സംസ്ഥാനതല അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

0

മത്‌സ്യകര്‍ഷകര്‍ക്കുള്ള 2017ലെ സംസ്ഥാനതല അവാര്‍ഡുകള്‍ ജൂലൈ 10ന് ഗവര്‍ണര്‍ പി. സദാശിവം തിരുവനന്തപുരം ടാഗോര്‍ തീയറ്ററില്‍ വിതരണം ചെയ്യുമെന്ന് മന്ത്രി ജെ. മെഴ്‌സിക്കുട്ടിയമ്മ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. തൃശൂര്‍ എരുമപ്പെട്ടി കടങ്ങോട് വലിയപറമ്പില്‍ ഹൗസില്‍ വി.എസ്. ശ്രീനിഷിനാണ് മികച്ച ശുദ്ധജല മത്‌സ്യകര്‍ഷകനുള്ള സംസ്ഥാനതല അവാര്‍ഡ്. കൊല്ലം മണ്‍റോതുരുത്ത് പെരിങ്ങാലം കിടപ്രം വടക്ക് ദര്‍ശനയില്‍ ആര്‍. സുദര്‍ശനനാണ് മികച്ച ചെമ്മീന്‍ കര്‍ഷകന്‍. ആലപ്പുഴ കാര്‍ത്തികപ്പള്ളി മഹാദേവിക്കാട് ദേവാസ് അഗ്രോഫാം ദേവിക കലാധരനാണ് മികച്ച കരിമീന്‍ കര്‍ഷക. കാസര്‍കോട് വലിയപറമ്പ ഇടയിലക്കാട് ഉദയ വനിതാസ്വയം സഹായ സംഘത്തിനാണ് മികച്ച കല്ലുമ്മേക്കായ കര്‍ഷകനുള്ള അവാര്‍ഡ്.

എറണാകുളം വേങ്ങൂര്‍ തുരുത്തി കല്ലറക്കല്‍ വീട്ടില്‍ കെ.കെ. വറുഗീസാണ് മികച്ച അക്വാകള്‍ചര്‍ കോ-ഓര്‍ഡിനേറ്റര്‍. ഇടുക്കിയിലെ സേനാപതി ഗ്രാമപഞ്ചായത്താണ് സംസ്ഥാനതലത്തിലെ മികച്ച തദ്ദേശസ്വയംഭരണസ്ഥാപനത്തിനുള്ള മത്‌സ്യകര്‍ഷക അവാര്‍ഡ് ലഭിച്ചത്. ജില്ലാതല അവാര്‍ഡുകള്‍ ചുവടെ: ജില്ലാതല മികച്ച ശുദ്ധജല മത്സ്യകര്‍ഷകര്‍: തിരുവനന്തപുരം- സജു. എസ് (ആദിച്ചവിളാകം, അരുമാനൂര്‍, പൂവാര്‍), കൊല്ലം -(വിനോദ്കുമാര്‍. റ്റി. സി, ശ്രീശൈലം, പരുത്തിയറ, വെളിയം. പി. ഒ), ആലപ്പുഴ -ശ്രീകുമാര്‍. എസ് (പുത്തന്‍പറമ്പ്, കഞ്ഞിപ്പാടം. പി. ഒ, അമ്പലപ്പുഴ നോര്‍ത്ത്), പത്തനംതിട്ട- വി. എന്‍. ചന്ദ്രന്‍ (ആറ്റുപറമ്പില്‍, നിരണം. പി. ഒ., കടപ്ര), കോട്ടയം- കെ. ജി. വിനോദ് (കനാംപറമ്പില്‍, പള്ളം, കുറിച്ചി), ഇടുക്കി -എന്‍. എ. ഏലിയാസ് (നെടിയാലി മുളയില്‍, വണ്ണപ്പുറം. പി. ഒ. ഒടിയപാറ, തൊടുപുഴ), എറണാകുളം- ലൂയിസ് . ജി. കാപ്പന്‍ (കാപ്പില്‍ ഹൗസ്, ചേലാട്, പിണ്ടിമന, കോതമംഗലം), പാലക്കാട് - ജയാനന്ദന്‍. കെ. എസ്. (പരുക്കന്‍പൊറ്റക്കളം, തേനാരി, പാലക്കാട്), മലപ്പുറം - ഷാജിത്ത് ചെമ്മല (ചെമ്മല ഫിഷ് ഫാം, ചാലിയാര്‍, മുള്ളുള്ളി, നിലമ്പൂര്‍), കോഴിക്കോട്- ഇബ്രാഹിംഅഹമ്മദ് ഹാജി (ദേവര്‍കോവില്‍, കുനിയില്‍ (ഹൗസ്), തളിയില്‍. പി.ഒ), വയനാട് - രാജന്‍. കെ (രത്‌നഗിരി വീട്, കട്ടയാട്, സുല്‍ത്താന്‍ ബത്തേരി), കണ്ണൂര്‍ -ചാമണ്ടി കൃഷ്ണന്‍ (ചാമണ്ടി ഹൗസ്, തെക്കുമ്പാട്, കൊവ്വപ്പുറം), കാസര്‍ഗോഡ് - ബിജു കൃഷ്ണ.കെ.സി (കൃഷ്ണപുരം, കൊട്രച്ചാല്‍, ഒഴിഞ്ഞവളപ്പ്). മികച്ച ജില്ലാതല ചെമ്മീന്‍ കര്‍ഷകര്‍: ആലപ്പുഴ - വിന്‍സെന്റ് ഫിലിപ്പ് (പുന്നക്കല്‍ ഹൗസ്, പള്ളിത്തോട്. പി. ഒ,ചേര്‍ത്തല, പട്ടണക്കാട്), എറണാകുളം - നിസാര്‍. എ. എം (ഐവേലിക്കകത്ത് വീട്, എടവനക്കാട്, പള്ളിപ്പുറം), തൃശൂര്‍ - ഉണ്ണികൃഷ്ണന്‍. കെ. വി. (കാട്ടുപറമ്പില്‍ ഹൗസ്, കൊടുങ്ങല്ലൂര്‍, പുല്ലൂട്ട്. പി. ഒ), കണ്ണൂര്‍- അരവിന്ദാക്ഷന്‍. കെ (കൂടച്ചീര ഹൗസ്, വെങ്ങര. പി. ഒ), കാസര്‍ഗോഡ്- എം. മുഹമ്മദ്കുഞ്ഞി (എം.എം പ്രോണ്‍ ഫാം, സി.കെ.ഹൗസ്, മുട്ടം, വെങ്ങര.പി.ഒ). ജില്ലാതല മികച്ച അക്വാകള്‍ച്ചര്‍ കോ-ഓര്‍ഡിനേറ്റര്‍മാര്‍: തിരുവനന്തപുരം- അജയകുമാര്‍ (ലളിതവിലാസം, കാളിപ്പാറ, കള്ളിക്കാട്), കൊല്ലം- സിമി. എസ് (വി. എസ്. ഭവന്‍, ചിറക്കരത്താഴം, ചിറക്കര പഞ്ചായത്ത്), ആലപ്പുഴ- റ്റി. സി. ശിവന്‍ (തുണ്ടിയില്‍ ഹൗസ്,എടത്വാ), പത്തനംതിട്ട -പുഷ്പ ശശികുമാര്‍ (തോമ്പില്‍ ഹൗസ്, മാരമണ്‍. പി. ഒ, തോട്ടപ്പുഴശ്ശേരി), കോട്ടയം- മിന്‍സി മാത്യു (കവരേഴത്ത്, തെക്കെനട, വൈക്കം), ഇടുക്കി- ഫ്രാന്‍സിസ് (നെടുമ്പുറം, വണ്ണപ്പുറം ഗ്രാമപഞ്ചായത്ത്), തൃശ്ശൂര്‍- രാമകൃഷ്ണന്‍. കെ. വി (കൈതക്കാപ്പുഴ ഹൗസ്, ആറാട്ടുപുഴ), പാലക്കാട്- ഹരിദാസ്. എം. (കോട്ടപ്പള്ള, മഞ്ഞള്ളൂര്‍, തേങ്കുറിശ്ശി), മലപ്പുറം - മുഹമ്മദ് മുഫ്തി. എ. ടി (അരിമ്പ്രത്തൊടി (ഹൗസ്), കുന്നുംപള്ളി), കോഴിക്കോട്- ടി. എ. നാരായണന്‍കുട്ടി (ദേവാഗ്രഹം, പൂതംപാറ. പി.ഒ, കാവിലുംപാറ), വയനാട്-വിജയകുമാര്‍. പി (പുതുക്കുടി ഹൗസ്, റിപ്പണ്‍. പി. ഒ, വാളത്തൂര്‍, മുപ്പൈനാട് ഗ്രാമപഞ്ചായത്ത്), കണ്ണൂര്‍- തോമസ് കായംകാട്ടില്‍ (ഉളിക്കല്‍ പി.ഒ.), കാസര്‍ഗോഡ്- വിനീഷ്.കെ. (പന്ത്രണ്ടില്‍, മാവിലാക്കടപ്പുറം പി.ഒ, ചെറുവത്തൂര്‍). ജില്ലാതല മികച്ച തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍: തിരുവനന്തപുരം- കാട്ടാക്കട ഗ്രാമപഞ്ചായത്ത്, കൊല്ലം - കിഴക്കേകല്ലട ഗ്രാമപഞ്ചായത്ത്, ആലപ്പുഴ- ചെന്നിത്തല ഗ്രാമപഞ്ചായത്ത്, പത്തനംതിട്ട-പള്ളിക്കല്‍ ഗ്രാമപഞ്ചായത്ത്, കോട്ടയം- മണിമല ഗ്രാമപഞ്ചായത്ത്, എറണാകുളം- വടക്കേക്കര ഗ്രാമപഞ്ചായത്ത്, തൃശ്ശൂര്‍- വെങ്കിടങ്ങ് ഗ്രാമപഞ്ചായത്ത്, പാലക്കാട്- കുഴല്‍മന്ദം ഗ്രാമപഞ്ചായത്ത്, മലപ്പുറം- പെരിന്തല്‍മണ്ണ മുനിസിപ്പാലിറ്റി, കോഴിക്കോട്- ചേളന്നൂര്‍ ഗ്രാമപഞ്ചായത്ത്, വയനാട്- മാനന്തവാടി മുനിസിപ്പാലിറ്റി, കണ്ണൂര്‍- പെരളശ്ശേരി ഗ്രാമപഞ്ചായത്ത്, കാസര്‍ഗോഡ്- കയ്യൂര്‍-ചീമേനി ഗ്രാമപഞ്ചായത്ത്. സംസ്ഥാനതലത്തില്‍ മികച്ച ശുദ്ധജല മത്സ്യകര്‍ഷകന്‍, മികച്ച ചെമ്മീന്‍ കര്‍ഷകന്‍, മത്സ്യകൃഷിയില്‍ മികച്ച രീതിയില്‍ പങ്കാളിയായ തദ്ദേശസ്വയംഭരണ സ്ഥാപനം എന്നിവര്‍ക്ക് 50,000 രൂപ വീതം ക്യാഷ് അവാര്‍ഡും പ്രശസ്തിപത്രവും ഫലകവും നല്‍കും. മികച്ച കരിമീന്‍ കര്‍ഷകന് 25,000 രൂപയുടെ ക്യാഷ് അവാര്‍ഡും പ്രശസ്തിപത്രവും ഫലകവും, മികച്ച കല്ലുമ്മേക്കായ കര്‍ഷകന് 15000 രൂപയുടെ ക്യാഷ് അവാര്‍ഡും പ്രശസ്തിപത്രവും ഫലകവും, മികച്ച അക്വാകള്‍ച്ചര്‍ കോ-ഓര്‍ഡിനേറ്ററിന് 10000 രൂപയുടെ ക്യാഷ് അവാര്‍ഡും പ്രശസ്തിപത്രവും ഫലകവുമാണ് സമ്മാനം. ഇതിനുപുറമേ ജില്ലാതലത്തില്‍ മികച്ച 13 ശുദ്ധജല മത്സ്യകര്‍ഷകര്‍, ആറ് ചെമ്മീന്‍ കര്‍ഷകര്‍ എന്നിവര്‍ക്ക് 15,000 രൂപയുടെ ക്യാഷ് അവാര്‍ഡും ജില്ലാതലത്തില്‍ മികച്ച രീതിയില്‍ പങ്കാളിയായ തദ്ദേശ സ്ഥാപനത്തിന് 10,000 രൂപയുടെ ക്യാഷ് അവാര്‍ഡും, മികച്ച അക്വാകള്‍ച്ചര്‍ കോ-ഓര്‍ഡിനേറ്ററിന് 5000 രൂപയുടെ ക്യാഷ് അവാര്‍ഡും നല്‍കും. മത്സ്യകര്‍ഷക ദിനാഘോഷവും, മത്സ്യകര്‍ഷക അവാര്‍ഡ് വിതരണവും ജൂലൈ 10 ന് ഫിഷറീസ് മന്ത്രി ജെ. മെഴ്‌സിക്കുട്ടി അമ്മയുടെ അധ്യക്ഷതയില്‍ ഗവര്‍ണര്‍ പി. സദാശിവം ടാഗോര്‍ തീയറ്ററില്‍ ഉദ്ഘാടനം ചെയ്യും. സഹകരണ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ മുഖ്യാതിഥി ആയിരിക്കും. ജനകീയ മത്സ്യകൃഷി രണ്ടാം ഘട്ടത്തിന്റെ ഉദ്ഘാടനവും ദേശീയ മത്സ്യകര്‍ഷക ദിനാചരണത്തിന്റെ ഭാഗമായി നടത്തും. അതിനുപുറമേ മത്സ്യതൊഴിലാളികള്‍ക്കും മത്സ്യകര്‍ഷകര്‍ക്കും പരാതികള്‍ക്ക് പരിഹാരം കാണാന്‍ മത്സ്യ അദാലത്തും മത്സ്യ വകുപ്പിന്റെയും അനുബന്ധ ഏജന്‍സികളുടെയും പ്രവര്‍ത്തനങ്ങളെക്കുറിച്ച് ജനങ്ങള്‍ക്ക് കൂടുതല്‍ അറിവ് പകരുന്നതിന് മത്സ്യകര്‍ഷക സംഗമം, മത്സ്യതൊഴിലാളി കൂട്ടായ്മ, തീരമൈത്രീ സംഗമം എന്നിവയും ജൂലൈ 10 മുതല്‍ 12 വരെ തിരുവനന്തപുരം ടാഗോര്‍ തീയറ്ററില്‍ നടത്തും