ആറക്ക ശമ്പളം ഉപേക്ഷിച്ച് വെളിച്ചം പകര്‍ന്ന രസ്തം സെന്‍ ഗുപ്ത

0

'ബൂന്ദ്'ഒരു സംസ്‌കൃത പദമാണ്. അതിനര്‍ഥം 'തുള്ളി' എന്നാണ്. ഈ പേരിലുള്ള ഒരു സംഘടന ഇന്ന് ഗ്രാമവാസികള്‍ക്ക് വെളിച്ചമായി തീര്‍ന്നു. സിംഗപ്പൂരില്‍ എം എന്‍ സി ബാങ്കില്‍ ഫിനാന്‍സ് മാനേജരായിരുന്നു രസ്തം സെന്‍ ഗുപ്ത. തന്റെ ജോലിയും ആറക്ക ശമ്പളവും ഉപേക്ഷിച്ച് അദ്ദേഹം ഗ്രാമങ്ങളില്‍ സേവനം എത്തിക്കുക എന്ന ലക്ഷ്യത്തോടെ ഒരു കമ്പനി തുടങ്ങി.

സോളാര്‍ വിളക്കുകള്‍, ജല ശുദ്ധീകരണികള്‍, കൊതുക് വലകള്‍ തുടങ്ങിയവ വകസിപ്പിച്ചെടുത്ത് വാപപ്പെട്ടവരിലേക്ക് എത്തിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ തീരുമാനം. ബുന്ദ് തുടങ്ങുന്നതിന് മുന്നേ തന്നെ രസ്തം ഇതൊക്കെ സ്വയം എത്തിക്കാന്‍ തുടങ്ങി. മാവോയിസ്റ്റ് ഭീഷണി നേരിടുന്ന ജാര്‍ഖണ്ഡ്, ബംഗാള്‍ എന്നിവിടങ്ങളിലേക്കാണ് പോയത്. സൗകര്യങ്ങള്‍ എത്തിക്കുക മാത്രമല്ലായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. അവരുടെ ഇതുവരെയുള്ള മനോഭാവം മാറ്റി മാറ്റത്തിന്റെ പാതയില്‍ എത്തിക്കുക എന്നതുകൂടിയായിരുന്നു. 2009 മുതല്‍ ഇതുവരെ ഏകദേശം 50000 പേര്‍ക്ക് ഇതിന്റെ സേവനം വഭിച്ചിട്ടുണ്ട്. ഊര്‍ജ്ജം എത്തിച്ച് അവരെ വികസനത്തിന്റെ പാതയിലേക്കാണ് അദ്ദേഹം നയിച്ചത്. 10 വാട്ട് സൗരോര്‍ജമാണ് ബൂന്ദ് പാവപ്പെട്ടവര്‍ക്ക് ലഭ്യമാക്കിയത്. വളരെ കുറഞ്ഞ നിരക്കില്‍ ഇതിലൂടെ രണ്ട് ബള്‍ബുകള്‍ കത്തിക്കാനും മൊബൈല്‍ ചാര്‍ജ് ചെയ്യാനും സാധ്യമായിരുന്നു. ഇതിനായി മനുഷ്യ സ്‌നേഹികളായ കുറച്ച് പേരുടെ സഹായം അദ്ദേഹ്തിന് ലഭിക്കുന്നണ്ട്.

ഇന്ത്യയിലെ 56 സംസ്ഥാനങ്ങളില്‍ 100 ജില്ലകളില്‍ വെളിച്ചം, ശുദ്ധജലം, കീടനാശിനികള്‍ എന്നിവ എക്കാനാണ് ലക്ഷ്യമിടുന്നത്. ഗ്രാമവാസികളുടെ ജീവിതം ഉയര്‍ത്തുന്നതിലുപരി തനിക്ക് ലാഭമുള്ള ഒരു സംരംഭം കൂടിയാണിത്. 'ഒരു ബാങ്കില്‍ ജോലി ചെയ്യുന്നതിലും സംതൃപ്തി അവരുടെ ജീവിതം ചുരുങ്ങിയ സമയം കൊണ്ട് മാറ്റുന്നതില്‍ നിന്നും കിട്ടുന്നു. ഞങ്ങളുടെ ഉത്പന്നങ്ങളും സേവനങ്ങളും അവര്‍ക്ക് വളരെ അത്യാവശ്യമായിരുന്നു. അതുകൊണ്ടുതന്നെ ഞങ്ങളുടേതായ രീതിയില്‍ മുന്നോട്ട് പോകാന്‍ ഞാന്‍ ശ്രമിക്കുന്നു. ഒരു ചലനം സൃഷ്ടിക്കാന്‍ കഴിയുക എന്നതായിരുന്നു ഏറ്റവും വലിയ വെല്ലുവിളി. വലിയ രീതിയിലുള്ള പദ്ധതികളെ കുറിച്ച് കേട്ടുമടുത്തു. ഒരു ചൊല്ലുണ്ട് പ തുള്ളികള്‍ ചേര്‍ന്നാണ് സമുദ്രം ഉണ്ടാകുന്നത്. അതുപോലെ ചെ റിയ ചെറിയ പുരദതികള്‍ വലി.യ വികസനത്തിലേക്ക് എത്തിക്കും'. സെന്‍ ഗുപ്ത പറയുന്നു.

സെന്‍ ഗുപ്ത
സെന്‍ ഗുപ്ത

പശ്ചിമ ബംഗാളിലെ ഒരു ഗ്രാമത്തിന് മത്സ്യബന്ധനത്തിനും കുട്ടികള്‍ക്ക് വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പിനും സഹായിച്ചു. മണിപ്പൂരില്‍ ഗോത്ര മേഖലയിലെ സ്‌കൂളിന് എല്ലാ സാമ്പത്തിക സഹായങ്ങളും നല്‍കാന്‍ തയ്യാറായി. ലോകം ഇന്ന് നേരിടുന്ന വലിയ വെല്ലുവിളികളില്‍ നിന്നാണ് ഞാന്‍ പ്രവര്‍ത്തിക്കുന്നത്. ഇതാണ് എനിക്ക് ശക്തി നല്‍കുന്നത്. ഓരോ മിനിറ്റിലും ബുന്ദ് ഒരു സാമൂഹ്യ ചലനം സൃഷ്ടിക്കുന്നു. ഒരു സാമൂഹ്യ സംരഭകന് ലാഭവും നഷ്ടവും സ്വാഭാവികമാണ്. നമുക്ക് കറുത്ത ദിനങ്ങള്‍ ഉണ്ടായേക്കാം. ഈ ഇരുട്ടിനപ്പുറം പ്രകാശത്തിന്റെ നല്ല ദിനങ്ങളും വരുമെന്ന് അദ്ദേഹം വിശ്വസിക്കുന്നു.