സ്റ്റാര്‍ട്ട് അപ്പ് റിക്രൂട്ട്‌മെന്റുകളിലെ മാറ്റങ്ങള്‍

0


'സ്റ്റാര്‍ട്ട് അപ്പ് എന്നാല്‍ സാങ്കേതിക വിദ്യ' എന്ന ധാരണയാണ് എല്ലാവര്‍ക്കുമുള്ളത്. അടുത്തിടെ നടന്ന ഒരു സര്‍വ്വെ പറയുന്നത് ഇന്നത്തെ കമ്പനികള്‍ പലതരം ജോലികളാണ് നല്‍കുന്നത്. ഇതില്‍ 2330 ശതമാനമാണ് ടെക്‌നിക്കല്‍ ടാലന്റ്. നോണ്‍ ടെക്‌നക്കല്‍ പ്രൊഫഷണലുകളുടെ ആവശ്യം നേരത്തെ തന്നെ ഉയര്‍ന്നിരുന്നു. സ്റ്റാര്‍ട്ട് അപ്പിന്റെ വളര്‍ച്ചക്കനുസരിച്ച് ഇത് തുടരുന്നു.

പത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഓണ്‍ലൈന്‍ വ്യവസായങ്ങള്‍ വന്ന സമയത്ത് ടെക്‌നിക്കല്‍ പ്രൊഫഷണലുകളെ വന്‍തോതില്‍ റിക്രൂട്ട് ചെയ്തിരുന്നു. ഇന്ത്യയിലെ പല സ്ഥാപനങ്ങളില്‍ നിന്നുള്ള എന്‍ജിനീയര്‍മാരെ സ്റ്റാര്‍ട്ട് അപ്പുകള്‍ നിയമിച്ചു. ഏറ്റവും ഗുണമേന്മയുള്ള ഉത്പ്പന്നങ്ങള്‍ ആവിഷ്‌കരിക്കുക എന്നതായിരുന്നു അവരുടെ ലക്ഷ്യം. ഇന്ത്യയിലെ സ്റ്റാര്‍ട്ട് അപ്പുകള്‍ വളര്‍ച്ചയുടെ പാതയിലാണ്. അതുകൊണ്ടുതന്നെ അവര്‍ക്ക് കൂടുതല്‍ ആള്‍ക്കാരെ ആവശ്യമുണ്ട്. പണ്ട് കമ്പനികള്‍ വളരെ ചെറുതായിരുന്നു. എന്നാല്‍ ഇന്ന് അവര്‍ക്ക് വിപണിയില്‍ ശക്തമായ സ്ഥാനമുണ്ട്. നോണ്‍ ടെക്‌നിക്കല്‍ ജോലികള്‍ കൂടുന്നതിന്റെ പ്രധാന കാരണം ഇതാണ്.

ഒരു ഉദാഹരണം പറയുകയാണെങ്കില്‍ ലോജിസ്റ്റിക് സേവനം നല്‍കുന്നവര്‍ക്ക് അവരുടെ സേവനങ്ങള്‍ ലഭ്യമാക്കാനായി ആള്‍ക്കാരെ ആവശ്യമായി വരുന്നു. ഇതിനായി അവര്‍ ഡെലിവറി ബോയ്‌സിനെ നിയമിക്കുന്നു. ആസ്‌പൈറിങ്ങ് മൈന്‍ഡ്‌സിന്റെ കണക്കനുസരിച്ച് നിലവില്‍ ജോലി ലഭിച്ച 47 ശതമാനം ആള്‍ക്കാരും നോണ്‍ ടെക്‌നിക്കല്‍ ജോലിയ്ക്ക് വേണ്ടിയായിരുന്നു. എന്നാല്‍ വൈബ്, ആപ്പ്, സോഫ്റ്റ് വെയര്‍ ഡെവലപ്പര്‍, യു ഐ/യു എക്‌സ് ഡിസൈന്‍ എന്നിവകുടെ ആവശ്യകത ഇപ്പോഴും തുടരുകയാണ്. നോണ്‍ ടെക്‌നിക്കല്‍ ജോലികളെയും സമാനരീതിയില്‍ കാണാന്‍ കഴിയുന്നത് സ്റ്റാര്‍ട്ട് അപ്പുകളെ സംബന്ധിച്ചിടത്തോളം നല്ല കാര്യമാണ്.

പഠനങ്ങള്‍ അനുസരിച്ച് നോണ്‍ ടെക്‌നിക്കല്‍ മേഖലയില്‍ നിയമിക്കുന്നവരില്‍ ഏറെയും സെയില്‍സ് പ്രൊഫഷണലുകളാണ്. ഇതില്‍ അതിശയിക്കാനായി ഒന്നും തന്നെയില്ല. കാരണം സെയില്‍സാണ് ഏതൊരു ബിസിനസിന്റെയും നടട്ടെല്ല്. കണ്ടെന്റ് റൈറ്റിങ്ങ്, ബ്രാന്‍ഡ് മാനേജ്‌മെന്റ്, മാര്‍ക്കറ്റിങ്ങ് എന്നീ മേഖലകള്‍ക്കും സ്റ്റാര്‍ട്ട് അപ്പില്‍ പ്രാധാന്യമേറെയാണ്. ഇത് എഫ് എം സി ജി, ലോജിസ്റ്റിക്‌സ്, റീട്ടെയില്‍ എന്നീ മേഖലയില്‍ മാത്രമാണ് നേരത്തെ ഉണ്ടായിരുന്നത്. ബിസിനസിന്റെ വളര്‍ച്ചയ്ക്കനുസരിച്ച് ടയര്‍ 2, ടയര്‍ 3 നഗരങ്ങളിലും സ്റ്റാര്‍ട്ട് അപ്പുകള്‍ എത്തിച്ചേരുന്നു. അങ്ങനെ ജീവനക്കാരുടെ ആവശ്യവും ഏറുന്നു. ഇവിടേയും സെയില്‍സിനും മാര്‍ക്കറ്റിങ്ങിനും തന്നെയാണ് പ്രാധാന്യം.

പണ്ടൊക്കെ ഐ ടി/ബി പി ഒ മേഖലയില്‍ മാത്രമാണ് തൊഴില്‍ സാധ്യത ഏറെ ഉണ്ടായിരുന്നത്. എഞ്ചിനീയര്‍മാരും ഐ ടി പ്രൊഫഷണലുകള്‍ക്കും മാത്രമായി ഈ ജോലികല്‍ ചുരുങ്ങി. ഐ ടി മേഖലയില്‍ നിന്ന് നിരവധിപേര്‍ക്കാണ് തൊഴില്‍ ലഭിച്ചത്. ഇത് ഇപ്പോഴും തുടരുകയാണ്. എന്നാല്‍ ഇന്ന് കുറച്ച് കൂടി സാധ്യതകള്‍ നിലവിലുണ്ട്. രാജ്യത്തെ സ്റ്റാര്‍ട്ട് അപ്പിന്റെ വളര്‍ച്ച കാര്യങ്ങള്‍ മാറ്റിമറിച്ചു. ഇകൊമേഴ്‌സ്, ഫാഷന്‍, ലോജിസ്റ്റിക്‌സ് എന്നീ മേഖലകളില്‍ കൂടുതല്‍ അവസരങ്ങള്‍ ലഭ്യമാണ്.

ഇന്ന് സ്റ്റാര്‍ട്ട് അപ്പ് മേഖലയില്‍ ഏറ്റവും വേഗത്തില്‍ വളര്‍ച്ച കൈവരിക്കുന്ന രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. ഇവിടെ തൊഴില്‍ അവസരങ്ങളും നിയമനങ്ങളും വളരെയധികം നിലവിലുണ്ട്. നേരത്തെ ഉണ്ടായിരുന്ന സ്റ്റാര്‍ട്ട് അപ്പുകള്‍ സ്ഥിരതയോടെ തുടരുകയും പുതിയ സ്റ്റാര്‍ട്ട് അപ്പുകള്‍ രൂപപ്പെടുത്തുകയും ചെയ്യുന്നു. സോഫ്റ്റ് വെയര്‍ വ്യവസായ രംഗത്ത് കഴിഞ്ഞ രണ്ട് ദശകങ്ങളായി രാജ്യം കണ്ട വളര്‍ച്ച സ്റ്റാര്‍ട്ട് അപ്പിലൂടെ പുതിയ ഭാവത്തില്‍ ആവര്‍ത്തിക്കുന്നു. സ്റ്റാര്‍ട്ട് അപ്പുകളുടെ ആശയവും ഉത്പ്പന്നങ്ങളുമാണ് അതിന്റെ പ്രാധാന ഘടകം. എന്നാല്‍ സ്റ്റാര്‍ട്ട് അപ്പുകള്‍ ടെക്ക് മാത്രമല്ല എന്നുകൂടി നമുക്ക് അനുമാനിക്കാം.