കിണര്‍ റീചാര്‍ജിംഗിന് പഞ്ചായത്തുകള്‍ മുന്നിട്ടിറങ്ങണം: മന്ത്രിമേഴ്‌സിക്കുട്ടിഅമ്മ

0

കിണറുകള്‍ റീചാര്‍ജ്ജ് ചെയ്ത് ജലക്ഷാമത്തിന് സ്ഥിരമായ പരിഹാരം കണ്ടെത്താന്‍ പഞ്ചായത്തുകള്‍ മുന്നിട്ടിറങ്ങണമെന്ന് ഫിഷറീസ് മന്ത്രി ജെ. മെഴ്‌സിക്കുട്ടി അമ്മ പറഞ്ഞു. 

കുണ്ടറ നിയോജക മണ്ഡലത്തിന്റെ സുസ്ഥിര വികസനത്തിനുള്ള ഇടം പ്രോജക്ടിന്റെ ഭാഗമായി കേരള സര്‍വകലാശാല രൂപപ്പെടുത്തിയ സമഗ്ര ജല സംരക്ഷണ- ഭൂഗര്‍ഭ ജല പരിപോഷണ മാസ്റ്റര്‍ പ്ലാന്‍ തിരുവനന്തപുരത്ത് കേരള സര്‍വകലാശാല സെനറ്റ് ചേംബറില്‍ പ്രകാശനം ചെയ്ത ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു. ഒരു കിണര്‍ റീചാര്‍ജ്ജ് ചെയ്യാന്‍ എണ്ണായിരം രൂപ വരെയാകും. ഇതില്‍ ഒരു കിണറിന് ആയിരത്തി അഞ്ഞൂറു രൂപ വീതം 1800 കിണറിന് മുപ്പതുലക്ഷം രൂപ പഞ്ചായത്ത് ബജറ്റില്‍ വകയിരുത്തണം. ഇങ്ങനെ തുക മാറ്റി വയ്ക്കുന്ന ഓരോ പഞ്ചായത്തിനും എം.എല്‍.എ ഫണ്ടില്‍നിന്നും പതിനഞ്ചു ലക്ഷം രൂപ വീതം നല്‍കും. പണമില്ല എന്നത് കിണര്‍ റീചാര്‍ജ്ജിംഗ് പദ്ധതിക്ക് തടസ്സമാവരുതെന്ന് മന്ത്രി പറഞ്ഞു.