കണ്ണഞ്ചിപ്പിക്കുന്ന വളര്‍ച്ചയുമായി ഗ്രോഫെര്‍സ്

0


ചില സമയങ്ങളില്‍ സ്റ്റാര്‍ട്ട് അപ്പുകള്‍ മിന്നല്‍ വേഗത്തില്‍ വളര്‍ച്ച നേടി നിങ്ങളെ അത്ഭുതപ്പെടുത്തും, അത് ഒരുപരിധി വരെ അവരുടെ ഓഫീസ് പരിസരം സന്ദര്‍ശിച്ചാല്‍ അറിയാന്‍ പറ്റുകയും ചെയ്യും. യുവര്‍സ്‌റ്റോറി കഴിഞ്ഞ വര്‍ഷമാദ്യം പലചരക്ക്, സസ്യഫലാദികള്‍ ഉപഭോക്താക്കള്‍ ആവശ്യപ്പെടുന്നതനുസരിച്ച് വില്‍ക്കുന്ന സ്റ്റാര്‍ട്ട് അപ്പായ ഗ്രോഫെര്‍സിന്റെ ഓഫീസില്‍ ചെന്നപ്പോള്‍ അവര്‍ മറ്റൊരു സ്റ്റാര്‍ട്ട് അപ്പ് കമ്പനിയുമായി സ്ഥലം വീതിച്ച് പ്രവര്‍ത്തിക്കുന്ന കാഴ്ചയാണ് കണ്ടത്. അതേസമയം ഗുര്‍ഗോണ്‍ ആസ്ഥാനമായി തുടങ്ങിയ ഗ്രോഫെര്‍സിന്റെ ഗുര്‍ഗോണിലെ സെക്ടര്‍ 32 ലെ ഇപ്പോളത്തെ ഓഫീസില്‍ എത്തിയാല്‍ അറിയാന്‍ സാധിക്കും അവര്‍ എത്ര വേഗത്തിലാണ് ഇപ്പോള്‍ വളരുന്നത് എന്ന്.

കഴിഞ്ഞ ജനുവരി 2015 മുതല്‍ കമ്പനി അതിവേഗത്തിലാണ് വളര്‍ന്നു കൊണ്ടിരിക്കുന്നത് ഗ്രോഫെര്‍സ് സഹസ്ഥാപകനായ അല്‍ബിന്ദേര്‍ ദിന്‍ടസ പറയുന്നു. 'നാല് മാസം കൊണ്ട് ഓര്‍ഡറുകളുടെ എണ്ണത്തില്‍ വന്‍ കുതിച്ചു കയറ്റമാണ് സ്ഥാപനം രേഖപ്പെടുത്തിയത്. ഓര്‍ഡറുകള്‍ 20 മടങ്ങ് വര്‍ദ്ധിച്ചു. ഉപഭോക്താവിന് മികച്ച സേവനം നല്‍കാന്‍ ഏകദേശം 600 ആള്‍ക്കാരെ നിയമിച്ചു. നിലവിലുണ്ടായിരുന്ന സമ്പ്രദായത്തിനു എണ്ണത്തിലെ കുതിപ്പ് താങ്ങാന്‍ കഴിയുമായിരുന്നില്ല. മാര്‍ച്ചില്‍ 400 മുതല്‍ 500 ഓര്‍ഡര്‍ ദിവസവും കൈകാര്യം കമ്പനി, ഓഗസ്റ്റ് ആയപ്പോഴേക്കും 9,000 മുതല്‍ 10,000 ഓര്‍ഡറുകളിലേക്ക് വളര്‍ന്നു,' അദ്ദേഹം പറഞ്ഞു.

ഇപ്പോള്‍ ഒരു സാധന കൈമാറ്റത്തിന് 350 രൂപ നിരക്ക് ഈടാക്കുന്ന ഗ്രോഫെര്‍സ് ഒരു ദിവസം 30,000 ഓര്‍ഡറുകളാണ് നിയന്ത്രിക്കുന്നത്.

നിക്ഷേപം

സ്റ്റാര്‍ട്ട് അപ്പ് രംഗത്ത് നിക്ഷേപകര്‍ മുതല്‍ മുടക്കാന്‍ മടിച്ച സമയത്ത്, 120 മില്യണ്‍ ഡോളര്‍ ഫണ്ടാണ് ഗ്രോഫെര്‍സ്

സോഫ്റ്റ്ബാങ്ക് ഉടമയായ റഷ്യന്‍ കോടീശ്വരനായ യുറി മില്‍നെറില്‍ നിന്നും ആദ്യം മുതലേ പിന്തുണച്ച നിക്ഷേപകരുടെയും കൈയില്‍ നിന്നും വാരികൂട്ടിയത്.

മാര്‍ച്ച് ഏപ്രില്‍ സമയത്ത് ഒരുപാട് നിക്ഷേപകര്‍ താല്പര്യം പ്രകടിപ്പിച്ചെങ്കിലും, കമ്പനിക്ക് ഉടന്‍ പണം സമാഹരിക്കേണ്ട ആവശ്യമില്ലായിരുന്നു അല്‍ബിന്ദേര്‍ വ്യക്തമാക്കി. മാത്രമല്ല സോഫ്റ്റ്ബാങ്ക് യുണികോണ്‍ കമ്പനികളായ ഓലാ, സ്‌നാപ്ഡീല്‍ തുടങ്ങിയവയില്‍ നിക്ഷേപിച്ചിരുന്നു. സാധാരണ ഗതിയില്‍ സോഫ്റ്റ്ബാങ്ക് 100 മില്യണ്‍ ഡോളറില്‍ താഴെ മുതല്‍ മുടക്കാറുമില്ല, അദ്ദേഹം

കൂട്ടിച്ചേര്‍ത്തു.

'ജൂലൈക്ക് ശേഷം 7075 മില്യണ്‍ ഡോളര്‍ സ്വരൂപിക്കാനാണ് പദ്ധതിയിട്ടിരുന്നത്. പക്ഷെ കൂടെ നിന്ന് നിക്ഷേപകര്‍ ഉപദേശിച്ചത് ഏറ്റവും കൂടിയ ഫണ്ടിന് ചര്‍ച്ച അവസാനിപ്പിക്കാനാണ്. അങ്ങനെയാണ് 120 മില്യണ്‍ ഡോളര്‍ എന്ന മാജിക് തുക കിട്ടിയത്,'അദ്ദേഹം പറഞ്ഞു

ആവശ്യത്തിന്റെ അടിസ്ഥാനത്തില്‍ പച്ചക്കറി ഉത്പന്നങ്ങളുടെ ഒരു പട്ടിക തയാറാക്കി വ്യവസായം മുന്നോട്ട് കൊണ്ട് പോകുന്നതില്‍ ഗ്രോഫെര്‍സ് വിജയിക്കുകയും ചെയ്തു.

'പച്ചക്കറികളുടെ സംഭരണവും വിപണനവും ഒരു വെളുവിളിയായിരുന്നു. പലപ്പോഴും പച്ചക്കറി സംഭരണം വിപണിയിലെ കനത്ത് ആവശ്യത്തിന് അനുസരിച്ച് ഉന്നത നിലവാരമുള്ള പച്ചക്കറികള്‍ നല്‍കാന്‍ വ്യാപാര സമൂഹത്തിനു കഴിഞ്ഞിരുന്നില്ല. അത് കൊണ്ട് ഞങ്ങള്‍ തന്നെ നേരിട്ട് പച്ചക്കറി സംഭരണം ഏറ്റെടുത്തു,' അല്‍ബിന്ദേര്‍ പറഞ്ഞു.

ഗ്രോഫെര്‍സിന് ഇപ്പോള്‍ ഡല്‍ഹിയിലെ ആസാദ്പൂര്‍ മണ്ടിയില്‍ പച്ചക്കറി തോട്ടവും സഫാളില്‍ നിന്നും നബാര്‍ഡില്‍ നിന്നും പച്ചക്കറികളും പഴവര്‍ഗ്ഗങ്ങളും ശേഖരിക്കുന്നു. ഒരു നഗരത്തില്‍ വിവിധ സംഭരണ കേന്ദ്രങ്ങള്‍ എന്ന ആശയം മാറ്റി ഒരു പ്രധാന ശേഖരണ കേന്ദ്രം മാത്രമാക്കി അല്‍ബിന്ദേര്‍ കൂട്ടിച്ചേര്‍ത്തു. ഡല്‍ഹിയിലെ ദ്വാരകയില്‍ കമ്പനിക്ക് ഒരു സംഭരണ ശാലയുണ്ട്.

ഇപ്പോള്‍ ഗ്രോഫെര്‍സിന് 7,000ല്‍ അധികം വ്യാപാരികള്‍, വിതരണക്കാര്‍, സ്വതന്ത്ര കച്ചവടക്കാര്‍ തുടങ്ങിയവരുടെ ശക്തമായ നിര തന്നെയുണ്ട്. ഇപ്പോള്‍ പൊതുവിതരണശാല ഇല്ലാത്ത ഗ്രോഫെര്‍സ് ഉടന്‍ തുടങ്ങാന്‍ പദ്ധതിയും ഇടുന്നുണ്ട്.

പരിതസ്ഥിതികളോട് ഇണങ്ങാനുള്ള കഴിവാണ് ബിസിനസ് രംഗത്ത് വിജയിക്കാന്‍ പ്രധാനം. അല്ലാതെ വിശ്വാസമോ തെളിയിച്ച യുക്തിക്കോ അല്ല. കഴിഞ്ഞ മെയ് മാസത്തില്‍ വിതരണമായിരുന്നു സ്ഥാപനത്തെ ഏറ്റവും കൂടുതല്‍ അലട്ടിയ വിഷയം. പക്ഷെ ഇപ്പോള്‍ അത് ഞങ്ങളുടെ അഞ്ച് മുന്‍ഗണന പട്ടികയില്‍ പോലും ഇല്ല. ഗ്രോഫെര്‍സിന്റെ മുമ്പില്‍ ഉള്ള വെളുവിളി ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ കൃതമായി നിറവേറ്റുകയാണ്.