ഹെന്‍കോ ഫ്‌ളവേഴ്‌സ്‌ ഇന്ത്യന്‍ ഫിലിം അവാര്‍ഡ്‌സ്

0


ഇന്ത്യന്‍ ചലച്ചിത്ര ലോകത്ത് പുതിയ ഇതിഹാസം തീര്‍ത്ത് ഫ്‌ളവേഴ്‌സ്‌ സംഘടിപ്പിച്ച ആദ്യത്തെ ദേശീയ അവാര്‍ഡ് നിശ ഹെന്‍കോ ഫഌവഴ്‌സ് ഇന്ത്യന്‍ ഫിലിം അവാര്‍ഡ്‌സ് വെള്ളി, ശനി ദിവസങ്ങളില്‍ സംപ്രേഷണം ചെയ്യും. വൈകീട്ട് 7 മണിക്കാണ് സംപ്രേഷണം. ഷാര്‍ജ ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ നടന്ന അവാര്‍ഡ് നിശയില്‍ ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം എന്നീ ഭാഷകളില്‍ നിന്നുള്ള താരങ്ങള്‍ പങ്കെടുത്തിരുന്നു.

അവാര്‍ഡ് നിശകളില്‍ സുതാര്യതയുടെയും വിശ്വാസ്യതയുടെയും വെള്ളി വെളിച്ചം നിറച്ച ഫ്‌ളവേഴ്‌സ്‌ ഇന്ത്യന്‍ ചലച്ചിത്ര ലോകത്തിന് സമ്മാനിച്ച സമര്‍പ്പണമാണ് ഹെന്‍കോ ഫ്‌ളവേഴ്‌സ്‌ ഇന്ത്യന്‍ ഫിലിം അവാര്‍ഡ്‌സ്. ആശാ ശരത്ത്, ഷംനാ കാസിം, രമ്യാ വമ്പീശന്‍ എന്നിവരുടെ നടന വിസ്മയവും ഒപ്പം സ്റ്റീഫന്‍ ദേവസിയുടെ തകര്‍പ്പന്‍ പ്രകടനവും അവാര്‍ഡ് നിശയ്ക്ക് മിഴിവേകി.

ഈ വര്‍ഷം ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം എന്നീ ഭാഷകളില്‍ നിന്നായിരുന്നു അവാര്‍ഡ് ജേതാക്കള്‍. കരീനാ കപൂര്‍, കരീഷ്മാ കപൂര്‍, മമ്മൂട്ടി, ഇര്‍ഫാന്‍ ഖാന്‍, കാജല്‍ അഗര്‍വാള്‍, ജയറാം തുടങ്ങിയ വമ്പന്‍ താരനിര തന്നെ പങ്കെടുത്ത അഞ്ച് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള കാഴ്ചയുടെ അത്യപൂര്‍വ്വ വിസ്മയങ്ങള്‍ക്ക് അറുപതിനായിരത്തിലധികം കാണികള്‍ സാക്ഷ്യം വഹിച്ചു.