ആഭരണങ്ങള്‍ നിങ്ങളുടെ സുരക്ഷ ഉറപ്പാക്കുമ്പോള്‍

0

വളരെയധികം സുരക്ഷാ പ്രശ്‌നങ്ങള്‍ അഭിമുഖീകരിച്ചാണ് ഇന്ന് നാം ഈ ലോകത്ത് ജീവിക്കുന്നത്. ഈ സാഹചര്യത്തിലാണ് കുറച്ച് എഞ്ചിനീയര്‍മാര്‍ ചേര്‍ന്ന് സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഒരു ഉപകരണം രൂപപ്പെടുത്തിയത്. അവിനാഷ് ബന്‍സാല്‍, ആയുഷ് ബങ്ക, ചിരാഗ് കപില്‍, മണിക് മെഹ്ത, പരസ് ബാത എന്നിവരാണ് ലോകത്തിന്റെ സുരക്ഷക്കായി ഇത് നിര്‍മ്മിച്ചത്. ദുബായില്‍ നടന്ന ഗിറ്റെക്‌സ് ടെക്‌നോളജി വീക്കില്‍ ലോക ചാമ്പ്യനായി ഇതിനെ തിരഞ്ഞെടുത്തു. കൂടാതെ ഇന്ത്യയിലെ ഏറ്റവും മികച്ച 10 സ്റ്റാര്‍ട്ട് അപ്പുകളില്‍ ഒന്നായി ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് സയന്‍സ് ആന്റ് ടെക്‌നോളജി ഇതിനെ തിരഞ്ഞെടുത്തു. പ്രധാന മന്ത്രി നരേന്ദ്രമോദിയുടെ സിലിക്കണ്‍ വാലി സന്ദര്‍ശന വേളയില്‍ പ്രഥമ ഇന്ത്യ-യു എസ് സ്റ്റാര്‍ട്ട് അപ്പ് കണക്ടില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചു.

'ഗാര്‍ഡിയന്‍' എന്ന പദ്ധതിക്ക് കീഴില്‍ സ്ത്രീ സുരക്ഷക്കായി അവര്‍ ഒരു ഉപകരണം വികസിപ്പിച്ചു. ഇതിന് ഈ വര്‍ഷത്തെ എറിക്‌സണ്‍ ഇന്നൊവേഷന്‍ അവാര്‍ഡ് ലഭിക്കുകയുണ്ടായി. 2015 ഫെബ്രുവരിയില്‍ അവര്‍ 'ലീഫ് ഇന്നൊവേഷന്‍ പ്രൈവറ്റ് ലിമിറ്റഡ്' എന്ന കമ്പനി തുടങ്ങി. SAFER എന്നാണ് അവരുടെ ഉപകരണത്തിന്റെ പേര്. ഇത് അത്യാവശ്യ ഘട്ടങ്ങളില്‍ നേരത്തെ അതില്‍ നല്‍കിയിട്ടുള്ള മൊബൈല്‍ നമ്പരുകളില്‍ സിഗ്നലുകള്‍ എത്തിക്കും.

സെയിഫര്‍ വാക്ക്, നോട്ടിഫിക്കേഷനുകള്‍, സെല്‍ഫികള്‍ എന്നിവ ഈ ആപ്പിന്റെ പ്രധാന പ്രത്യാകതകളാണ്. നിങ്ങല്‍ സുരക്ഷിതമല്ലാത്ത ഒരു വഴിയിലൂടെയാണ് സഞ്ചരിക്കുന്നത് എന്ന കരുതുക. സെയിഫര്‍ വാക്കിലൂടെ നിങ്ങള്‍ സഞ്ചരിക്കുന്ന വഴിയുടെ മാപ്പ് നിങ്ങളുടെ രക്ഷിതാവിന് ലഭിക്കും. SAFER ആപ്പ് വഴി പ്രധാനപ്പെട്ട നോട്ടിഫിക്കേഷനുകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത് കൂടാതെ ഇതിലൂടെ കൃത്യതയുള്ള സെല്‍ഫികളും എടുക്കാന്‍ സാധിക്കും. ഈ ഉപകരണം ആഭരണമായും ഉപയോഗിക്കാവുന്നതാണ്. ഇതിന്റെ നെക്ലെസ് മോഡല്‍ 3500 രൂപക്ക് ഇവരുടെ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

'ഇന്ന് മനുഷ്യന്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിക്കുള്ള പരിഹാരമാണ് ഞങ്ങല്‍ നിങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നത്. എല്ലാവര്‍ക്കും സുരക്ഷ ഉറപ്പാക്കുന്ന ഒരു ലോകം സൃഷ്ടിക്കാനാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. ഈ രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ കമ്പനിയാണിത്. 2017 ഓടെ 1 മില്ല്യന്‍ കുടുംബങ്ങളെ സുരക്ഷിതരാക്കാനാണ് ഞങ്ങല്‍ പദ്ധതിയിടുന്നത്.' ലീഫ് വെയറബിള്‍സിന്റെ ഫിനാന്‍സ് ഡയറക്ടറായ മണിക് മെഹ്ത പറയുന്നു.

'ഇതുവരെ ഞങ്ങള്‍ ഓര്‍ഡര്‍ സ്വീകരിച്ചതിന് ശേഷമാണ് ഉത്പന്നങ്ങള്‍ നിര്‍മ്മിച്ചിരുന്നത്. ഇപ്പോള്‍ നിക്ഷേപം ലഭിച്ചതോടെ നിര്‍മ്മാണം പൂര്‍ത്തിയാക്കി ഇത് സുരക്ഷിതമായി വയ്ക്കാനുള്ള കണ്ടെത്താന്‍ സാധിക്കും. കൂടാതെ ഞങ്ങളുടെ ഉത്പ്പന്നങ്ങള്‍ക്ക് പുതിയ ഡിസൈനുകള്‍ നല്‍കാനും ഇത് സഹായിക്കും. വളറെ ചെറിയ ചെലവില്‍ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാന്‍ SAFER ന് കഴിയും.'

ആഗോള തലത്തില്‍ ഈ ഉത്പ്പന്നത്തിന്റെ വളര്‍ച്ചയും അവര്‍ ലക്ഷ്യമിടുന്നു. എന്നാല്‍ ഇപ്പോള്‍ ഇന്ത്യയിലാണ് അവര്‍ കൂടുതല്‍ ശ്രദ്ധ നല്‍കുന്നത്. SAFER ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. വൈകാതെ മറ്റ് സംവിധാനങ്ങളില്‍ നിന്നും ഇത് ലഭ്യമാകും. ഇതുവരെ 1500 ഉപകരണങ്ങള്‍ വിറ്റുകഴിഞ്ഞു. നാഷണല്‍ ക്രൈം റിക്കോര്‍ഡ് ബ്യൂറോയുടെ കണക്കനുസരിച്ച് 2013ല്‍ സ്ത്രീകള്‍ക്കെതിരെ ഉണ്ടായ അതിക്രമങ്ങല്‍ 546 എണ്ണമാണ്. 2009 മുതല്‍ 2013 വരെയുള്ള 5 വര്‍ഷത്തെ കണക്ക് നോക്കിയാല്‍ ഇത് 9.2 ശതമാനത്തില്‍ നിന്ന് 11.2 ശതമാനമായി കൂടി.

ഇതിന്റെ അടിസ്ഥാനത്തില്‍ സ്ത്രീ സുരക്ഷക്കായി നിരവധി സ്റ്റാര്‍ട്ട് അപ്പുകള്‍ തുടങ്ങിയിട്ടുണ്ട്. വിധു, രക്ഷ, ബി സെയ്ഫ്, പുകാര്‍, സേഫ്റ്റി പിന്‍ തുടങ്ങിയ ആപ്പുകള്‍ ജി പി എസ് സംവിധാനത്തിലൂടെ സുരക്ഷ പ്രദാനം ചെയ്യുന്നു. കൂടാതെ ഈ വര്‍ഷം ആദ്യം സ്ത്രീ സുരക്ഷക്കായി ഇന്ത്യയിലെ ആദ്യത്തെ മൊബൈല്‍ ആപ്ലിക്കേഷനായ 'ഹിമ്മത്ത്' കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്നു. മൊബൈല്‍ ഫോണ്‍ അനക്കിയോ പവര്‍ ബട്ടണ്‍ രണ്ടുതവണ അമര്‍ത്തിയോ പോലീസിന്റെ സഹായം തേടാവുന്നതാണ്.

മണിക്കിന്റെ അഭിപ്രായത്തില്‍ ഈ ഉത്പ്പന്നം എല്ലാവര്‍ക്കും വേണ്ടിയുള്ളതാണ്. വിപണിയിലെ മത്സരം കടുത്തതാണെങ്കിലും മറ്റ് ഉത്പ്പന്നങ്ങളില്‍ നിന്നും ഇത് തികച്ചും വ്യത്യസ്തമാണ്. 'ഒരു ഹാര്‍ഡ്‌വെയര്‍ ഉപകരണത്തിന്റെ സഹായത്തിലാണ് ഇത് പ്രവര്‍ത്തിക്കുന്നത്. ഈ സംവിധാനം ഇതിന്റെ മാത്രം പ്രത്യാകതയാണ്. പ്രതിസന്ധി ഘട്ടങ്ങളില്‍ കൃത്യ സമയത്ത് സഹായം എത്തിക്കുന്ന കാര്യത്തില്‍ മറ്റ് ആപ്പുകള്‍ പരാജയപ്പെട്ടു. എന്നാല്‍ ഞങ്ങള്‍ ഒരു ലോക്കറ്റിന്റെ സഹായത്തോടെ വളരെ എളുപ്പത്തില്‍ നിങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നു.'