വെള്ളത്തില്‍ നിന്നും വൈദ്യുതി നിര്‍മിച്ച് കോസ്റ്റാ റിക്ക റെക്കോഡിലേക്ക്‌

0

കോസ്റ്റ റിക്കയിലെ ജനങ്ങള്‍ അതിയായ ആഹഌദത്തിലാണ്. ഈ കാലവര്‍ഷത്തില്‍ അവര്‍ കൈവരിച്ച നേട്ടം വളരെ വലുതാണ്. കോസ്റ്റ റിക്ക ഊര്‍ജ്ജ മേഘലയില്‍ ഒരു വന്‍ കുതിച്ചു കയറ്റം നടത്തിയിരിക്കുന്നു. 2015 മുതല്‍ വൈദ്യുതി നിര്‍മ്മിക്കുന്നതിനായി അവര്‍ അഗ്‌നിയെ ആശ്രയിക്കില്ല. ഹൈഡ്രോ എനര്‍ജി ഉപയോഗിച്ച് വൈദ്യുതി നിര്‍മ്മിച്ചു റെക്കോര്‍ഡ് സ്ഥാപിച്ചിരിക്കുന്നു. രാജ്യത്ത തുടര്‍ച്ചയായി 75 ദിവസം ഇന്നാട്ടിലെ അഞ്ച് ലക്ഷത്തിനു താഴെ വരുന്ന ജനങ്ങള്‍ ഈ വൈദ്യുതി ഉപയോഗിച്ചതായി റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്. കോസ്റ്റ റിക്കന്‍ ഇലക്ട്രിസിറ്റി ഇന്‍സ്റ്റിട്യൂട്ടില്‍ നിന്നാണു ഈ മഹത്തായ ആശയം ഉടലെടുത്തത്. ജനുവരി, ഫെബ്രുവരി, മാര്‍ച്ച് പകുതിയോടെ രാജ്യത്തിനാവശ്യമായ വൈദ്യുതി നിര്‍മ്മിക്കുവാന്‍ സാധിക്കുമെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. അധിക വൈദ്യുതി തുകയായി ഈടാക്കിക്കൊണ്ടിരുന്ന 12% തുക ഏപ്രില്‍ മാസത്തോടെ നിര്‍ത്തലാക്കുമെന്ന് അധികാരികള്‍ ഉറപ്പു നല്‍കുന്നു. ഈ വാര്‍ത്ത അവിടുത്തെ ജനങ്ങള്‍ക്ക് ആശ്വാസമായി.

അന്താരാഷട്ര ഊര്‍ജ്ജ ഏജന്‍സിയുടെ കണക്കില്‍ രാജ്യത്തിനാവശ്യമായ വൈദ്യുതിയൂടെ ശരാശരി 75% ഹൈഡ്രോ പവര്‍ ഉപയോഗിച്ചും 12% ജിയോ തെര്‍മല്‍ എനര്‍ജി ഉപയോഗിച്ചുമാണ് കോസ്്റ്റാ റിക്ക നിര്‍മ്മിക്കുന്നു. 2021 ല്‍ കാര്‍ബണ്‍ രഹിത രാജ്യം ആകണമെന്നതാണ് കോസ്റ്റാ റിക്കയുടെ ഏറ്റവൂം വലിയ ലക്ഷ്യം. അതിനായി അവിടൂത്തെ ജനങ്ങള്‍ അക്ഷീണം പരിശ്രമിക്കുന്നു. രാജ്യത്തിന്റെ പല ഭാഗങ്ങളിലും മരങ്ങള്‍ വച്ചുപിടിപ്പിച്ചു വനങ്ങള്‍ സൃഷ്ടിക്കുന്നു.

അതില്‍ അവര്‍ വിജയിക്കുകയും ചെയ്തൂ. കോസ്റ്റ റിക്കയിലെ പ്രധാന വരുമാനം ടൂറിസവും കൃഷിയുമാണ.് വാഴകൃഷിയും കാപ്പിയുമാണ് അവിടുത്തെ പ്രധാന കൃഷി ഇനങ്ങള്‍. മഴ ലഭിക്കുന്നതിന്റെ അളവു കുറഞ്ഞാല്‍ ആവശ്യമായ വൈദ്യുതി നിര്‍മ്മിക്കുവാന്‍ സാധിക്കാതെ വരുന്നു ഈ കാരണത്താലാണ്

കോസ്റ്റാ റിക്കന്‍ ഗവണ്‍മെന്റ് ജിയോ തെര്‍മ്മല്‍ എനര്‍ജിയെ കൂടുതല്‍ പ്രോല്‍സാഹിപ്പിക്കുന്നത്്്. കോസ്റ്റാ റിക്കന്‍ ഗവണ്‍മെന്റ് ഇക്കഴിഞ്ഞ വര്‍ഷം 958 മില്ല്യന്‍ ഡോളറിന്റെ ജിയോ തെര്‍മ്മല്‍ പദ്ധതിക്കാണ് അനുമതി നല്‍കിയത.് ജാപ്പനീസ് ഇന്റര്‍നാഷണല്‍ കോര്‍പ്പറേഷന്‍ ഏജന്‍സിയും യൂറോപ്പിയന്‍ ഇന്‍വെസ്റ്റമെന്റ് ബാഗ്ഗും ചേര്‍ന്നാണ് ഇത്രയും വലിയൊരു തുക നല്‍കിയത്. അഗ്്്‌നിപര്‍വതങ്ങളിലെ ചൂടു ലാവയില്‍ നിന്നുണ്ടാകുന്ന നിരാവി ഉപയോഗിച്ചു ടര്‍ബയിനുകള്‍ പ്രവര്‍ത്തിപ്പിച്ചു വന്‍തോതില്‍ വൈദ്യുതി നിര്‍മ്മിക്കുവാന്‍ സാധിക്കുന്നു. കാലാവസ്ഥയെ അശ്രയിക്കാത്തതിനാല്‍ കാലാവസ്ഥ വ്യതിയാനം സംഭവിച്ചാലും വൈദ്യുതി നിര്‍മ്മാണത്തിനു തടസ്സം നേരുടുന്നില്ല. ജിയോ തെര്‍മ്മല്‍ എനര്‍ജിയുടെ ഏറ്റവും വലിയ ഗുണവുമിതാണ്. ഭുപടത്തില്‍ പോലും ശ്രദ്ധിക്കപ്പെടാതെ കിടന്ന വെന്യുസലയയിലെ ഒരു ചെറുദ്വീപാണ് ബൊണൈര്‍. അവിടുത്തെ ജനങ്ങളും ഗവണ്‍മെന്റും ചേര്‍ന്നു പ്രകൃതിയില്‍ നിന്നു വൈദ്യുതി ഉല്‍പാധിപ്പിക്കുവാന്‍ തുടങ്ങിയതിനു ശേഷമാണ് പുറംലോകം ഈ ദ്വീപിനെക്കുറിച്ചറിയുന്നത് . മറ്റു രാജ്യങ്ങളില്‍ നിന്നു കടല്‍ മാര്‍ഗ്ഗം വന്‍ തുക നല്‍കി ഡീസല്‍ വാങ്ങിയാണ് അവര്‍ വൈദ്യുതി ഉല്‍പാദിപ്പിച്ചുകൊണ്ടിരുന്നത്. ഡീസലിന്റെ വില വളരെ വലുതായതിനാല്‍ വൈദ്യുതി ബില്ല് ഉപഭോക്താക്കള്‍ക്ക് താങ്ങാവുന്നതിനും അപ്പുറമായിരുന്നു. 2004 ല്‍ പവര്‍ പഌന്റ് അഗ്‌നിക്കിരയായതിനു ശേഷം ഗവണ്‍മെന്റും ജനങ്ങളും ചേര്‍ന്ന് വൈദ്യുതി പൂര്‍ണ്ണമായും പ്രകൃതിയില്‍ നിന്ന് ഉല്‍പാദിപ്പിക്കുവാന്‍ ശ്രമങ്ങള്‍ ആരംഭിച്ചത് . അതില്‍ അവര്‍ വിജയിക്കുകയും ചെയ്തു . കാറ്റില്‍ നിന്നു ഊര്‍ജ്ജം സംഭരിച്ച് ആ ഊര്‍ജ്ജം ഉപയോഗിച്ചു 12 വിന്‍ഡു ടര്‍ബയിനുകള്‍ പ്രവര്‍ത്തിപ്പിച്ചാണ് ഇന്ന് അവര്‍ വൈദ്യുതി നിര്‍മ്മിക്കുന്നത്.പായലില്‍ നിന്ന് ബയോഫ്യുവല്‍ നിര്‍മ്മിച്ചും അവര്‍ വൈദ്യുതി ഉല്‍പാദിപ്പിക്കുന്നു. 4045 % കാറ്റില്‍ നിന്നും

5560 % ബയോഫ്യുവലില്‍ നിന്നുമാണ് വൈദ്യുതി ലഭിക്കുന്നത്. ധാരാളം വിനോദ സഞ്ചാരികള്‍ ഈ കാഴ്ച്ചകള്‍ കാണാന്‍ ഇവിടം സന്ദര്‍ശിക്കുന്നുണ്ട്. കോസ്റ്റ റിക്ക എന്ന ചെറു രാജ്യത്തിന്റെയും ബൊണൈര്‍ എന്ന ചെറുദ്വീപിന്റെയും വിജയഗാഥകള്‍ ഇന്ന് ജനങ്ങള്‍ക്കറിയാം .

ഇവിടുത്തെ ജനങ്ങളും ഗവണ്‍മെന്റും ഒരുമിച്ചു നിന്നാണു ഇത്രയും വലിയ നേട്ടം കൈവരിച്ചത് . ഇവരെ പോലെ ഒരുമിച്ചു പ്രവര്‍ത്തിച്ചാല്‍ നമ്മുടെ നാടിന് എന്തെല്ലാം നേട്ടങ്ങള്‍ കൈവരിക്കാന്‍ സാധിക്കും? ഇവര്‍ ലോകത്തിനു മാതൃകയാകട്ടെ. ''പരിശ്രമിച്ചീടുകില്‍ എന്തിനേയും വശത്തിലാക്കിടാം.