കലയുടെ ഭാവി ഇനി ഇന്‍ഡീവുഡിന്റെ കൈകളില്‍ സുരക്ഷിതം

കലയുടെ ഭാവി ഇനി ഇന്‍ഡീവുഡിന്റെ കൈകളില്‍ സുരക്ഷിതം

Monday February 20, 2017,

2 min Read

ഇന്ത്യന്‍ സിനിമ മേഖലയെ ഉയര്‍ത്തുകയെന്ന ലക്ഷ്യവുമായി ഇതാ ഇന്‍ഡീവുഡ്. രാജ്യത്തെ കഴിവുള്ള കലാകാരന്മാര്‍ക്ക് കൈത്താങ്ങായും പ്രോത്സാഹനമായുമാണ് ഇന്‍ഡീവുഡിന്റെ വരവ്. കണ്ണൂരില്‍ നടന്ന കേരള സ്‌കൂള്‍ കലോത്സവത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ച GVHSS ലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ എന്‍ എസ് സൗപര്‍ണികയ്ക്ക് തന്റെ നാടോടി നൃത്ത അഭിരുചി മുന്നോട്ടു കൊണ്ടുപോകാന്‍ പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ് ഇന്‍ഡീവുഡ്. ഹൃദയസ്പര്‍ശികളായ ഒട്ടേറെ ജീവിത കഥകള്‍ കലോത്സവ വേദികള്‍ക്ക് പുറകിലുണ്ടായിരുന്നുവെങ്കിലും മനസ്സിനെ പിടിച്ച് കുലുക്കിയത് സൗപര്‍ണികയുടേതായിരുന്നു. 

image


ഒട്ടേറെ പ്രതീക്ഷകളും സ്വപ്നങ്ങളുമായി ആയിരുന്നു സൗപര്‍ണിക കലോത്സവ വേദിയിലെത്തിയത്. കലാമണ്ഡലത്തില്‍ ചേര്‍ന്ന് ഡാന്‍സ് പഠിച്ച് ഒരു ഡാന്‍സ് ടീച്ചറാകണമെന്ന സ്വപ്നം പേറി തന്റെ കഴിവുകള്‍ പ്രകടിപ്പിക്കാന്‍ വേദിയിലെത്തി ആ കൊച്ചു മിടുക്കി. മകളുടെ സ്വപ്നങ്ങള്‍ക്ക് ജീവന്‍ പകരാനായും മക്കളുടെ ശോഭനമായ ഭാവിക്കും ആയി താലിമാല വിറ്റ് അമ്മ മത്സരത്തിനുള്ള ഒരുക്കങ്ങള്‍ നടത്തി. ഈ നിശ്ചയദാര്‍ഢ്യത്തിനും ധൈര്യത്തിനും അഭിനന്ദനമര്‍പ്പിച്ച് കൊണ്ട് ഇന്‍ഡീവുഡ് ഫിലിം കാര്‍ണിവല്‍ ഫൗണ്ടര്‍ ഡയറയക്ടറായ ശ്രീ സോഹന്‍ റോയ് സൗപര്‍ണികയുടെ ഭാവിയിലെ നൃത്ത പഠനത്തിനുള്ള മുഴുവന്‍ ചിലവ് വഹിച്ചുകൊണ്ടുള്ള സ്‌കോളര്‍ഷിപ്പ് ഏറ്റെടുത്തതിലൂടെ ഒരു കുടുംബത്തിന്റെ സ്വപ്നങ്ങള്‍ പൂവണിയിക്കാന്‍ സൗപര്‍ണികയ്ക്ക് കൈത്താങ്ങായിരിക്കുകയാണ് ഇന്‍ഡീവുഡ്. ഹൈദരാദാബാദിലെ രാമോജി ഫിലിംസ് സിറ്റിയില്‍ വെച്ച് ഡിസമ്പര്‍ 14 നിടയ്ക്ക് സംഘടിപ്പിക്കുന്ന ഇന്‍ഡീവുഡ് ഫിലിം കാര്‍ണിവല്‍ എന്ന മാമാങ്കത്തില്‍ ലോക സിനിമാ ആസ്വാദകര്‍ക്ക് മുമ്പില്‍ കഴിവ് തെളിയിക്കാനുള്ള ഒരുക്കത്തിലാണ് ഈ കൊച്ചു മിടുക്കി. 

image


വിശിഷ്ടവും വ്യത്യസ്തവുമായ കഴിവുകളെ കണ്ടെത്തുകയും ഏറ്റവും മികച്ചവയെ പ്രോത്സാഹിപ്പിച്ചും അത്യുന്നതമായ ആഗ്രഹ സാക്ഷാത്കാരത്തിനുമുള്ള വേദിയൊരുക്കുകയാണ് ഇന്‍ഡീവുഡിന്റെ നേതൃത്വത്തിലുള്ള ഇന്‍ഡീവുഡ് ടാലന്റ് ഹണ്ട്‌. അടുത്ത തലമുറയെ താരപദവിയിലേക്ക് ഉയര്‍ത്താന്‍ കഴിവുള്ള ഈ വേദി ഒരുപാട് സ്വപ്നങ്ങളും പ്രതീക്ഷകളുമായി എത്തുന്നവരുടെ ജീവിതത്തിനൊരു പുത്തന്‍ തുടക്കം കൂടി നല്‍കുന്നു ഇന്‍ഡീവുഡ്ടാലന്റ് ഹണ്ടിലൂടെ. 2500 ഓളം ഫൈനലിസ്റ്റുകളാണ് 19 വ്യത്യസ്തമായ കാറ്റഗരികളിലായി റ്റാലന്റ് ഹമ്പട് മത്സരങ്ങളില്‍ പങ്കെടുക്കുന്നത്.സൗപര്‍ണികയ്ക്ക് ഇന്‍ഡീവുഡിന്റെ എല്ലാ വിധ ആശംസകളും ഭാവിയിലേക്ക്

നേരുന്നു. ഒപ്പം തന്റെ സ്വപ്നങ്ങള്‍ തിരിച്ചറിഞ്ഞ് ചിറക് വിടര്‍ത്തി പറക്കാനും രാജ്യത്തെ തന്നെ ഏറ്റവും വലിയ കലാകാരിയായ് ഉയര്‍ന്ന് വരട്ടെ എന്നും പ്രത്യാശിക്കുന്നു. പ്രൊജക്ട് ഇന്‍ഡീവുഡെന്ന 10 ബില്യണ്‍ ഡോളര്‍ മുതല്‍ മുടക്കുള്ള സംരംഭത്തിന്റെ ആശയവും സോഹന്‍ റോയ് തന്നെയാണ്. 2000 ത്തോളം ഇന്ത്യന്‍ കോര്‍പ്പറേറ്റുകളുടേയും മള്‍ട്ടിമില്യനറുകളെയും ഉള്‍പ്പെടുത്തി ഇന്ത്യന്‍ സിനിമയെ അന്തര്‍ദേശീയ നിലവാരത്തിലേക്ക് എത്തിക്കാനുള്ള പുറപ്പാടിലാണ് പ്രൊജക്ട് ഇന്‍ഡീവുഡിന്റെ കപ്പിത്താനായ സോഹന്‍ റോയ്.നിര്‍മ്മാണത്തിലും സ്‌ക്രീനിങ്ങിലും മാര്‍ക്കറ്റിങ് തന്ത്രങ്ങളിലും നൂതനമായതും വിപ്ലവാത്മകമായതുമായ മാറ്റങ്ങള്‍ കൊണ്ടുവന്ന് ഇന്ത്യന്‍ സിനിമയെ ബിസ്സ്‌നസ് മോഡലാക്കാനുള്ള പ്രയത്‌നത്തിലാണ് അദ്ദേഹം.