ഖാദി തൊഴിലാളികള്‍ക്ക് ആനുകൂല്യങ്ങള്‍

0

ഈ വര്‍ഷം ഓണം-ബക്രീദ് ഉല്‍സവങ്ങളോടനുബന്ധിച്ച് കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് ഖാദി തൊഴിലാളികള്‍ക്ക് വിവിധ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചു. വരുമാനപൂരക (ഇന്‍കം സപ്പോര്‍ട്ട്) പദ്ധതിയില്‍, കുടിശ്ശിക ഉള്‍പ്പെടെ നാളിതു വരെയുള്ള ക്‌ളെയിമുകള്‍ മുഴുവന്‍ വിതരണം ചെയ്യും.

 ഒന്‍പതു കോടിയിലധികം രൂപയാണ് ഇതിനായി ചെലവഴിക്കുന്നത്. ഉല്പാദന ഇന്‍സന്റീവ് ഇനത്തില്‍ കുടിശ്ശികയായി 4.30 കോടി രൂപയും ഓണത്തിനു മുമ്പ് വിതരണം ചെയ്യും. കൂടാതെ എല്ലാ ഖാദി തൊഴിലാളികള്‍ക്കും 1500 രൂപ വീതം ഉല്‍സവബത്തയായും, ഓരോ തൊഴിലാളിയും ഖാദി തൊഴിലാളി ക്ഷേമനിധി ഫണ്ടില്‍ അടച്ച തുകയുടെ പകുതി (പരമാവധി 1000 രൂപ വരെ) ഓണം അഡ്വാന്‍സായും നല്‍കും. റിബേറ്റ് കുടിശ്ശികയിനത്തില്‍ അഞ്ചു കോടി രൂപ വിതരണം ചെയ്യും. എല്ലാ ആനുകൂല്യങ്ങളും ഈ മാസം 29 നു മുമ്പ് അര്‍ഹരുടെ കൈകളിലെത്താനാവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ പ്രോജക്ട് ഓഫീസര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് ബോര്‍ഡ് വൈസ് ചെയര്‍മാന്‍ എം.വി.ബാലകൃഷ്ണന്‍ മാസ്റ്റര്‍ അറിയിച്ചു.