മലയോര മേഖലയിലെ ആദ്യ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് പത്തനാപുരത്ത് ആരംഭിക്കുന്നു  

0

മലയോര മേഖലയിലെ ചലച്ചിത്ര ടെലിവിഷൻ പ്രേമികൾക്ക് ഒരു സന്തോഷ വാർത്ത ..ഈ മേഖലയിലേക്കുള്ള നിങ്ങളുടെ പ്രയാണത്തിന് ഊർജം പകരാൻ മലനാട് ടിവിയുടെ സാങ്കേതിക സഹായത്തോടെ മലയോര മേഖലയിലെ ആദ്യ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് പത്തനാപുരത്ത് ആരംഭിക്കുന്നു ..പത്തനാപുരം ഫാത്തിമ ബിൽഡിങ്ങിൽ തയ്യാറാകുന്ന ഇൻസ്റ്റിട്യൂട്ടിൽ ഈ രംഗത്തെ അതി നൂതന സാങ്കേതിക ഉപകരണങ്ങൾ എത്തിക്കഴിഞ്ഞു .

ചലച്ചിത്ര ടെലിവിഷൻ രംഗത്തെ രണ്ടു പതിറ്റാണ്ടുകളുടെ പരിചയ സമ്പത്തും സംസ്ഥാന അവാർഡ് ജേതാവും ഇന്ത്യയിലെ ആദ്യ ജീവകാരുണ്യ വാർത്താ ചാനൽ മലനാട് ടിവി മാനേജിങ് എഡിറ്ററും ആയ ആർ ജയേഷ് ,സംസ്ഥാന ,ദേശീയ ചലച്ചിത്ര അവാർഡ് ജേതാവും ചലച്ചിത്ര അക്കാദമി ജൂറി മെമ്പർ ,ഫിലിം സെൻസർ ബോർഡ് മെമ്പർ ,ചലച്ചിത്ര സംവിധായകൻ ,നിരൂപകൻ എന്നിങ്ങനെ ശ്രദ്ധേയനായ വിജയകൃഷ്ണൻ ,ടെലിവിഷൻ രംഗത്തെ ഏറെ ശ്രദ്ധേയമായ നിരവധി പ്രോഗ്രാമ്മുകൾക്കു ചുക്കാൻ പിടിച്ച ആദ്യ വനിതകളിൽ ഒരാളായ റാഹേൽ ,നിരവധി ചലച്ചിത്രങ്ങളുടെ നിർമ്മാണ നിയന്ത്രണം, അഭിനയം ഇവയിലൂടെ ശ്രെദ്ധേയനായ വിജയൻ മുഖത്തലതുടങ്ങിയവരുടെ നേതൃത്വത്തിൽ മാർച് ആദ്യവാരം ക്ലാസ്സുകൾ ആരംഭിക്കും ..മികച്ച നിലവാരമുള്ള എ സി ക്ലാസ് റൂമുകൾ ,മലനാട് ടിവിയുടെ പ്രോഗ്രർമ്മുകളുടെ നിര്മാണപങ്കാളിത്തം കൂടാതെ എല്ലാ വിഷയങ്ങളോടൊപ്പവും സ്പോക്കൺ ഇൻഗ്ലീഷ് ക്ലാസ് സൗജന്യം.സമർത്ഥരായ ആദിവാസി വിദ്യാർത്ഥികൾക്ക് യൂണി ഫോം അടക്കം കോഴ്സ് പൂർണമായും സൗജന്യം 

കടപ്പാട്: GR Karthika