പ്രീപ്പെയ്ഡ് ബാലന്‍സ് അറിയാന്‍ 'സ്മാര്‍ട്ട് ബ്രോ'

പ്രീപ്പെയ്ഡ് ബാലന്‍സ് അറിയാന്‍ 'സ്മാര്‍ട്ട് ബ്രോ'

Wednesday February 03, 2016,

2 min Read


'സ്മാര്‍ട്ട് ബ്രോ' പേരില്‍ തന്നെ ഒരു കൗതുകം തോന്നുന്നുണ്ടാകാം അല്ലേ. എന്നാല്‍ ഇത് ഒരു ആപ്പാണ്. പേരുപോലെ തന്നെ സേവനത്തിലും കൗതുകമുണര്‍ത്തുന്ന ഒരു ആപ്പ്. എസ് എം എസ് ബ്ലോക്കറിന്റെ സൃഷ്ടാക്കളായ ഒപ്റ്റിനോ മൊബൈല്‍ ടെക്ക് മറ്റൊരു പുതിയ ഒരു ആപ്പുമായി രംഗത്തെത്തിയിരിക്കുകയാണ്, 'സ്മാര്‍ട്ട് ബ്രോ'. പ്രീപെയ്ഡ് മൊബൈല്‍ ഉപഭോക്താക്കള്‍ക്ക് അവരുടെ പ്രീപെയ്ഡ് ബാലന്‍സ് അറിയാനായി ഈ ആപ്പ് ഉപകരിക്കുന്നു. ഓപ്പറേറ്റര്‍മാരുടെ പ്ലാന്‍ വാലിഡിറ്റിയെക്കുറിച്ചുള്ള സംശയങ്ങല്‍ മാറ്റി ഉപഭോക്താക്കള്‍ക്ക് ബില്ല് നല്‍കുന്നു. സാധാരണയായി പ്രീപെയ്ഡ് ഡാറ്റാ പ്ലാനിന് ബില്ല് നല്‍കാറില്ല. ഒരു ഡാറ്റാ പാക്കില്‍ അവര്‍ ചെലവഴിക്കുന്ന പണത്തെക്കുറിച്ചുള്ള വവിരങ്ങല്‍ നല്‍കി അവരുടെ പണം ലാഭിക്കാന്‍ വേണ്ടിയാണ് ഇവര്‍ ശ്രമിക്കുന്നത്. ഒന്നില്‍ കൂടുതല്‍ അക്കൊണ്ടുകള്‍ സൃഷ്ടിക്കാനും ഈ ഈസ്സ് സഹായിക്കുന്നു. ഇതുവഴി നിങ്ങള്‍ക്ക് നിങ്ങളുടെ കുടുംബാംഗങ്ങളുടേയോ സുഹൃത്തുക്കളുടേയോ പ്രീപെയ്ഡ് അക്കൗണ്ടില്‍ റീ ചാര്‍ജ്ജ് ചെയ്യാവുന്നതാണ്.

image


ഒപ്റ്റിന്നോയിലെ രണ്ടുപേരടങ്ങുന്ന ഒരു ടീം 18 മാസം കൊണ്ടാണ് ഇത് രൂപപ്പെടുത്തിയത്. സാഹര്‍ ബെഡ്മുത, അമോല്‍ ബെനെയര്‍ എന്നിവരാണ് ആ രണ്ടുപേര്‍. എസ് എം എസ് ബ്ലോക്കറിന്റെ വിജയത്തേക്കാള്‍ 10 മടങ്ങ് കൂടുതല്‍ വിജയം ഈ ആപ്പിന് കൈവരിക്കാന്‍ സാധിക്കുമെന്ന് അവര്‍ വിശ്വസിക്കുന്നു. എസ് എം എസ് ബ്ലോക്കറിന് 24 മില്ലയന്‍ ഡൗണ്‍ലോഡുകളാണ് ലഭിച്ചത്. ആവരുടെ ആദ്യത്തെ ആപ്പായിരുന്നു അത്. 'പ്രീപെയ്ഡ് വിപണിയില്‍ നിലനില്‍ക്കുന്ന പോരാമകള്‍ ഇല്ലാതാക്കാനാണ് ഈ ആപ്പ് വഴി ഞങ്ങള്‍ ശ്രമിക്കുന്നത്.' സാഗര്‍ പറയുന്നു. ഉപഭോക്താക്കള്‍ക്ക് ചേരുന്ന രീതിയിലുള്ള പ്ലാനുകള്‍ ഇത് തിരഞ്ഞെടുത്ത് നല്‍കുന്നു. വിപണിയില്‍ ആന്‍ഡ്രോയിഡ് ഫോണുകളുടെ സാധ്യതകള്‍ നന്നായി പഠിച്ചതിന് ശേഷമാണ് ഈ ആപ്പ് രൂപീകരിച്ചത്. ഇന്ത്യയില്‍ 95 ശതമാനം പേരും പ്രീപെയ്ഡ് പ്ലാനാണ് ഉപയോഗിക്കുന്നത്. സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്ന 100 മില്ല്യന്‍ ഉപഭോക്താക്കളാണ് ഉള്ളത്. 2020 ഓടെ ഇന്ത്യയില്‍ 400 മില്ലയന്‍ ആന്‍ഡ്രോയിഡ് ഉപഭോക്താക്കള്‍ ഉണ്ടാകുമെന്നാണ് ഒപ്റ്റിനോ പ്രതീക്ഷിക്കുന്നത്.

നിക്ഷേപ രീതിയും ബീസിനസ് മോഡലും

നിലവില്‍ നാലുപേരടങ്ങുന്ന ഒരു സംഘമാണ് അവര്‍ക്കുള്ളത്. അംഗങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കാനായി അവര്‍ കൂടുതല്‍ നിക്ഷേപം സ്വീകരിക്കാന്‍ ഒരുങ്ങുകയാണ്. ഈ വര്‍ഷാവസാനത്തോടെ ഡാറ്റാ സയന്റിസ്റ്റുകളും എഞ്ചിനീയര്‍മാരും ഇതിന്റെ ഭാഗമാകും. ഈ ആപ്പില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അവരുടെ അഡ്വര്‍ടൈസിങ്ങ് മൊബൈല്‍ സ്ട്രാറ്റജിക്കായി പല ബാന്റുകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ സാധിക്കും. പല റീചാര്‍ജ്ജ് കൊമേവ്‌സ് കമ്പനികളുമായും ചേര്‍ന്ന് പ്രവര്‍ത്തിക്കാനും ഉദ്ദേശമുണ്ട്. വെറും 2.3 എം ബിയാണ് ഈ ആപ്പിന്റെ സൈസ്. സ്മാര്‍ട്ട് ഫോണ്‍ ആപ്പുകളില്‍ ഏറ്റവും ചെറിയ ആപ്പുകളില്‍ ഒന്നാണിത്. 'ഈ വ്യവസായ രംഗത്ത് ഒരു സ്ഥാനം ഉറപ്പാക്കാനായി നിരവധി സ്റ്റാര്‍ട്ട് അപ്പുകള്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ ഇതില്‍ നിന്ന് ഒരു വരുമാനം ലഭിക്കാനുള്ള സാധ്യത കുറച്ചുനാള്‍ കഴിഞ്ഞ് മാത്മേ മനസ്സിലാക്കാന്‍ സാധിക്കൂ.' സ്റ്റാര്‍ട്ട് അപ്പ് എക്‌സ് ഡീസിന്റെ സ്ഥാപകനായ വി ബാലകൃഷ്ണന്‍ പറയുന്നു.

യുവര്‍‌സ്റ്റോറിക്ക് പറയാനുള്ളത്

സ്മാര്‍ട്ട് ബ്രോയുമായി മത്സരിക്കാന്‍ സാധ്യതയുള്ളത് മബ്ബിള്‍ നെറ്റ്‌വര്‍ക്‌സാണ്. ഒരു പ്രീപെയ്ഡ് പാക്ക് ബില്‍ ട്രാക്കര്‍ ആദ്യമായി രൂപീകരിച്ചത് അവരാണ്. മില്ല്യന്‍ കണക്കിന് ഡൗണ്‍ലോഡുകളാണ് ഇതുവരെ മബ്ബിളിന് ലഭിച്ചത്. ബില്‍ ബച്ചാവോ, സ്മാര്‍ട്ട് അപ്പ് എന്നിവരും ഈ മേഖലയില്‍ സജീവമാണ്. പ്രീപെയ്ഡ് ഉപഭോക്താക്കള്‍ എണണത്തില്‍ കൂടുതലാണെങ്കിലും വെറും 6 കമ്പനികള്‍ മാത്രമേ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നുള്ളൂ. അതുകൊണ്ടുതന്നെ ലേകത്തിലെ ആന്‍ഡ്രോയിഡ് വിപണിയില്‍ ഒരു സ്ഥാനം ലഭിക്കും എന്ന് തന്നെയാണ് ഒപ്റ്റിനോയുടെ പ്രതീക്ഷ. ഉപഭോക്താക്കളില്‍ ഒരു സ്ഥാനം ഉറപ്പിച്ച ശേഷം ഒരു നല്ല ബിസിനസ് മോഡല്‍ വികതസിപ്പിച്ചെടുക്കുകയാണ് അവര്‍ ചെയ്യേണ്ടത്.