പട്ടിണിയില്‍ ചൈനയെ മറികടന്ന് ഇന്ത്യ

പട്ടിണിയില്‍ ചൈനയെ മറികടന്ന്  ഇന്ത്യ

Saturday January 09, 2016,

1 min Read

ലോകത്തില്‍ പട്ടിണി അനുഭവിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഒന്നാമതെത്തിയിരിക്കുകയാണ് ഇന്ത്യ. ഐക്യരാഷ്ട്ര സംഘടനയുടെ വാര്‍ഷിക റിപ്പോര്‍ട്ട് അനുസരിച്ച് 194 മില്ല്യന്‍ ഇന്ത്യക്കാരാണ് പട്ടിണി അനുഭവിക്കുന്നത്. ഇത് ആശങ്ക ഉണര്‍ത്തുന്ന കണക്കുകള്‍ തന്നെയാണ്. ഇതോടെ ഇന്ത്യ ചൈനയെ പിന്‍തള്ളി ഒന്നാമതെത്തിയിരിക്കുന്നു.

image


ആഗോള തലത്തില്‍ 2014-15 കാലയളവില്‍ 795 മില്ലയനായി കുറഞ്ഞു. ഇതില്‍ ശ്രദ്ധിക്കേണ്ട വസ്തുത എന്തെന്നാല്‍ 199092 കാലഘട്ടത്തില്‍ ഇത് 1 ബില്ല്യനായിരുന്നു. പശ്ചിമേഷ്യന്‍ രാജ്യങ്ങല്‍ പ്രത്യേകിച്ച് ചൈനയാണ് ഇത് കുറയ്ക്കാന്‍ പ്രധാന സംഭാവന നല്‍കിയത് എന്ന് എഫ് ഒയുടെ 'ദി സ്‌റ്റോറി ഓഫ് ഫുഡ് സെക്യൂരിറ്റ് ഇന്‍ ദി വേള്‍ഡ് 2015' എന്ന റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.

ഈ കുറവ് ഇന്ത്യയിലും അനുഭവപ്പെട്ടതായി പി ടി ഐയുടെ റിപ്പോര്‍ട്ട് പറയുന്നു. 1990 മുതല്‍ 2015 വരെ ഇന്ത്യയിലെ പട്ടിണി നിരക്കില്‍ നല്ല കുറവ് വന്നിട്ടുണ്ട്. 199092 ല്‍ 210.1 മില്ല്യന്‍ ആള്‍ക്കാരാണ് പട്ടിണി അനുഭവിച്ചിരുന്നത്. എന്നാല്‍ 201415 ആയപ്പോള്‍ ഇത് 194.6 മില്ല്യനായി കുറഞ്ഞു.

എഫ് എ ഒയ്ക്ക് കീഴിലുള്ള 129 രാജ്യങ്ങളില്‍ 72 രാജ്യങ്ങളും പട്ടിണിനിരക്ക് പകുതിയാക്കാനുള്ള മില്ലേനിയം ഡെവലപ്‌മെന്റ് ഗോളില്‍ എത്തിയിട്ടുണ്ട്. എന്നാല്‍ ചില വികസ്വര രാജ്യങ്ങല്‍ ഇതില്‍ പിന്നിലാണെന്നും റിപ്പോര്‍ട്ടുണ്ട്. കൂടാതെ 1196ലെ ലോക ഭക്ഷ്യ സമ്മേളനത്തില്‍ പട്ടിണി നിരക്ക് 2015ല്‍ പകുതി ആകാനുള്ള തീരുമാനം എടുത്തിരുന്നു. 29 രാദജ്യങ്ങള്‍ ഇന്ന് ഈ നേട്ടം കൈവരിച്ചിരിക്കുന്നു. ലാറ്റിന്‍ അമേരിക്ക, കരീബിയന്‍ രാജ്യങ്ങള്‍, ദക്ഷിണേഷ്യന്‍ രാജ്യങ്ങള്‍, മധ്യേഷ്യന്‍ രാജ്യങ്ങള്‍, അഫ്രിക്കയിലെ ചില രാജ്യങ്ങള്‍ എന്നിവര്‍ നടത്തിയ പ്രവര്‍ത്തനങ്ങളെ റിപ്പോര്‍ട്ടില്‍ പ്രത്യാകം പരാമര്‍ശിക്കുന്നു.

സാമ്പത്തിക വളര്‍ച്ച, കാര്‍ഷിക മേഖലയിലെ നിക്ഷേപം, സാമൂഹ്യ സംരക്ഷണം കൂടാതെ രാഷ്ട്രീയ സ്ഥിരത എന്നിവ ദാരിദ്ര്യ നിര്‍മാര്‍ജ്ജനത്തിന് സഹായകരമായ ഘടകങ്ങളാണന്ന് യു എന്‍ റിപ്പോര്‍ട്ട് പറയുന്നു.