അസംഘടിത മേഖലയെക്കുറിച്ച് ഒരു ചിന്ത

0

നിരവധി വൈരുദ്ധ്യങ്ങള്‍ നിറഞ്ഞതാണ് ഇന്ത്യയിലെ അനൗപചാരിക വിഭാഗം. ഏതാണ്ട് 90 ശതമാനം പേര്‍ ഈ മേഖലയില്‍ ജോലി ചെയ്യുന്നു. ഔപചാരിക മേഖലയിലെ തൊഴില്‍ ലഭ്യതയില്‍ നിന്ന് ഇരട്ടി അവസരങ്ങളാണ് ഇവിടെ ഉള്ളത്. എന്നാല്‍ വൈദഗ്ധ്യമില്ലാത്ത തൊഴിലാളികളെയാണ് ഇത് കൂടുതല്‍ ആശ്രയിക്കുന്നത്. വ്യത്യസ്ത ഗുണങ്ങള്‍ ഉള്ളവരെ അളക്കുക എന്നത് വളരെ വിഷമം പിടിച്ച പണിയാണ്. മാത്രമല്ല ഈ ഗുണങ്ങള്‍ അനിര്‍വചനീയവും അസംഘടിതവുമായ ജോലികളിലേക്ക് വ്യാപിക്കുകയും വേണം.

അനൗപചാരിക മേഖലയില്‍ പണിയെടുക്കുന്നവര്‍ ജോലി ചെയ്യാന്‍ നിര്‍ബന്ധിതരാണ്. കാരണം ജോലിയില്ലാതെ അവര്‍ക്ക് ജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയില്ല. കെട്ടിട നിര്‍മ്മാണം, കൃഷി. ഉത്പാദന മേഖല, തെരുവ് കച്ചവടം, ഫാസ്റ്റ് ഫുഡ് എന്നിവിടങ്ങളില്‍ ജോലി ചോയ്യുന്നവര്‍ക്കാണ് ഈ അവസരം ഉണ്ടാകുന്നത്.

അനൗപചാരിക മേഖല ചെറുകിട വ്യവസായങ്ങളുടേയും കോട്ടേജ് ഇന്റസ്ട്രിയുടേയും ഗൃഹവ്യാപാരങ്ങളുടേയും ഒരു സംയുക്തമാണ്. ഇവിടെ ജോലി ചെയ്യുന്നവര്‍ക്ക് ഒരേ സമയം പലതരം ജോലികള്‍ ചെയ്യേണ്ടിവരുന്നു. ശരിയായ വൈദഗ്ദ്ധ്യവും, സാമ്പത്തിക സഹായവും, പരിശീലനവും നല്‍കിയാല്‍ ഒരു ഫാസ്റ്റ് ഫുഡ് നടത്തുന്നയാള്‍ക്ക് ഒരു നല്ല ഭക്ഷണ ശാല തുടങ്ങാന്‍ കഴിയും. ഒരു കര്‍ഷകന് അവരുടെ ഉത്പാദനം വര്‍ധിപ്പിച്ച് അതിനെ വിപണിയില്‍ എത്തിക്കാന്‍ കഴിയും. ക്യാമ്പയിനുകളും ദേശീയതലത്തിലെ നടപടികളും സംരംഭക മേഖലയില്‍ ഒരു ചലനം സൃഷ്ടിച്ച് ആല്‍ക്കാരുടെ ജീവിതത്തില്‍ ഒരു മാറ്റം സൃഷ്ടിക്കാന്‍ കഴിയുമെന്ന് എന്ത് ഉറപ്പാണുള്ളത്?

'സ്‌കില്‍ ഇന്ത്യ' പോലുള്ള പദ്ധതികള്‍ക്ക് സംഘടിത മേഖലയും അസംഘടിത മേഖലയും തമ്മിലുള്ള അന്തരം വന്‍തോതില്‍ കുറക്കാന്‍ കഴിയും. ഇതുവഴി ശരിയായ സാങ്കേതിക വിദ്യയും ഉപകരണങ്ങളും നല്‍കി ശാക്തീകരണം സധ്യമാക്കും. അറിവും വൈധക്ത്യവും വര്‍ധിപ്പിച്ച് ഉത്പാദനശേഷി കൂട്ടുകവഴി മികച്ച വരുമാനവും സാമൂഹിക സുരക്ഷിതത്വവും ലഭിക്കും. യഥാര്‍ഥ്യത്തില്‍ ദേശീയ ക്യാമ്പയിനുകല്‍ മാത്രം ആശ്രയിച്ചാല്‍ ഒരു മാറ്റവും ഉണ്ടാകുകയില്ല. സര്‍ക്കാരുമായിചേര്‍ന്ന് വ്യവസായ ശാലകളും പരിശീലകരും പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കേണ്ടതുണ്ട്. ഈ പദ്ധതിയുടെ ഫലപ്രാപ്തിക്കായി ചില നിര്‍ദ്ദേശങ്ങല്‍.

വൈദഗ്ദ്ധ്യത്തിന് പുറമേ സഞ്ചരിക്കുക

പരിശീലനത്തിലും വൈദഗ്ദ്ധ്യത്തിലും അസംഘടിത മേഖലയില്‍ ജോലി ചെയ്യുന്നവര്‍ ശ്രദ്ധകൊടുക്കാറില്ല. അവര്‍ക്ക് ജോലി ചെയ്യുക എന്നതാണ് പ്രധാനം. അത് ഏതുരീതിയില്‍ ചെയ്യണമെന്നത് അവര്‍ക്ക് പ്രധാനമല്ല. പരിശീലനം ഉത്പാദനശേഷിയിലും ഗുണമേന്മയിലും വരുത്തുന്ന മാറ്റങ്ങള്‍ അവരെ പറഞ്ഞ് മനസ്സിലാക്കേണ്ടതുണ്ട്. ഇന്‍ഷുറന്‍സ്, ജോലിയും സംരക്ഷണവും ഉറപ്പാക്കുക വഴി അവരുടെ വിശ്വാസം സമ്പാദിക്കാന്‍ കഴിയും.

സ്‌കില്‍സ് ചാമ്പ്യന്മാര്‍

ഒരു പ്രാദേശിക നേതൃത്വമുണ്ടെങ്കില്‍ നല്ല സന്ദേശങ്ങള്‍ അവരില്‍ എത്തിക്കാനും ഒരു ചലനം സൃഷ്ടിക്കാനും കഴിയും. ഒരു ചാമ്പ്യന്‍ എന്നുപറയുമ്പോള്‍ ആല്‍ക്കാരെ ആകര്‍ഷിക്കാനും അവരെ സംഘടിപ്പിച്ച് സമ്പദ്ഘടനയില്‍ അവര്‍ക്കുള്ള പങ്ക് മനസ്സിലാക്കാനും കഴിയണം. ഈ ചാമ്പ്യന്‍മാര്‍ വളരെ ഊര്‍ജ്ജസ്വലരും ഒരു ശ്യംഖലഉണ്ടാക്കി ക്യാമ്പയിനിന്റെ താഴേത്തട്ട് മുതല്‍ മുകള്‍ത്തട്ടുവരെ ഒരു ശരിയായ ഫലമുണ്ടാക്കാന്‍ കഴിയുന്നവരായിരിക്കണം.

ശരിയായ സാമ്പത്തിക സഹായം ഉറപ്പാക്കുക

ഒരു പരിശീലകന് അവരുടെ കാഴ്ചപ്പാടുകള്‍ നടപ്പിലാക്കാന്‍ ചില സാമ്പത്തിക സഹായങ്ങല്‍ ആവശ്യമാണ്. ജോലി ചെയ്യുന്നവരെ സംബന്ധിച്ചിടത്തോളം സാമ്പത്തികപരമായ പ്രോത്സാഹനത്തിനുപരി പരിശീലനത്തില്‍ പങ്കെടുക്കുന്ന സമയത്ത് അവരുടെ വേതനം നഷ്ടപ്പെടാതെ നോക്കേണ്ടതുണ്ട്. ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിനും മാന്യമായ ഒരു ജീവിതത്തിനും നൈപുണ്യ വികസനത്തിന്റെ പങ്ക് അവര്‍ മനസ്സിലാക്കേണ്ടതുണ്ട്.

ഔപചാരികമായ പഠനങ്ങളുടെ തിരിച്ചരിവ്

ഇത് നിലവിലുള്ള സ്ഥിതിഗതികളെ കുറിച്ച് മനസ്സിലാക്കാന്‍ സഹായിക്കുന്നു. ഇതുവഴി സംഘടിത മേഖലയും അസംഘടിത മേഖലയും തമ്മിലുള്ള അന്തരം ഇല്ലാതാക്കാന്‍ സാധിക്കും. ഒരു അസംഘടിത ചുറ്റുപാടില്‍ നിന്ന ലഭിച്ച അറിവുകള്‍ മനസ്സിലാക്കാന്‍ സാധിക്കും. വ്യക്തമായ പരിശീലനം ഇല്ലാതെ നേടിയ അറിവിനെ ബഹുമാനിക്കുന്നു.

ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടെ ഉപയോഗം

ഡിജിറ്റല്‍ സംവിധാനത്തിലൂടെ ദേശീയ തലത്തില്‍ മൊബൈല്‍ ആപ്പുകളും വീഡിയോകളും വഴി എല്ലായിടത്തും എപ്പോള്‍ വേണമെങ്കിലും സേവനങ്ങല്‍ ലഭ്യമാക്കാന്‍ കഴിയും. പല ഭാഷകളിലായി തയ്യാറാക്കിയ വീഡിയോകളാണ് നല്ലത്. കാരണം ഇവരില്‍ പലരും പഠനം ഉപേക്ഷിച്ചവരും നിരക്ഷരരുമാണ്.

മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ക്ക് പുറമേ വിജയഗാഥകളും ശരിയായ സന്ദേശങ്ങളും എത്തിക്കുക എന്നത് വളരെ ഉപയോഗപ്രദമാണ്. കെട്ടിട നിര്‍മ്മാണ തൊഴിലാളികള്‍, മരപ്പണിക്കാര്‍, തെരുവ് കച്ചവടക്കാര്‍ എന്നിങ്ങനെ ഉള്ളവരെയാണ് പ്രധാനമായും ലക്ഷ്യമാക്കേണ്ടത്. അവര്‍ക്ക് ആവശ്യമായ ആത്മവിശ്വാസം നല്‍കി കൂടുതല്‍ സുരക്ഷിതത്വമുള്ള ജോലി തിരഞ്ഞെടുക്കാന്‍ സഹായിക്കു.