ഷിപ്പ്‌വേ: മള്‍ട്ടി കൊറിയര്‍ ട്രക്കിങ്ങ് സിസ്റ്റം

ഷിപ്പ്‌വേ: മള്‍ട്ടി കൊറിയര്‍ ട്രക്കിങ്ങ് സിസ്റ്റം

Thursday November 19, 2015,

2 min Read

ഇകൊമേഴ്‌സ് ബിസിനസ് ഇന്ന് വളരെയധികം പുരോഗതി നേടിയിരിക്കുന്നു. അതിനോടൊപ്പം തന്ന ചില പ്രശ്‌നങ്ങള്‍ നേരിടുന്ന കമ്പനികള്‍ അവരുടെ സാധനങ്ങള്‍ കൃത്യ സമയത്ത് എത്തിക്കുന്നതില്‍ പരാജയപ്പെടുന്നു. മാത്രമല്ല ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ ഉത്പ്പന്നങ്ങള്‍ എപ്പോള്‍ എത്തുമെന്ന് അറിയാനായി ഒരു സംവിധാനവും ഇല്ല.ഉത്പ്പന്നങ്ങള്‍ ലഭിക്കാന്‍ വൈകുന്തോറും അതിന്റെ മൂല്ല്യവുമേറുന്നു. ഇത് ഉപഭോക്താക്കളെ വലക്കുന്നു.

image


ഈ വര്‍ഷം ഏപ്രിലില്‍ ഇതിനൊരു പരിഹാരമായാണ് ഗൗരവ് ഗുപ്തയും വികാസ് ഗാര്‍ഗും ചേര്‍ന്ന് 'ഷിപ്പ്‌വേ' തുടങ്ങിയത്. ഇത് ഗുര്‍ഗാവോണില്‍ പ്രവര്‍ത്തിക്കുന്ന മള്‍ട്ടി കൊറിയര്‍ ട്രക്കിങ്ങ് സിസ്റ്റമാണ്. ഇത് ഇകൊമേഴ്‌സ് വഴിയുള്ള കമ്പനികള്‍ക്കും ഉപഭോക്താകല്‍ക്കും വലിയ ആശ്വാസമാണ്. ഇതുവഴി കമ്പനികള്‍ക്ക് തങ്ങളുടെ ഉത്പ്പന്നങ്ങളെ ട്രാക്ക് ചെയ്യാന്‍ സാധിക്കും. മാത്രമല്ല ഉപഭക്താക്കള്‍ക്ക് എസ്.എം.എസ് അല്ലെങ്കില്‍ ഇമെയില്‍ വഴി സന്ദേശങ്ങള്‍ ലഭിക്കും. മാത്രമല്ല അവരുടെ ഉത്പ്പന്നങ്ങല്‍ എവിടെ എത്തി എന്ന് അറിയാനും സാഹിക്കും.

'ഞങ്ങള്‍ വിഭവങ്ങള്‍ക്കും സാങ്കേതിക വിദ്യയിലുമാണ് കൂടുതല്‍ നിക്ഷേപം നടത്തുന്നത്. ഇതുവരെ ഞങ്ങള്‍ വിപണിയില്‍ ഒന്നുംതന്നെ ചെലവഴിച്ചിട്ടില്ല. ചില ഇടെയിലര്‍മാര്‍ ഞങ്ങളുടെ സേവനങ്ങള്‍ ഉപയോഗിച്ച് കസ്റ്റമേഴ്‌സിന് സന്ദേശങ്ങള്‍ നല്‍കാറുണ്ട്. ഞങ്ങള്‍ ഇത് തുടങ്ങിയതിന് ശേഷം 1000 ഇകൊമേവ് കമ്പനികളും 30000 ത്തില്‍ പരം കസ്റ്റമേവ്‌സും ഞങ്ങളുടെ സേവനം പ്രയോജനപ്പെടുത്തിയിട്ടുണ്ട്.' ഗൗരവ് പറയുന്നു. കൂടുതല്‍ ഫണ്ടുകള്‍ ചെലവഴിക്കാന്‍ ശ്രമം നടത്തുകയാണ് 'ഷിപ്പ്‌വേ' ഇതുവഴി സാങ്കതിക വിദ്യയും വിഭവങ്ങളും കൂടുതല്‍ വികസിപ്പിക്കാന്‍ കഴിയും.

വിപണിയും മത്സരവും

ഓണ്‍ലൈന്‍ വ്യാപാരങ്ങല്‍ വഴി ഇകൊമേഴ്‌സ് ഇന്ത്യയില്‍ പുരോഗതി പ്രാപിക്കുന്നുണ്ട്. 2018ല്‍ ഓണ്‍ലൈന്‍ വ്യാപാരം ഇന്ത്യയില്‍ 18 മില്ല്യന്‍ ഡോളറിന്റെ വ്യവസായമായും 2019ല്‍ ഇകൊമേഴ്‌സ് 2 ബില്ല്യന്‍ ഡോളറിന്റെ വ്യവസായമായും മാറും. സിംഗി അഡ്‌വൈസേഴിസിന്റെ കണക്ക് പ്രകാരം കഴിഞ്ഞ 5 വര്‍ഷം കൊണ്ട് 16 ശതമാനം വളര്‍ച്ചയാണ് ഈ മേഖലയില്‍ ഉണ്ടായിരിക്കുന്നത്. ആഗോളതലത്തിലെ കണക്ക് നോക്കിയാല്‍ 2013ല്‍ 4 ത്രില്ല്യന്‍ ഡോളറിന്റെ വ്യവസായമാണ് നടന്നത്. ഇത് ആഗോള ജി.ഡി.പിയുടെ 10 ശതമാനമാണ്.

ഇതുപോലെ സേവനങ്ങള്‍ നല്‍കുന്ന മറ്റ് പ്ലാറ്റ്‌ഫോമുകള്‍ ഉണ്ട്. അതെല്ലാം അവരുടെ സ്വന്തം വെബ്‌സൈറ്റ് ഉപയോഗിച്ചാണ് ട്രാക്ക് ചെയ്യുന്നത്. വില്‍പ്പനക്കാരന് ഈ സൗകര്യ ലഭ്യമാകുകയില്ല. ഷിപ്പ്‌വേയുട ഏറ്റവും വലിയ പ്രത്യാകത അവര്‍ വില്‍പ്പനക്കാരുടെ വെബ്‌സൈറ്റിന് ട്രാക്കിങ്ങ് സൗകര്യ ലഭ്യമാക്കുന്നു. ബ്ലൂഡാര്‍ട്ട്, ഡി.ടി.ഡി.സി, ഫെഡക്‌സ് ഇന്ത്യ, ആരാമെക്‌സ്, ഡെല്‍ഹിവെറി, ഗോജാവാസ്, ഇക്കോം എക്‌സ്പ്രസ്, ഡി.എച്ച്.എല്‍ ഇന്ത്യ, ഫസ്റ്റ് ഫ്‌ളൈറ്റ്, ഇന്ത്യ പോസ്റ്റ് എന്നിവക്ക് ഇതിന്റെ സേവനം ലഭ്യമാക്കിയിട്ടുണ്ട്.

''മളലേൃവെശു.രീാ ആണ് ഈ രംഗത്ത് ഏറ്റവും കൂടുതല്‍ മുന്നിട്ട് നില്‍ക്കുന്നത്. ഇത് ലോകമെമ്പാടുമുള്ള ഉപഭോക്താക്കളെ ഉദ്ദേശിച്ചിട്ടുള്ളതാണ്. ഞങ്ങള്‍ ഇന്ത്യാക്കാര്‍ക്ക് വേണ്ടിയാണ് ഷിപ്പ്‌വേ ഡിസൈന്‍ ചെയ്തത്. ഇകൊമേഴ്‌സ് കമ്പനികള്‍ക്കും ഉപഭോക്താക്കള്‍ക്കും ഒരുപോലെ പ്രയോജനം ചെയ്യുന്നു.' ഗൗരവ് പറയുന്നു. 50ന് മുകളില്‍ കമ്പനികളെ ഇതിന്റെ പരിധിയില്‍ കൊണ്ടുവരാനാണ് അവര്‍ ശ്രമിക്കുന്നത്. ഇത് കഴിഞ്ഞ് മറ്റ് രാജ്യങ്ങളിലേക്ക് വ്യാപിക്കാനും പദ്ധതിയിടുന്നു.

'ഞങ്ങല്‍ 1000 വ്യാപാരികളെ മാത്രമേ ഇതുവരെ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളൂ. ഇനിയും ലക്ഷക്കണക്കിന് വ്യാപാരികള്‍ പല വിപണികളിലും അവരുടെ ഉത്പ്പന്നങ്ങള്‍ വില്‍ക്കുന്നുണ്ട്. അല്ലെങ്കില്‍ അവര്‍ക്ക് സ്വന്തമായി സ്റ്റോര്‍ ഉണ്ട്.'