വാറങ്കല്ലില്‍ സ്റ്റാര്‍ട്ട് അപ്പുകള്‍ക്കായി പുതിയ ഇന്‍കുബേറ്റര്‍

0


സ്റ്റാര്‍ട്ട് അപ്പുകള്‍ക്കും ഐ.ടി കമ്പനികള്‍ക്കും നല്ല അന്തരീക്ഷം നല്‍കുക എന്ന ഉദ്ദേശത്തോടെ വാറങ്കല്ലില്‍ പുതിയ ഇന്‍കുബേറ്റര്‍ സ്ഥാപിച്ചു. തെലങ്കാനയുടെ ഐ.ടി മന്ത്രിയായ കെ.ടി.രാമറാവുവാണ് ഇത് ഉദ്ഘാടനം ചെയ്തത്. സംസ്ഥാന സര്‍ക്കാരാണ് ഈ ഐ.ടി ഇന്‍കുബേഷന്‍ സെന്ററിന് ഫണ്ട് അനുവദിക്കുന്നത്. 2 ഏക്കര്‍ വരുന്ന ഭൂമിയിലാണ് 15,000 ചതുരശ്ര അടിയുള്ള കെട്ടിടം നിര്‍മ്മിക്കുന്നത്. കെട്ടിട നിര്‍മ്മാണത്തിന്റെ ചുമതല വഹിക്കുന്നത് തെലങ്കാന സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ കോര്‍പ്പറേഷനാണ്.

'വാറങ്കല്ലിലെ വിദ്യാഭ്യാസ യോഗ്യതയുള്ള 1000 യുവാക്കള്‍ക്ക് ഈ ഇന്‍കുബേഷന്‍ സെന്റര്‍ വഴി തെഴില്‍ ലഭിക്കും,' റിലീസ് പറയുന്നു. വാറങ്കല്ലില്‍ സൈന്റിന്റെ പുതിയ ഉദ്യമത്തിനും റാവു തറക്കല്ലിട്ടു. സൈന്റ് (പണ്ടത്തെ ഇന്‍ഫോടെക്ക് എന്റര്‍പ്രൈസസ് ലിമിറ്റഡ്) മഡികൊണ്ടയില്‍ ഒരു സോഫ്റ്റ്‌വെയര്‍ ഡെമലപ്‌മെന്റ് സെന്റര്‍ തുടങ്ങാന്‍ ഒരുങ്ങുകയാണ്. അനലിറ്റിക്‌സ്, സ്മാര്‍ട്ട് സിറ്റികള്‍ പോലുള്ള സൈന്റിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഇത് മുതല്‍ക്കൂട്ടാകും.

'5 ഏക്കര്‍ വരുന്ന ക്യാമ്പസില്‍ 70,000 ചതുരശ്ര അടി വിസ്തൃതിയിലാണ് സൈന്റ് ഡെവലപ്‌മെന്റ് സെന്റര്‍ തുടങ്ങാന്‍ ഉദ്ദേശിക്കുന്നത്. ഓണ്‍ലൈന്‍ സേവനങ്ങള്‍ക്കായി ഹൈ സ്പീഡ് ഡാറ്റാ നെറ്റ്‌വര്‍ക്കുകളും ലഭ്യമാക്കും. ടി.എസ്.ഐ.ഐ.സിയുടെ ഇന്‍കുബേഷന്‍ സെന്ററിന്റെ പ്രവര്‍ത്തനം 2016 ഏപ്രിലില്‍ ആരംഭിക്കും,'റിലീസ് പറയുന്നു. അടുത്ത 18-24 മാസങ്ങള്‍ക്കുള്ളില്‍ 1000 പേര്‍ക്ക് ജോലി നല്‍കാനാണ് സൈന്റിന്റെ ശ്രമം. ഇങ്ങനെ ഈ മേഖലയുടെ വികസനത്തില്‍ പങ്കാളിയാകുകയാണ് സൈന്റ്. കൂടാതെ വാറങ്കല്‍ പോലുള്ള ടയര്‍ 2 നഗരങ്ങളില്‍ സാങ്കേതികവിദ്യയുടെ ഗുണങ്ങള്‍ എത്തിക്കാനും ശ്രമിക്കുന്നു.