സ്ത്രീകള്‍ക്കായി സ്ത്രീകള്‍ നിര്‍മ്മിച്ച സേഫ് സിറ്റി

0

ഓരോ 20 മിനുട്ടിലും ഇന്ത്യയില്‍ ഒരു സ്ത്രീ ലൈംഗിക പീഢനത്തിനിരയാകുന്നുണ്ടെന്നാണ് ഭാരത സര്‍ക്കാറിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. ലോകത്ത് യു എസും ആഫ്രിക്കയും കഴിഞ്ഞാല്‍ ഇക്കാര്യത്തില്‍ മൂന്നാം സ്ഥാനം ഇന്ത്യക്കാണ്. ഇത്തരത്തിലുള്ള എല്ലാ കേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നില്ല എന്നതാണ് മറ്റൊരു സത്യം. നിരത്തുകളില്‍ ദിനംപ്രതി എത്ര സ്ത്രീകളാണ് ശല്യം ചെയ്യപ്പെടുന്നത്. ഡല്‍ഹി നിര്‍ഭയ പെണ്‍കുട്ടിയുടെ ദാരുണ സംഭവത്തെ തുടര്‍ന്നാണ് ഇത്തരം പ്രശ്‌നങ്ങളിലേക്ക് നാം കൂടുതല്‍ ശ്രദ്ധ പതിപ്പിച്ച് തുടങ്ങിയത്.

എല്‍സ മാരി ഡിസല്‍വ. സൂര്യ വേലമുറി, സലോനി മല്‍ഹോത്ര എന്നീ മൂന്ന് സ്ത്രീകളൊന്നിച്ചപ്പോള്‍ ഇത്തരം പ്രശ്‌നങ്ങളെ ചെറുക്കാനായി ഒരു സംവിധാനം രൂപപ്പെട്ടു. സ്വീഡനില്‍വെച്ച് പരസ്പരം കണ്ട് പരിചയപ്പെട്ട ഇവര്‍ ഇതിനായി പോരാടാന്‍ തീരുമാനിക്കുകയായിരുന്നു.

സേഫ്‌സിറ്റി എന്ന പദ്ധതിയാണ് ഇവര്‍ ആരംഭിച്ചത്. ജിയോഗ്രാഫിക് ഇന്‍ഫോ സിസ്റ്റം ഉപയോഗിച്ചുള്ള മാപ്പിംഗ്, ഓപ്പണ്‍ സോഴ്‌സ്ഡ് ടെക്‌നോളജി വഴി ക്രൗഡ് മാപ്പിംഗ് ഇന്‍ഫര്‍മേഷന്‍സ് പ്രയോജനപ്പെടുത്തി. ഇത് പൊതു ഇടങ്ങളില്‍ ആക്രമിക്കപ്പെടുന്നവര്‍ക്ക് ഈ മാപ്പിലൂടെ വിവരങ്ങള്‍ അറിയിക്കാന്‍ സാധിച്ചിരുന്നു.ഈ വിവരങ്ങള്‍ info@safecity.in എന്ന വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തി. ആദ്യം കുറ്റകൃത്യം എവിടെ നടക്കുന്നു. പിന്നീട് അതിന്റെ തീയതിയും സമയവും എന്നിവ വെബ്‌സൈറ്റില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. പ്രധാനമായും ലൈംഗിക പീഢനം, വഴിതെറ്റിപോകല്‍ തുടങ്ങിയവയണ് ഫോക്കസ് ചെയ്തിരുന്നത്. സ്ത്രീകള്‍ ഇത്തരം കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയും അതിന്റെ ഫോട്ടോകളും വീഡിയോകളും അയക്കുകയും ചെയ്തു. ഇത്തരത്തില്‍ കുറ്റകൃത്യങ്ങള്‍ നടക്കുന്ന സ്ഥലങ്ങള്‍ കണ്ടെത്താനും മുന്നറിയിപ്പ് നല്‍കാനും ഇതിലൂടെ സാധിച്ചു.

നിലവില്‍ സ്ത്രീകളുടെ സുരക്ഷക്കായുള്ള മറ്റേത് സംവിധാനത്തേക്കാളും മികച്ച ഒന്നായി സേഫ്‌സിറ്റി മാറിക്കഴിഞ്ഞു. നിങ്ങളൊരു സിനിമ കാണാനോ ഒരു ഹോട്ടലില്‍ പോയി ആഹാരം കഴിക്കാനോ ഏതെങ്കിലും ഒരു ഹോട്ടലില്‍ താമസിക്കാനോ പോകുന്നതിന് മുമ്പ് സുഹൃത്തുക്കളോട് അന്വേഷിക്കുകയും ഏതെങ്കിലും വെബ്‌സൈറ്റ് നോക്കിയോ തീരുമാനിക്കാം. എന്നാല്‍ നിങ്ങളുടെ സുരക്ഷ സംബന്ധിച്ച് ഇത്തരമൊരു തീരുമാനമെടുക്കാനാണ് സംവിധാനമില്ലാതിരുന്നത്. അതാണ് സേഫ് സിറ്റി ഒരുക്കുന്നത്.

ലോകത്തിന്റെ ഏത് ഭാഗത്തുള്ള റിപ്പോര്‍ട്ടുകള്‍ സ്വീകരിക്കാനും സേഫ് സിറ്റിക്ക് കഴിയും. നേപ്പാള്‍, അമേരിക്ക, യു എസ്, യൂറോപ്പ് എന്നിവിടങ്ങളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകളും ലഭിക്കുന്നുണ്ട്. ഇന്ത്യയില്‍ 50 നഗരങ്ങളില്‍ നിന്നും 4000 റിപ്പോര്‍ട്ടുകള്‍ ലഭിക്കുമ്പോള്‍ നേപ്പാളില്‍ നിന്ന് 500 മാത്രമാണ് ലഭിക്കുന്നത്. റിപ്പര്‍ട്ടുകള്‍ സ്ഥിരമായി വരുന്നതുകൊണ്ട് ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാനുള്ള മടി മാറിയിട്ടുണ്ട്.

നിരവധി വെല്ലുവിളികളും ഇതില്‍ നിന്നും നേരിടേണ്ടി വന്നിട്ടുണ്ട്. എന്നാല്‍ സമൂഹത്തിന് ലഭിക്കുന്ന പ്രയോജനമാണ് കൂടുതല്‍ എന്നത് വലിയ ആശ്വാസമാണ് നല്‍കുന്നതെന്ന് എല്‍സ പറയുന്നു. ഡല്‍ഹിയിലെ കൊനാട്ട് പ്ലെസിലാണ് കൂടുതല്‍പ്പേര്‍ ഇത്തരം പീഡനങ്ങള്‍ക്കും ആക്രമണങ്ങള്‍ക്കും ഇരയാകുന്നത്. മാത്രമല്ല പിടിച്ചു പറിയും മാലമോഷണവുമൊക്കെ ഇവിടെ വ്യാപകമാണ്. റിപ്പോര്‍ട്ടുകള്‍ വര്‍ധിച്ചതോടെ പോലീസ് ഇവിടെ പെട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്.

പലസ്ത്രീകള്‍ക്കും ആക്രമണങ്ങളോട് എങ്ങനെ പ്രതികരിക്കണമെന്നോ അതിന്റെ നിയമവശങ്ങളോ അറിയില്ല. ഇത്തരം കാര്യങ്ങളില്‍ ബോധവത്കരണം നടത്താനും സേഫ്‌സിറ്റി തീരുമാനിച്ചു. ഇതിനായി അവര്‍ പല സ്ഥലങ്ങളിലും സെമിനാറുകളും ചര്‍ച്ചകളും സംഘടിപ്പിച്ചു. വിവിധ പ്രായത്തിലുള്ളവരാണ് ഇതില്‍ പങ്കെടുത്തത്.

ഇത്തരം ചര്‍ച്ചകളില്‍ സ്ത്രീകളെ മാത്രമല്ല പുരുഷന്‍മാരെക്കൂടി ഇവര്‍ ഉള്‍പ്പെടുത്തിയിരുന്നു. തങ്ങള്‍ ശേഖരിക്കുന്ന ഡേറ്റകള്‍ പോലീസ് അവരുടെ കേസ് അന്വേഷണത്തിനായി ഉപയോഗിച്ചിരുന്നു. കൂടാതെ വിദ്യാര്‍ത്ഥികള്‍ക്കും ഇത് പ്രയോജനപ്രദമായി തീര്‍ന്നു. ചില നിയമ വിദ്യാര്‍ഥികള്‍ക്ക് അവരുടെ സര്‍വേക്ക് ഈ വിവരങ്ങള്‍ ഉപയോഗിച്ചു. ഡല്‍ഹിയിലെ സ്‌കൂള്‍ ഓഫ് പ്ലാനിംഗ് ആന്‍ഡ് ആര്‍ക്കിടെക്ച്വറിലെ വിദ്യാര്‍ഥികള്‍ അവരുടെ പ്രബന്ധത്തിനായി ഇത് പ്രയോജനപ്പെടുത്തി. ഫെയ്‌സ്ബുക്കും ട്വറ്ററും കൂട്ടിച്ചേര്‍ത്ത് തങ്ങളുടെ ശ്രമത്തിന് കൂടുതല്‍ ഊര്‍ജ്ജം പകരാന്‍ അവര്‍ ശ്രമിച്ചു.

എല്‍സ മാത്രമാണ് മുഴുവന്‍ സമയവും ഇതിനായി പ്രവര്‍ത്തിച്ചത്. സലോനിയും സൂര്യയും പാര്‍ട്ട് ടൈമായാണ് പ്രവര്‍ത്തിച്ചിരുന്നത്. ഡല്‍ഹിയിലും മുംബൈയിലുമായി രണ്ട് മുഴുവന്‍ സമയം ജീവനക്കാരും എല്‍സക്കുണ്ടായിരുന്നു. മുംബൈ സ്വദേശിയായിരുന്ന എല്‍സ ഒരു വ്യോമയാന ജീവനക്കാരിയായിരുന്ന എല്‍സ 20 വര്‍ഷത്തോളം ഈ മേഖലയില്‍ ജോലി നോക്കി. ജെറ്റ് എയര്‍വേസിലും കിംഗ് ഫിഷര്‍ എയര്‍ലൈന്‍സിലുമായാണ് പ്രവര്‍ത്തിച്ചിരുന്നത്. ധാരാളം സഞ്ചരിക്കേണ്ടി വരുന്നതുകൊണ്ട സ്ത്രീകളുടെ സുരക്ഷ എല്‍സക്ക് പ്രധാനമായി തോന്നി. അച്ഛന്റെ സ്ഥലംമാറ്റങ്ങള്‍ കാരണം ധാരാളം ഇടങ്ങളില്‍ മാറി താമസിക്കേണ്ടി വന്ന സൂര്യക്ക് ഒരു സുരക്ഷിത ജീവിതമാണ് ലഭിച്ചത്. പിന്നീട് ഓസ്‌ട്രേലിയയില്‍ പഠനം പൂര്‍ത്തിയാക്കി 2004ല്‍ ഇന്ത്യയില്‍ തിരിച്ചെത്തിയപ്പോളാണ് സ്ത്രീകളുടെ സുരക്ഷയെ സംബന്ധിച്ച് ചിന്തിച്ചത്.

ഒരു മൊബൈല്‍ ആപ്പ് പുറത്തിറക്കുകയാണ് എല്‍സയുടെ അടുത്ത ലക്ഷ്യം. അടുത്ത 12 വര്‍ഷത്തിനുള്ളില്‍ ഒരു ലക്ഷം റിപ്പോര്‍ട്ടുകള്‍ തങ്ങളുടെ സൈറ്റില്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. സംഭാവനകളും ഫണ്ടുകളും പല സംഘടനകളിലും നിന്നും വ്യക്തികളില്‍ നിന്നും സ്വീകരിക്കുന്നുണ്ട്. എല്ലാ നഗരങ്ങളും സ്ത്രീകള്‍ക്ക് സുരക്ഷിതമാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

തന്റെ മകനെ സ്ത്രീകളെ ബഹുമാനിക്കാന്‍ പഠിപ്പിക്കണം എന്നതാണ് എല്‍സയുടെ ആഗ്രഹം. ഓരോ അമമ്മാരും അങ്ങനെയാകണം എന്നതാണ് ആവരുടെ ആഗ്രഹം.