വിദ്യാര്‍ഥികള്‍ക്കായി വിജ്ഞാന്‍ ഭാരതിയുടെ വെബ്‌സൈറ്റ്

0

ശാസ്ത്ര സംഘടനയായ വിജ്ഞാന്‍ ഭാരതി രാജ്യത്ത് ആദ്യമായി വിദ്യാര്‍ഥികള്‍ക്ക് മാത്രമായൊരു വെബ്‌സൈറ്റ് തുടങ്ങുന്നു. ശാസ്ത്രരംഗത്തെ തങ്ങളുടെ തൊഴില്‍മേഖലയായി തിരഞ്ഞെടുക്കുക, വിദ്യാര്‍ഥികളുടെ പുതുമയുള്ള ആശയങ്ങളെ ജനങ്ങള്‍ക്കു മുന്നില്‍ എത്തിക്കുക എന്നതാണ് വെബ്‌സൈറ്റിന്റെ ലക്ഷ്യം. ശാസ്ത്രസാങ്കേതിക, മാനവ വിഭവശേഷി വികസന മന്ത്രാലയം എന്നിവയുമായി വെബ്‌സൈറ്റിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടന്നുവരികയാണ്. അധികം വൈകാതെ തന്നെ വിദ്യാര്‍ഥികള്‍ക്ക് വെബ്‌സൈറ്റ് പ്രാവര്‍ത്തികമാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും വിജ്ഞാന്‍ ഭാരതി സെക്രട്ടറി ജനറല്‍ എജയകുമാര്‍ പറഞ്ഞു.

സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് മാത്രമാണുള്ളതാണീ വെബ്‌സൈറ്റ്. അവരുടെ പുതിയ ആശയങ്ങള്‍ അവര്‍ക്ക് ഇതില്‍ അപ്!ലോഡ് ചെയ്യാം. സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാര്‍ ആയിരിക്കും അവര്‍ സമര്‍പ്പിച്ചിട്ടുള്ള പ്രോജക്ടുകള്‍ തിരഞ്ഞെടുക്കുക.

ലോകത്തിലെ ഏറ്റവും വലിയ പ്രായോഗിക ശാസ്ത്ര ക്ലാസ് നടത്തി അടുത്തിടെ വിജ്ഞാന്‍ ഭാരതി ഗിന്നസ് ബുക്കില്‍ ഇടം നേടിയിരുന്നു. ഡല്‍ഹിയില്‍ നിന്നുള്ള 2,000 സ്‌കൂള്‍ വിദ്യാര്‍ഥികളാണ് ശാസ്ത്ര ക്ലാസില്‍ പങ്കെടുത്തത്. ഒന്‍പതു മുതല്‍ പത്തുവരെയുള്ള ക്ലാസുകളില്‍ പഠിക്കുന്ന 2,000 കുട്ടികളെ ഓരോ സ്‌കൂളില്‍ നിന്ന് 50 വീതം എന്ന കണക്കില്‍ തിരഞ്ഞെടുത്താണ് 65 മിനിറ്റ് നീണ്ട പരീക്ഷണം നടത്തിയത്. ദേശീയ സയന്‍സ് ഫെസ്റ്റിവലിന്റെ ഭാഗമായി ഡിസംബര്‍ ഏഴിനാണ് പ്രായോഗിക ശാസ്ത്ര ക്ലാസ് നടത്തിയത്. കേന്ദ്ര ശാസ്ത്രസാങ്കേതിക വകുപ്പും ഭൗമശാസ്ത്ര വകുപ്പും ചേര്‍ന്നാണ് പരിപാടി സംഘടിപ്പിച്ചത്. ക്ലാസില്‍ പങ്കെടുത്ത 2,000 കുട്ടികളും വെബ്‌സൈറ്റിലെ അംഗങ്ങളായിരിക്കുമെന്നും ജയകുമാര്‍ പറഞ്ഞു.

കുട്ടികളെ പ്രോല്‍സാഹിക്കുന്നതിനുള്ള വഴിയാണിത്. കുട്ടികള്‍ക്ക് അവരുടെ ഉള്ളിലെ ആശയങ്ങള്‍ ലോകത്തിനു മുന്നില്‍ തുറന്നു കാട്ടുന്നതിനുള്ള ഒരു കവാടമായിരുന്നു ഇതിലൂടെ നല്‍കിയത്. ഒരു ശാസ്ത്രപ്രസ്ഥാനമോ ശാസ്ത്ര സംഘടനയോ രാജ്യത്ത് ഇത്തരമൊരു നേട്ടം കൈവരിക്കുന്നത് ആദ്യമാണ്. ഇതൊരു വന്‍ വിജയാണ്. ഇത്തരമൊരു പരീക്ഷണം നടത്താന്‍ മറ്റുള്ള ശാസ്ത്ര സ്ഥാപനങ്ങള്‍ക്കും ഇതൊരു പ്രജോദനമായിരിക്കും. സ്‌കൂള്‍ കുട്ടികള്‍ കൈവരിച്ച ഈ ചരിത്രനേട്ടം വിജ്ഞാന്‍ ഭാരതിയുടെ പേരിലായതില്‍ അത്യധികം സന്തോഷവും അഭിമാനവുമുണ്ടെന്നും ജയകുമാര്‍ അഭിപ്രായപ്പെട്ടു. യുവ ശാസ്ത്ര സമൂഹത്തിന്റെ കുതിച്ചു ചാട്ടത്തിന്റെ പ്രതിഫലനമാണ് ഈ ഗിന്നസ് റെക്കോര്‍ഡ്. സ്‌കൂള്‍ കുട്ടികള്‍ക്ക് ശാസ്ത്രത്തിനോട് ജിജ്ഞാസയും ആകര്‍ഷണവും ഉണ്ടാക്കാന്‍ ഇതുവഴി സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.