മെഡിക്കല്‍ കോളേജില്‍ നഗരസഭയുടെ വനിത ഹെല്‍പ് ഡെസ്‌ക് ഉദ്ഘാടനം ചെയ്തു  

0

മെഡിക്കല്‍ കോളേജ് ആശുപത്രി ഒ.പി.യിലെത്തുന്നവര്‍ക്ക് സഹായകമായി തുടങ്ങിയ നഗരസഭയുടെ വനിത ഹെല്‍പ്പ് ഡെസ്‌കിന്റെ ഉദ്ഘാടനം മേയര്‍ അഡ്വ. വി.കെ. പ്രശാന്ത് ഉദ്ഘാടനം ചെയ്തു. നഗര സഭയുടെ ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് മെഡിക്കല്‍ കോളേജില്‍ വനിത ഹെല്‍പ് ഡെസ്‌ക് തുടങ്ങിയത്. 

ആശുപത്രിയില്‍ ചികിത്സയ്ക്കും മറ്റ് ആവശ്യങ്ങള്‍ക്കുമായി എത്തിച്ചേരുന്നവര്‍ക്ക് പ്രയോജനപ്പെടുന്ന രീതിയിലാണ് ഇത് പ്രവര്‍ത്തന സജ്ജമാക്കിയിരിക്കുന്നത്. രാവിലെ ഏഴു മുതല്‍ ഒ.പി. സമയം തീരുന്നവരെയായിരിക്കും ഈ ഹെല്‍പ്‌ഡെസ്‌ക് പ്രവര്‍ത്തിക്കുക.

നഗരസഭ ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ആര്‍. ഗീതാ ഗോപാലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കൗണ്‍സിലര്‍മാരായ എസ്.എസ്. സിന്ധു, ശിവദത്ത്, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. തോമസ് മാത്യു, ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. ജോബിജോണ്‍, ആര്‍.എം.ഒ. ഡോ. മോഹന്‍ റോയി, ശിശുവികസന പദ്ധതി ഓഫീസര്‍ പ്രേമലത ദേവി ബി.എസ്. എന്നിവര്‍ പങ്കെടുത്തു.