251 രൂപക്ക് ഫ്രീഡം 251: സ്മാര്‍ട് ഫോണിന് ഇത് പുതുചരിതം

0


സ്റ്റീവ് ജോബ്‌സ് ഐപോഡ് പുറത്തിറക്കിയപ്പോള്‍ അതു ചരിത്രത്തിലെ തന്നെ പുതിയൊരു നാഴികക്കല്ലായിട്ടാണ് ലോകം കണക്കാക്കിയത്. വളരെ എളുപ്പത്തില്‍ നമ്മുടെ പോക്കറ്റില്‍ കൊണ്ടുനടക്കാവുന്ന ഈ ഉപകരണത്തില്‍ നിന്നും 1,000 പാട്ടുകള്‍ വരെ കേള്‍ക്കാമായിരുന്നു. എന്നാല്‍ അതുപോലൊരു ചരിത്രമാണ് ഇന്ത്യന്‍ കമ്പനി ആവര്‍ത്തിച്ചിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷം ആരംഭിച്ച റിങ്ങിങ് ബെല്‍സ് എന്ന കമ്പനി 251 രൂപയ്ക്കു 3ജി സ്മാര്‍ട്‌ഫോണ്‍ പുറത്തിറക്കിയാണ് വാര്‍ത്തകളില്‍ ഇടംനേടിയത്. ഫോണ്‍ വില കുറച്ച് കൊടുക്കുന്നതാണോ അതോ ഇതിനെക്കാള്‍ കുറവാണോ ഇതിന്റെ നിര്‍മാണ ചെലവ് എന്നിങ്ങനെയുള്ള വാഗ്വാദങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നു. സ്മാര്‍ട്‌ഫോണുകളുടെ എല്ലാ ഘടകങ്ങളും ഇറക്കുമതി ചെയ്തു നിര്‍മിക്കുന്ന ഇന്ത്യയില്‍ സര്‍ക്കാര്‍ സബ്‌സിഡിയില്ലാതെ എങ്ങനെ ഇത്ര വില കുറച്ചു ഫോണ്‍ വില്‍ക്കാനാകുമെന്നും ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.

ഫ്രീഡം251 ഫോണിന്റെ പ്രത്യകതകള്‍

1. 3.2 മെഗാപിക്‌സല്‍ റിയര്‍ ക്യാമറ, 0.3 മെഗാപിക്‌സല്‍ ഫ്രണ്ട് ക്യാമറയുമാണ് ഫോണിന്റെ പ്രധാന പ്രത്യകത. ഇതേ നിലവാരത്തില്‍ ക്യാമറയുള്ള ഫോണിന് ശരാശരി 4000 രൂപയാണ് വില.

2. നാലിഞ്ച് ക്വാഡ് എച്ച്ഡിഐപിഎസ് ഡിസ്‌പ്ലേ, 1.3 ജിഗാഹെര്‍ട്‌സ് ക്വാഡ്‌കോര്‍ പ്രോസസര്‍

3. 1 ജിബി റാം, 8 ജിബി ഇന്റേണല്‍ മെമ്മറി, 32 ജിബി മെമ്മറി കാര്‍ഡ് സപ്പോര്‍ട്ട്

4. 3ജി കണക്ടിവിറ്റി, ഡ്യുവല്‍ സിം സപ്പോര്‍ട്ട്

5. 1450 മില്ലി അംപിയര്‍ ബാറ്ററി, ഒരു വര്‍ഷത്തെ വാറന്റി.

ഫെബ്രുവരി 18ാം തീയതി രാവിലെ ആറുമണി മുതല്‍ ഫെബ്രുവരി 21–ാം തീയതി എട്ടുമണി വരെ freedam251.com എന്ന വെബ്‌സൈറ്റിലൂടെ ഫോണ്‍ ബുക്ക് ചെയ്യാം. 30 ജൂണിനു മുമ്പായി എല്ലാ ഉപഭോക്താക്കള്‍ക്കും ഫോണ്‍ നല്‍കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.