ചെന്നൈ വെള്ളപ്പൊക്കത്തില്‍ അമേരിക്കയില്‍ നിന്നൊരു സഹായഹസ്തം

ചെന്നൈ വെള്ളപ്പൊക്കത്തില്‍ അമേരിക്കയില്‍ നിന്നൊരു സഹായഹസ്തം

Monday April 11, 2016,

1 min Read


തമിഴ്‌നാടിനെ പിടിച്ചു കുലുക്കിയ ചെന്നൈ വെള്ളപ്പൊക്കത്തില്‍ ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും സഹായ ഹസ്തമെത്തി. അമേരിക്കയില്‍ നിന്നും ഒരു വനിത ചെന്നൈ വെള്ളപ്പൊക്കത്തില്‍ ദുരിതം അനുഭവിക്കുന്ന ജനങ്ങള്‍ക്ക് സഹായ ഹസ്തവുമായി എത്തി. രാധിക കവിത റോയ് എന്നാണ് ആ യുവതിയുടെ പേര് 

image


രാധിക വളര്‍ന്നതും പഠിച്ചതുമെല്ലാം ചെന്നൈയിലാണ്. 1997ല്‍ അമേരിക്കയിലേക്ക് കുടുംബ സമ്മേതം താമസം മാറുകയായിരുന്നു.

image


താന്‍ ജനിച്ചുവളര്‍ന്ന നാട് വെള്ളപ്പൊക്കത്തില്‍ മുങ്ങിത്താഴുന്ന വാര്‍ത്ത രാധിക ഞെട്ടലോടെയാണ് കേട്ടത്. ജന്മനാടിനോടുള്ള കടം വീട്ടലായി രാധികയുടെ ദുരിതാശ്വാസ പ്രവര്‍ത്തനം. സോഷ്യല്‍ മീഡിയ ഉപയോഗിച്ചും, ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സഹായേേത്താടെയും രാധിക ചെന്നൈയ്ക്ക് വേണ്ടതെല്ലാം സ്വരൂപിച്ചു, ഏറെയും വസ്ത്രങ്ങളായിരുന്നു. എന്തെങ്കിലും ഒക്കെ വസ്ത്രങ്ങളല്ല രാധിക ശേഖരിച്ചത്. ചെന്നൈയിലെ സ്ത്രീകള്‍ക്കായി അവരില്‍ ഭൂരിഭാഗവും ഉപയോഗിക്കുന്ന സാരി, കുട്ടികള്‍ക്കായി അടിവസ്ത്രങ്ങള്‍ അതും ഗുണമേന്മയുള്ളവ.

image


10 ദിവസത്തിനുള്ളില്‍ രാധികയും സുഹൃത്തുക്കളും ചേര്‍ന്ന് 700 ബോക്‌സുകളിലായി ചെന്നൈയ്ക്ക് വേണ്ടിയതെല്ലാം ശേഖരിച്ചു. ഇതില്‍ അടിവസ്ത്രങ്ങള്‍ ഇവര്‍ പുതിയതായി വാങ്ങിയതായിരുന്നു. ഒരു കണ്ടെയ്‌നറിലാക്കി രാധിക ഈ വസ്തുക്കള്‍ ചെന്നൈയിലേക്കയച്ചു. ഏകദേശം 6000 ഡോളര്‍ വരുന്ന പണവും ചെന്നൈയ്ക്ക് വേണ്ടി രാധിക ശേഖരിച്ചിരുന്നു. കണ്ടെയ്‌നറിനു പിന്നാലെ രാധികയും ചെന്നൈയിലേക്ക് വണ്ടി കയറി പക്ഷേ എന്നിട്ടും കണ്ടെയ്‌നര്‍ എത്താനെടുത്ത കാലതാമസം അവരെ വിഷമിപ്പിച്ചു, കസ്റ്റംസ് പരിശോധനകളുടെ നൂലാമാലകളില്‍ കുടുങ്ങിയാണ് കണ്ടെയ്‌നര്‍ എത്താന്‍ താമസിച്ചത്.