ആദ്യത്തെ സ്റ്റാര്‍ട്ട് അപ്പിന്റെ തോല്‍വി എന്നെ പഠിപ്പിച്ച പാഠങ്ങള്‍

ആദ്യത്തെ സ്റ്റാര്‍ട്ട് അപ്പിന്റെ തോല്‍വി എന്നെ പഠിപ്പിച്ച പാഠങ്ങള്‍

Tuesday December 01, 2015,

2 min Read

2 വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം ഞാന്‍ അടുത്തിടെ എന്റെ സ്റ്റാര്‍ട്ട് അപ്പ് നിര്‍ത്തിവെച്ചു. എന്തൊക്കെ പിഴവുകളാണ് സംഭവിക്കുന്നതെന്ന് മനസ്സിലാക്കേണ്ടത് വളരെ അത്യാവശ്യമാണ്. അതുപോലെ തന്നെ പ്രധാനമാണ് ഈ പാഠങ്ങല്‍ ഭാവിയിലേക്ക് പ്രയോജനപ്പെടുത്തുന്നത്. ഞാന്‍ പഠിച്ച ചില പാഠങ്ങളുടെ ചുരുക്കം ഇതാ:

image


ഉല്‍പ്പന്നത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക

സെയില്‍സിലും ഫിനാന്‍സിലുമാണ് എന്റെ പ്രവര്‍ത്തനങ്ങല്‍ കേന്ദ്രീകരിച്ചത്. ഇത് ഒരു സാങ്കേതിക വിദ്യയുടെ സഹായത്താല്‍ പ്രവര്‍ത്തിക്കുന്ന ഒരു സ്റ്റാര്‍ട്ട് ആപ്പ് ആയിരുന്നു. എന്നിട്ടും ഇതിന്റെ എല്ലാ മേഖലയിലും പ്രവര്‍ത്തിക്കുക എന്നതായിരുന്നു എന്റെ ലക്ഷ്യം. ഒരു ടെക്ക് സ്റ്റാര്‍ട്ട് അപ്പ് നടത്തുന്നതിന് ഒരു കാര്യക്ഷമതയുള്ള സി ടി ഒ ഉണ്ടാകേണ്ടത് വളരെ അത്യാവശ്യമാണ്.

തൊഴിലാളികള്‍ക്ക് പ്രതീക്ഷ നല്‍കുക

നിങ്ങല്‍ക്ക് നിക്ഷേപങ്ങള്‍ ഒരുപാട് ലഭിക്കുകയും പെട്ടെന്ന് തന്നെ വളരാനും സാധിക്കും. ഈ സമയത്ത് തുടക്കത്തില്‍ തന്നെ നല്ല തൊഴിലാളികളെ തെരഞ്ഞെടുക്കേണ്ടത് വളരെ അത്യാവശ്യമാണ്. ഒരു സ്റ്റാര്‍ട്ട് അപ്പ് അന്തരീക്ഷത്തിലെ വെല്ലുവിളികളും പ്രതിഫലങ്ങളും അവരെ പറഞ്ഞ് മനസ്സിലാക്കണം. അവര്‍ വലിയൊരു വ്യവസായ ശാലയിലാണ് ജോലി ചെയ്യുന്നതെന്ന് തോന്നിയാല്‍ അലേ തലത്തിലുള്ള ജോലി സംരക്ഷണമാകും പ്രതീക്ഷിക്കുക. ഒരു തോല്‍വി നേരിടുമ്പോള്‍ അവരുടെ നിരാശയുടെ അളവ് വളരെ കൂടുതലായിരിക്കും. ഒരു സ്റ്റാര്‍ട്ട് അപ്പിന് ലഭിക്കേണ്ട അധിക സേവനം ഒരു പക്ഷേ ലഭിക്കാതെവരും.

നിക്ഷേപത്തിന് വേണ്ടി ഒരുപാട് സമയം കളയരുത്

നിക്ഷേപമാണ് ഏറ്റവും പ്രധാനം എന്നതില്‍ യാതൊരു സംശയവും അല്ല. എന്നാല്‍ നിക്ഷേപത്തിന്റെ പുറകേ നടന്ന് ഉത്പ്പന്നങ്ങളില്‍ ശ്രദ്ധ കുറയുന്നത് ഒരു നല്ല പ്രവണത അല്ല. ഞാന്‍ ഒരുപാട് സമയം നിക്ഷേപകര്‍ക്ക് വേണ്ടി ചിലവഴിച്ചു. അതിനാല്‍ എന്റെ ഉത്പ്പന്നങ്ങള്‍ക്ക് വേണ്ടത്ര ശ്രദ്ധ കൊടുക്കാന്‍ കഴിഞ്ഞില്ല. അതുകൊണ്ടുതന്നെ പിന്നീട് നിക്ഷേപകര്‍ക്ക് അതിലുള്ള താത്പര്യം കുറഞ്ഞു.

അനുയോജ്യമായ ആല്‍ക്കാരെ ഇടപെടുത്തുക

നമ്മുടെ സുഹൃത്തുക്കളേയും മുന്‍പ് കൂടെ ജോലി ചെയ്തവരേയും ഉള്‍പ്പെടുത്തിയാണ് മിക്കവാറും ഒരു ടീം ഉണ്ടാക്കുന്നത്. ആ ജോലിക്ക് യോജിക്കാത്ത ആള്‍ക്കാര്‍ ഇതിനിടയില്‍ ഉണ്ടാകും. അവരുടെ പ്രതിഭകള്‍ മനസ്സിലാക്കിയ ശേഷം അവരില്‍ വിശ്വാസം അര്‍പ്പിക്കുകയാണ് ഏറ്റവും നല്ലത്.

നിക്ഷേപം ലഭിച്ചതിന് ശേഷം സമാധാനമായി പ്രവര്‍ത്തിക്കുക

നിക്ഷപം ലഭിച്ചതിന് ശേഷം പണം ഒരുപാട് ചെലവഴിക്കുന്ന പല സ്റ്റാര്‍ട്ട് അപ്പുകളും ഞാന്‍ കണ്ടിട്ടുണ്ട്. നിക്ഷേപം കൊണ്ട് കൂടിതല്‍ ശക്തിയും സാങ്കേതിക വിദ്യയില്‍ കൂടുതല്‍ ചിലവഴിക്കാനും കഴിയും എന്നതില്‍ യാതൊരു സംശയവും ഇല്ല. അതിന്റെ സ്ഥാപകന് ഒരു കാര്‍ വാങ്ങുന്നത് കുറച്ച് കഴിഞ്ഞിട്ടുമാകാം. നിയന്ത്രിതാതീതമായ ചിലവുകള്‍ കമ്പനിക്ക് ദോഷം ചെയ്യും. മാത്രമല്ല അത് നിങ്ങളെ തോല്‍വിയിലേക്ക് നയിക്കും.

നിങ്ങളുടെ പദ്ധതിതളില്‍ മാറ്റം വരുത്താന്‍ തയ്യാറാകുക

ഒരു വലിയ വ്യവസായവുമായി താരതമ്യം ചെയ്യുമ്പോള്‍ സ്റ്റാര്‍ട്ട് അപ്പിന്റെ ഗുണം എന്തെന്നാല്‍ മാറ്റങ്ങല്‍ എളുപ്പത്തില്‍ വരുത്താന്‍ സാധിക്കും. വിപണിയിലും സാമ്പത്തിക മേഖലയിലും എപ്പോഴും ഒരു ശ്രദ്ധ അത്യാവശ്യമാണ്. യഥാര്‍ഥ പദ്ധതികളില്‍ നിന്ന് മാറി മുന്നോട്ട് പോകുന്നത് നിങ്ങളുടെ കമ്പനിയെ രക്ഷിക്കാന്‍ സഹായിക്കും.

അവസാനിപ്പിക്കേണ്ടത് എപ്പോഴെന്ന് തിരിച്ചരിയുക

തന്റെ ആദ്യത്തെ സ്റ്റാര്‍ട്ട് അപ്പ് അവസാനിപ്പിക്കുന്നത് ഒരു സ്ഥാപകനെ സംബന്ധിച്ച വളറെയേറെ വിഷമമേറിയ ഘട്ടമാണ്. പ്രാക്ടിക്കലായി ചിന്തിക്കുക. കാര്യങ്ങള്‍ കുഴഞ്ഞ് മറിയുകയാണെങ്കില്‍ ശരിയായ തീരുമാനം എടുക്കേണ്ടത് അത്യാവശ്യമാണ്. നിങ്ങളുടെ ഉപഭോക്താക്കളുടെ താത്പര്യം കുറഞ്ഞിട്ടുണ്ട് എങ്കില്‍ മുന്നോട്ട് പോയിട്ട് യാതൊരു കര്യവുമില്ല. നിങ്ങല്‍ ആ തീരുമാനം എടുത്തേ തീരൂ. ഇത് കൂടുതല്‍ നാശനഷ്ടങ്ങളില്‍ നിന്ന് നിങ്ങളെ രക്ഷിക്കും.

image


ലേഖകന്‍: ആദിത്യ മെഹ്ത. മുംബൈയിലെ ഒരു വ്യവസായിയാണ്. ലണ്ടന്‍ ബിസനസ് സ്‌കൂളിലെ എക്‌സിക്യൂട്ടീവ് എം ബി എ കാന്റിഡേറ്റാണ്. ഇപ്പോള്‍ Edgytal എന്ന ഡിജിറ്റല്‍ കമ്പനിയിലും TipStop എന്ന ഫിന്‍ടെക്ക് മൊബൈല്‍ ആപ്പിലും പ്രവര്‍ത്തിക്കുന്നു.

    Share on
    close