ഹൈഡ്രോഗ്രാഫിക് സര്‍വേ വിഭാഗത്തിന്റെ ആസ്ഥാന മന്ദിരം യാഥാര്‍ഥ്യമായി

ഹൈഡ്രോഗ്രാഫിക് സര്‍വേ വിഭാഗത്തിന്റെ ആസ്ഥാന മന്ദിരം യാഥാര്‍ഥ്യമായി

Thursday June 01, 2017,

1 min Read

തുറമുഖവകുപ്പിനു കീഴിലുള്ള ഹൈഡ്രോഗ്രാഫിക് സര്‍വേ വിഭാഗത്തിന്റെ ആസ്ഥാനമന്ദിരം കമലേശ്വരത്ത് തുറമുഖവകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. 

image


കേരളത്തിലെ തുറമുഖങ്ങളുടെയും മത്‌സ്യബന്ധന തുറമുഖങ്ങളുടെയും വികസനത്തിനാവശ്യമായ സര്‍വേ നടപടികള്‍ക്കായി 50 വര്‍ഷം മുമ്പ് ആരംഭിച്ച വിഭാഗം ഇന്ന് തുറമുഖ വകുപ്പിന്റെ പ്രധാന സാങ്കേതികവിദഗ്ധ സംവിധാനമായി മാറിയതായി മന്ത്രി പറഞ്ഞു. തുറമുഖങ്ങള്‍ക്ക് പുറമേ, ഡാമുകള്‍, ഉള്‍നാടന്‍ ജലപാതകള്‍, ജലാശയങ്ങള്‍ തുടങ്ങി നിരവധി മേഖലകളിലാണ് ഇപ്പോള്‍ വിഭാഗത്തിന്റെ സേവനം വ്യാപിച്ചിരിക്കുന്നത്. ജനങ്ങളുമായി നേരിട്ട് ബന്ധപ്പെടുന്നില്ലെങ്കിലും വികസനപ്രവര്‍ത്തനങ്ങള്‍ക്ക് വകുപ്പ് നല്‍കുന്ന സാങ്കേതികസേവനങ്ങള്‍ വിലമതിക്കാനാവാത്തതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചടങ്ങില്‍ വകുപ്പിലെ മുന്‍ ചീഫ് ഹൈഡ്രോഗ്രാഫര്‍മാരായ കെ.സി. ബാലകൃഷ്ണ വാര്യര്‍, ബി.ജെ. ആന്‍ഡ്രൂസ്, മോഹനകുമാരന്‍ നായര്‍ എന്നിവരെ മന്ത്രി ആദരിച്ചു. ചടങ്ങില്‍ സഹകരണ-ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ഒ. രാജഗോപാല്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍മാരായ പാളയം രാജന്‍, വി. ഗിരി, ചീഫ് ഹൈഡ്രോഗ്രാഫര്‍ എ.പി. സുരേന്ദ്രലാല്‍, സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ ബി.ടി.വി. കൃഷ്ണന്‍, ഡെ്പ്യൂട്ടി ചീഫ് എഞ്ചിനീയര്‍ എന്‍. ഹണി തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.