വോയ്‌സ് ഓഫ് ഗേള്‍സ്;ഇത് സ്ത്രീകളുടെ ശബ്ദം

0

കുറച്ചു വര്‍ഷങ്ങള്‍ മുമ്പ് 20 രാജ്യങ്ങളിലായി നടത്തിയ ഒരു സര്‍വേ പ്രകാരം സ്ത്രീകള്‍ക്ക് ജീവിക്കാന്‍ ഏറ്റവും മോശം അവസ്ഥയുള്ള രാജ്യങ്ങളിലൊന്നായി ഇന്ത്യയെ തിരഞ്ഞെടുത്തിരുന്നു. ഈ മോശം അവസ്ഥ മെച്ചപ്പെടുത്തി സ്തീകളുടെ ജീവിത സാഹചര്യം ഉയര്‍ത്തുക എന്ന ലക്ഷത്തോടെയാണ് വോയ്‌സ് ഫോര്‍ ഗേള്‍സ് എന്ന സംഘടന പ്രവര്‍ത്തനമാരംഭിക്കുന്നത്. ഇന്നത് ഇന്ത്യയിലുട നീളമുള്ള 1500 പെണ്‍കുട്ടികളെ ശാക്തീകരിച്ചു കൊണ്ട് ഈ മേഖലയില്‍ സജീവ സാന്നിധ്യമാണ്. 2010 ആഗസ്റ്റിലാണ് അമേരിക്കക്കാരായ മൂന്ന് സ്ത്രീകളുടെ നേതൃത്വത്തില്‍ വോയ്‌സ് ഫോര്‍ ഗേള്‍സ് എന്ന സംഘടന ആരംഭിച്ചത്. ഹൈദരാബാദിലെ ഒരു സ്വകാര്യ സ്‌കൂളില്‍ കണ്‍സള്‍ന്റുമാരായി പ്രവര്‍ത്തിക്കുന്ന അവെരില്‍ സ്‌പെന്‍സര്‍, അല്ലിസണ്‍ ഗ്രോസ്, ഇല്ല്യാന സുഷാന്‍സ്‌കി ഇവരാണ് ആ മൂന്ന് പേര്‍.

പെണ്‍കുട്ടികളോട് സംസാരിക്കുമ്പോള്‍ ഈ സ്ഥിതിക്കു കാരണമായ പല പ്രശ്‌നങ്ങളും മനസിലാക്കാന്‍ കഴിയുന്നുണ്ട്. കൗമാരാക്കാരായ പെണ്‍കുട്ടികള്‍ മനസിലാക്കേണ്ട പല വിഷയങ്ങളിലും അവര്‍ക്ക് വേണ്ട അറിവില്ല സ്‌പെന്‍സര്‍ പറയുന്നു.

ഇന്ത്യയിലെ സ്ത്രീകള്‍ ആരോഗ്യത്തിലും വിദ്യാഭ്യാസത്തിലും വിവേചനം നേരിടുന്നു. ദാരിദ്ര്യ നിര്‍മാര്‍ജ്ജനത്തന് അവര്‍ക്ക് വലിയ സംഭാവന നല്‍കാന്‍ കഴിയും ഇതിന് വേണ്ടി അവരെ പരിശീലിപ്പിക്കുക എന്ന കര്‍ത്തവ്യമാണ് അവര്‍ ചെയ്യുന്നത്. അവര്‍ക്ക് ഇംഗ്ലീഷ് വിദ്യാഭ്യാസം, സാമ്പത്തിക സാക്ഷരത, ആരോഗ്യം, സ്ത്രീകളുടെ അവകാശം എന്നിവയില്‍ നല്ല പരിജ്ഞാനം നല്‍കിയാല്‍ പെണ്‍കുട്ടികള്‍ക്ക് കുടുംബത്തെ സഹായിക്കാന്‍ കഴിയും. മാത്രമല്ല അവര്‍ കല്ല്യാണം കഴിക്കുന്ന കുടുംബത്തെയും കുട്ടികളെയും സഹായിക്കാന്‍ കഴിയും അങ്ങനെ മൂന്ന് തലമുറക്ക് അപ്പുറം ഇത് വ്യാപിപ്പിക്കാന്‍ സാധിക്കും.

ഇതിനായി അവര്‍ പല ക്യാമ്പുകളും സംഘടിപ്പിച്ചു. ആരോഗ്യം, പോഷകാഹാരം, ശുചിത്വം, പ്രത്യുല്‍പ്പാദനം, സ്തീകളുടെ അവകാശം എന്നിവയായിരുന്നു മുഖ്യവിഷയങ്ങള്‍. വോയ്‌സ് ക്യാമ്പുകള്‍ നടത്തുന്നത് സ്വകാര്യ സ്‌കൂളുകളാണ്. സ്ത്രീ കൗണ്‍സിലര്‍മാരും അധ്യാപകരുമാണ് ക്യാമ്പുകള്‍ക്ക് നേതൃത്വം നല്‍കിയിരുന്നത്. ഇതുവഴി അവരുടെ നേതൃത്വ ഗുണവും അധ്യാപന മികവും വളര്‍ത്തിയെടുക്കാന്‍ ഇത് സഹായിക്കും. ഇപ്പോള്‍ 'വോയ്‌സ് ഓഫ് ഇന്ത്യ' ഹൈദ്രാബാദ്, ഉത്തരാഖണ്ഡ്, മുംബൈ എന്നിവിടങ്ങളില്‍ ക്യാമ്പ് നടത്തുന്നു. മൂന്ന് പേരില്‍ തുടങ്ങിയ ഈ സംരംഭത്തില്‍ ഇപ്പോള്‍ 10 പേരുണ്ട്.

ഞങ്ങള്‍ക്ക് തോന്നുന്നത് പെണ്‍കുട്ടികള്‍ക്ക് അവരുടെ മനസ്സിലുള്ളത് തുറന്ന് പറയാന്‍ ഒരു നല്ല അന്തരീക്ഷം ആവശ്യമാണെന്ന്് സ്‌പെന്‍സര്‍ പറയുന്നു. ഞങ്ങള്‍ അവരെ പ്രോത്സാഹിപ്പിക്കാന്‍ പരമാവധി ശ്രമിക്കുന്നുണ്ട്. ഇതിന് പുറമേ അച്ഛനും സഹോദരന്‍മാരും അവരെ പ്രോത്സാഹിപ്പിക്കേണ്ടി വരും. ഇതിന് പുറമെ 3000 കുട്ടികളുമായി സംവദിക്കാനും നിലവില്‍ അവര്‍ ലക്ഷ്യമിടുന്നുണ്ട്.