'മേക്ക് ഇന്‍ ഇന്ത്യ' ലക്ഷയമിട്ട് രണ്ട് വിദ്യാര്‍ത്ഥികള്‍

'മേക്ക് ഇന്‍ ഇന്ത്യ' ലക്ഷയമിട്ട് രണ്ട് വിദ്യാര്‍ത്ഥികള്‍

Friday November 13, 2015,

2 min Read

കെ.ജെ സൊമൈയ്യാ കോളേജ് ഓഫ് എഞ്ചിനീയറിങ്ങില്‍ വച്ചാണ് ഭവ്യ ഗോഹിലും ആതുര്‍ മൊഹ്തയും കണ്ടുമുട്ടിയത്. ഇന്ത്യയിലെ മിക്ക എഞ്ചിനീയറിങ്ങ് കോളേജിലെ പുതിയ കുട്ടികളും നല്ല മാര്‍ക്ക് വാങ്ങാനായി പരിശ്രമിക്കുന്നു. എന്നാല്‍ ചില കുട്ടികള്‍ എഞ്ചിനീയറിങ്ങ് കോളേജില്‍ ചേരുന്നത് അടിച്ചുപൊളിക്കാനാണ്. ഭവ്യും ആതുറും അങ്ങനെയുള്ള കുട്ടികളായിരുന്നു.

'പഠനത്തിനൊപ്പം ആദ്യത്തെ സെമസ്റ്റര്‍ മുതല്‍ തന്നെ ചില ചെറിയ പ്രോജക്ടുകള്‍ ചെയ്യുമായിരുന്നു.' ഭവ്യ പറയുന്നു. കോളേജിലെ ഒരു പരിപാടിക്കിടെയാണ് ഇവര്‍ കണ്ടുമുട്ടുന്നത്. എങ്കിലും സൃഷ്ടിപരമായും നൂതനമായും എന്തെങ്കിലും ചെയ്യാനാണ് അവര്‍ ആഗ്രഹിച്ചിരുന്നത്.

'പുതിയ കുട്ടികള്‍ ഇങ്ങനെയുള്ള പ്രോജക്ടുകള്‍ ചെയ്യുന്നത് വളരെ അപൂര്‍വ്വമായിരുന്നു. സൊമൈയാ വിദ്യാവിഹാറിലെ റിസര്‍ച്ച് ലാബായ റിഡലുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതില്‍ ഒത്തിരി സന്തോഷമുണ്ട്.'ഭവ്യ പറയുന്നു. സൊമൈയാ വിദ്യാവിഹാറിലെ ഇന്നൊവേഷന്‍ സെന്ററും ആക്‌സിലേറ്ററുമാണ് റിഡല്‍. ഇവിടെ നിന്നാണ് അവരുടെ പ്രവര്‍ത്തനങ്ങല്‍ തുടങ്ങിയത്. 'ഇലക്‌ട്രോണിക്‌സ് എഞ്ചിനിയറിങ്ങ് രണ്ടാം വര്‍ഷം പഠിക്കുമ്പോഴാണ് ഞങ്ങല്‍ ചില പ്രോട്ടോ ടൈപ്പുകള്‍ റിഡലില്‍ ഉണ്ടാക്കി. ഇത് ചില ഇവന്റുകളില്‍ അവതരിപ്പിച്ചു. മേക്കര്‍ ഫെയര്‍-റോം, ഗോദ്‌രെജ്, കാപ്പ്‌ജെമിനി, വാസ്സപ്പ്, അന്ദേരി, ഐ.ഐ.ടി ബോബംബെ, ഐ.ഐ.ടി ഖരക്പൂര്‍ എന്നിവിടങ്ങളിലാണ് അവതരിപ്പിച്ചത്. അവിടെനിന്ന ലഭിച്ച നല്ല പ്രതിരണങ്ങളാണ് ഞങ്ങള്‍ക്ക് ആത്മവിശ്വാസം നല്‍കിയത്.' ആതുര്‍ പറയുന്നു. ബോര്‍ഡ് ഉപയോഗിച്ചുള്ള കളികള്‍ കൂടുതല്‍ ആകര്‍ഷണീയമാക്കാനാണ് അവര്‍ ആലോചിച്ചത്. എന്നാല്‍ അതിന്റെ യഥാര്‍ഥ രൂപം ഒട്ടും തന്നെ മാറ്റാന്‍ പറ്റില്ല. അവര്‍രണ്ടുപേരും ചെസ്സിന്റെ വലിയ ആരാധകരായിരുന്നു. ഒതുകൊണ്ടുതന്നെ ഒരു ഓട്ടോമാറ്റിക് ചെസ്സ് ബോര്‍ഡ് നിര്‍മ്മിക്കാന്‍ അവര്‍ തീരുമാനിച്ചു. ഇതുവഴി ഏതൊരാള്‍ക്കും കമ്പ്യൂട്ടറിനെതിരെ കളിക്കാന്‍ സാധിക്കും.

image


ആദ്യം കാഴ്ച കുറഞ്ഞവര്‍ക്കായി ഒരു ഓട്ടോമാറ്റിക് ചെസ്സ് ബോര്‍ഡ് നിര്‍മ്മിക്കാനാണ് തീരുമാനിച്ചത്. 'ഞങ്ങള്‍ എന്‍.എ.ബി(നാഷണല്‍ അസോസിയേഷന്‍ ഏഫ് ബ്ലയിന്റ് സന്ദര്‍ശിച്ച് അവിടെയുള്ള കളിക്കാരുമായി സംസാരിച്ചു. അവ് എങ്ങനെയാണ് കളിക്കുന്നതെന്നും അവരുടെ വെല്ലുവിളികളും ചോദിച്ച് മനസ്സിലാക്കി.' ഭവ്യ പറയുന്നു. 4 മാസം കൊണ്ട് അവര്‍ ഒരു പ്രോട്ടോ ടൈപ്പ് ഉണ്ടാക്കി. അത് എല്ലാവരും കൗതുകത്തോടെയാണ് കണ്ടത്. ചെസ്സ് പ്രേമികള്‍ക്കും സാഹ്‌കേതിക വിദഗ്ദ്ധര്‍ക്കും ഇതില്‍ വളരെയധികം താത്പര്യം തോന്നി. നിരവധി പുതിതിയ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഉണ്ടായി.

ആവശ്യമായ ഘടകങ്ങള്‍ ഇപ്പോഴുള്ള സാങ്കേതിക വിദ്യ ഉപയോഗിച്ച് നിര്‍മ്മിക്കാന്‍ ഒരുങ്ങുകയാണ്. ആദ്യം ചൈനയില്‍ നിര്‍മ്മിക്കണമെന്നാണ് വിചാരിച്ചത്. 'മേക്ക് ഇന്‍ ഇന്ത്യ പദ്ധതിക്ക് ഒരു പ്രോത്സാഹനം എന്ന നിലക്ക് ഇന്ത്യയില്‍ തന്നെ എല്ലാ നിര്‍മ്മിക്കാന്‍ ഞങ്ങല്‍ തീരുമാനിച്ചു. ഞങ്ങളുടെ ലാബില്‍ ചെ#ിയ രീതിയില്‍ തുടങ്ങാനാണ് തീരുമാനിച്ചത്. ഇതിലൂടെ ഞങ്ങളുടെ കസ്റ്റമേഴ്‌സുമായി വളരെ നീണ്ട ബന്ധം സ്ഥാപിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.' ആതുര്‍ പറയുന്നു.

image


എന്‍.എ.ബി നോട് 2013ല്‍ സംസ്രിച്ച ശേഷം 4 പ്രോട്ടോ ടൈപ്പുകളാണ് അവര്‍ ഉണ്ടാക്കിയത്. എഞ്ചിനിയിങ്ങിലെ എല്ലാ മേഖലയും അറിഞ്ഞിരുന്നാല്‍ മാത്രമേ ഈ പ്രോജക്ട് ചെയ്യാന്‍ കഴിയുകയുള്ളൂ. അത് ഇതിന്റെ സ്ഥാപകര്‍ക്ക് ഏറ്റവും വലിയ വെല്ലുവിളിയായിരുന്നു. ആദ്യം ഇലക്‌ട്രോണിക്‌സിന്റെ വഴിയില്‍ സ്ചരിച്ചു. പിന്നീട് മെക്കാനിക്കല്‍, ഓട്ടോമേഷന്‍ എന്നിവ ചെയ്തു. മേക്കര്‍ ഫെയര്‍ റോമിലെ പ്രദര്‍ശനത്തിന് ശേഷം എയര്‍പോര്‍ട്ട്, റിസര്‍ട്ടുകള്‍, ക്ലബ്ബുകള്‍, കഫെ, ഹോട്ടലുകള്‍ എന്നിവയെല്ലാം ഇതില്‍ താത്പര്യം പ്രകടിപ്പിച്ചു.

ഇത് ഇവര്‍ക്ക് കൂടുതല്‍ പ്രചോദനം നല്‍കി. 'ഒരുപാട് ചെസ്സ് ക്ലബ്ബുകളില്‍ നിന്ന് അബിപ്രായങ്ങല്‍ ലഭിച്ചിട്ടുണ്ട്. ഞങ്ങളുടെഇനിയുള്ള പദ്ധതികള്‍ക്കും ഈ അബിപ്രായങ്ങല്‍ ഗുണകരമാണ്.' ഭവ്യ പറയുന്നു. ആദ്യ ഘട്ടത്തില്‍ ചെറിയ രീതിയിലാകും ഇത് നിര്‍മ്മിക്കുക. ബോര്‍ഡുകളെ അപേക്ഷിച്ച് ഓണ്‍ലൈനായി കളിക്കാന്‍ ഇത് വഴിയൊരുക്കുന്നു. ലോകത്തിലെ ഏത് കോണില്‍ നിന്നും പരസ്പരം കളിക്കാന്‍ ഇതിലൂടെ സാധിക്കും. ഇന്ത്യയില്‍ ഹാര്‍ഡ്വെയറുകളുടെ ലോകം വളരെ രസകരമായി മാറിക്കഴിഞ്ഞു. സ്റ്റാര്‍ട്ട് അപ്പുകള്‍ അവരുടെ കഴിവ് ഉപയോഗിച്ച് മുന്നേറിക്കവിഞ്ഞു. 'മേക്ക് ഇന്‍ ഇന്ത്യ' എന്നത് യാദാര്‍ഥ്യമാകുന്നു.