അഴിമതി തടയാന്‍ റവന്യൂവകുപ്പില്‍ കര്‍ശനനിലപാട് സ്വീകരിക്കാന്‍ മന്ത്രിയുടെ നിര്‍ദേശം  

0

റവന്യൂ വകുപ്പില്‍ അഴിമതി തടയാന്‍ കര്‍ശന നിലപാട് സ്വീകരിക്കാന്‍ മന്ത്രി ഇ. ചന്ദ്രശേഖരന്‍ റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കും ലാന്റ് റവന്യൂ കമ്മീഷണര്‍ക്കും നിര്‍ദേശം നല്‍കി. കൈക്കൂലി നല്‍കരുതെന്ന് ജനങ്ങളെ ബോധവത്ക്കരിക്കുകയും കൈക്കൂലി വാങ്ങുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുകയും വേണം. 

ആവശ്യമായ നിരീക്ഷണ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുകയും ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ റവന്യൂ ഓഫീസുകളില്‍ðമിന്നല്‍ പരിശോധനകളും പീരിയോഡിക്കല്‍ പരിശോധനകളും നടത്തുകയും ചെയ്യണം. റവന്യൂ വിജിലന്‍സിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തി ഇടനിലക്കാരെ പൂര്‍ണ്ണമായും ഒഴിവാക്കണം. ആവശ്യമെങ്കില്‍ താലൂക്ക് തലത്തില്‍തന്നെó അഴിമതി വിമുക്ത സ്‌ക്വാഡ് രൂപീകരിച്ച് നിരീക്ഷണം വേണം. അഴിമതി നടത്തിയെന്നു പ്രഥമദൃഷ്ട്യാðബോധ്യം വരുന്നóസംഗതികളില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ സര്‍വ്വീസില്‍നിന്നും മാറ്റി നിര്‍ത്തണം. അതുമായി ബന്ധപ്പെട്ട അച്ചടക്കനടപടികള്‍ വേഗത്തിലാക്കി അര്‍ഹിക്കുന്ന ശിക്ഷ നല്‍കണം. ഇതുസംബന്ധിച്ച് ശക്തമായ നിര്‍ദ്ദേശം വില്ലേജോഫീസ് തലത്തില്‍വരെ നല്‍കണം. അഴിമതി നടത്തിയ ഉദ്യോഗസ്ഥരുടെ വിശദാംശങ്ങള്‍ സ്വരൂപിച്ച് പ്രത്യേകം താക്കീത് ചെയ്യുകയും നീരീക്ഷിക്കുകയും ചെയ്യണം. എല്ലാ റവന്യൂ ഓഫീസുകളിലും ഏതെങ്കിലും ഉദ്യോഗസ്ഥന്‍ കൈക്കൂലി/പാരിതോഷികം ആവശ്യപ്പെടുന്നപക്ഷം വിവരം അറിയിക്കുന്നതിന് വില്ലേജ് ഓഫീസുകളില്‍ð ജില്ലാ കളക്ടറേറ്റിന്റെയും ലാന്റ് റവന്യൂ കമ്മീഷണറേറ്റിന്റെയും സെക്രട്ടറിയേറ്റിന്റെയും മന്ത്രി ഓഫീസിന്റെയും ഫോണ്‍ നമ്പരുകള്‍ മുന്‍ഗണനാക്രമത്തില്‍ നല്‍കണം. സ്ഥിരം കൈക്കൂലിക്കാരാണെന്ന് കണ്ടെത്തുന്നവരെ സര്‍വ്വീസില്‍നിന്നും മാറ്റി നിര്‍ത്തുകയോ അര്‍ഹിക്കുന്ന ശിക്ഷ നല്‍കി അന്യജില്ലകളില്‍ മാറ്റി നിയമിക്കുകയോ ചെയ്യണം. അഴിമതി നടത്താതെ ജനപക്ഷത്തു നിന്ന് സത്യസന്ധമായും കാര്യക്ഷമായും പ്രവൃത്തിയെടുക്കുന്നó ഉദ്യോഗസ്ഥര്‍ക്ക് എല്ലാ സംരക്ഷണവും നല്‍കണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു.