മാലിന്യ മുക്ത കേരളം: പ്രവര്‍ത്തനം ശക്തമാക്കാന്‍ ശുചിത്വമിഷന്‍

മാലിന്യ മുക്ത കേരളം: പ്രവര്‍ത്തനം ശക്തമാക്കാന്‍ ശുചിത്വമിഷന്‍

Monday July 24, 2017,

1 min Read

മാലിന്യമുക്ത കേരളത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കാന്‍ കൊല്ലത്ത് നടന്ന ശുചിത്വ മിഷന്റെ ഉന്നതതല ഉദ്യോഗസ്ഥരുടെയും സേവനദാതാക്കളുടെയും ബ്രെയിന്‍ സ്റ്റോമിംഗ് ശില്പശാലയില്‍ തീരുമാനം.

image


തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ആവശ്യങ്ങള്‍ക്കനുസൃതമായി പദ്ധതികള്‍ നടപ്പാക്കാന്‍ ശുചിത്വ മിഷന് കഴിയണമെന്ന് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ കെ വാസുകി അഭിപ്രായപ്പെട്ടു. ശാസ്ത്രീയ മാലിന്യ സംസ്‌കരണം, പരിസ്ഥിതി സംരക്ഷണം എന്നിവയില്‍ ക്രിയാത്മകമായ പുതിയ ആശയങ്ങളെ സ്വാഗതം ചെയ്യണം. ജനകീയമായ ഇടപെടലിലൂടെ താഴെതലംവരെ മാലിന്യമുക്ത ബോധവത്ക്കരണം എത്തിക്കണം- ഡോ. വാസുകി പറഞ്ഞു.

ജില്ലാ കലക്ടര്‍ ഡോ മിത്ര റ്റി ശില്പശാലയില്‍ സന്നിഹിതയായി. ബയോഗ്യാസ് പ്ലാന്റ്, കമ്പോസ്റ്റ്, ശാസ്ത്രീയ അജൈവ മാലിന്യ പരിപാലനം, ഗ്യാസ് ക്രിമറ്റോറിയം, ആധുനിക അറവുശാല, മാതൃകാനഗരസഭകള്‍, തുടങ്ങിയ ശുചിത്വമിഷന്‍ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് ശില്‍പ്പശാലയില്‍ ആശയവിനിമയം നടത്തി. ശുചിത്വമിഷന്‍ ഡയറക്ടര്‍ എല്‍.പി. ചിത്തര്‍, എ.ഡി.സി ജനറല്‍ വി. സുദേശന്‍, മിഷന്‍ കോഓര്‍ഡിനേറ്റര്‍ ജി. സുധാകരന്‍ തുടങ്ങിയവര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കി.