ആസാദ് മൂപ്പന്‍; ഹൃദയം കൊണ്ട് ആരോഗ്യരംഗത്തെ തൊട്ട സംരംഭകന്‍

0

ഡോക്ടര്‍, പ്രമുഖ വ്യവസായി എന്നീ നിലകളില്‍ പ്രശസ്തനാണ് ആസാദ് മൂപ്പന്‍. ഒരു ഡോക്ടര്‍ എപ്പോഴും ദൈവത്തിന്റെ പ്രതിരൂപമാണെന്ന വാക്യത്തെ കേരളം അടുത്തറിയുന്നത് ആസാദ് മൂപ്പന്‍ മനുഷ്യ സ്‌നേഹിയായ സംരംഭകനിലൂടെയാണ്. ആരോഗ്യ രംഗത്ത് മാറ്റങ്ങള്‍ കൊണ്ടു വരുന്നതില്‍ മുഖ്യപങ്ക് വഹിച്ച പ്രമുഖനാണ് ആസാദ് മൂപ്പന്‍. എല്ലാവര്‍ക്കും ഒരുപോലെ സ്വീകര്യവും ഉന്നത നിലവാരമുളളതുമായ ചികിത്സ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ആസാദ് മൂപ്പന്‍ തന്റെ കര്‍മ്മമേഖലയില്‍ പ്രവര്‍ത്തിക്കുന്നത്.

1953 ഏപ്രില്‍15 ന് മലപ്പുറം ജില്ലയിലെ കല്‍പ്പാഞ്ചേരിയില്‍ ജനനം. കോഴിക്കോട് ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ നിന്നും 1978 ല്‍ സ്വര്‍ണ്ണമെഡലോടുകൂടിയാണ് എം.ബി.ബി.എസ് പാസായത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്നു തന്നെ ബിരുദാനന്തര ബിരുദം നേടിയ അദേദഹം ഡല്‍ഹി സര്‍വ്വകലാശാലയില്‍ നിന്നും ഹാര്‍ട്ട് സ്‌പെഷ്യലിസ്റ്റില്‍ ബിരുദാനന്തര ബിരുദവും ഡിപ്ലോമയും നേടി. 1982 -ല്‍ കോഴ്‌ക്കോട് മെഡിക്കല്‍ കോളേജ് മെഡിക്കല്‍ വിഭാഗം ലക്ച്ചററായി ജോലിയില്‍ പ്രവേശിച്ചു. ജോലിയില്‍ പ്രവേശിച്ച ശേഷം 1987 ല്‍ അദ്ദേഹം ദുബായില്‍ ഒരു യാത്ര നടത്തി. അതാണ് ആസാദ് മൂപ്പന്റെ ജീവിതത്തിലെ വഴിതിരിവായത്.

അല്‍റഫാ പോളി ക്ലിനിക്ക് എന്ന് സ്ഥാപനത്തിന് ജുബായില്‍ തുടക്കമിട്ടത് ആ യാത്രയിലാണ്. ആ ചെറു സംരംഭത്തില്‍ നിന്ന് ലക്ഷ്യബോധത്തോടെയുള്ള യാത്ര അദ്ദേഹത്തെ ഇന്ന് ലോകം അറിയുന്ന ഒരു വ്യവസായ പ്രമുഖരിലേക്ക് എത്തിച്ചു. ആശുപത്രികളും പോളിക്ലിനിക്കുകളും ഫാര്‍മസിയും രോഗനിര്‍ണ്ണയ കേന്ദ്രങ്ങളുമായി നൂറില്‍ അധികം സ്ഥാപനങ്ങള്‍ അടങ്ങുന്നതാണ് ഇന്ന് ആസാദ് മൂപ്പന്റെ ആരോഗ്യ പരിപാലന മേഖല. കാല്‍ നൂറ്റാണ്ടിലേറെയുള്ള അദ്ദേഹത്തിന്റെ അധ്വാനത്തിന്റെ ഫലമാണ് യു.എ.യി ലെ പ്രശസ്തമായ ഫാര്‍മസികളും മള്‍ട്ടി സ്‌പെഷ്യാലിറ്റി ക്ലിനിക്കുകളും ആശുപത്രികളും ഡയഗണോസറ്റിക് സെന്ററുകളും യു എ ഇയില്‍ ഖത്തര്‍ സൗദി അറേബ്യ, കുവൈത്ത് തുടങ്ങിയ അറബ് രാജ്യങ്ങളില്‍ തന്റെ സാന്നിധ്യം അറിയിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. ആസാദ് മൂപ്പന്‍ നേതൃത്വം നല്‍കുന്ന ഡി എം ഹെല്‍ത്ത് കെയറിനു കീഴില്‍ ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട 100ലെറെ സ്ഥാപനങ്ങളാണ് പ്രവര്‍ത്തിക്കുന്നത്. കോഴിക്കോട് മിംസ് ആശുപത്രി, 1500 കോടി മുതല്‍ മുടക്കി നിര്‍മ്മിക്കുന്ന കൊച്ചിയിലെ ആസ്റ്റര്‍ മെഡ്‌സിറ്റി അങ്ങനെ നിരവധി സംരംഭകള്‍ അദ്ദേഹത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

ആരോഗ്യമേഖലപോലെ തന്നെ വിദ്യാഭ്യാസ മേഖലയിലും കാല്‍വയ്പ് നടത്തുന്ന ദുബായ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ക്രെഡെന്‍സ് സ്‌കൂള്‍ അദ്ദേഹത്തിന്റെ മറ്റൊരു വിദ്യാഭ്യാസ മേഖലയില്‍ ആദ്യസംരംഭങ്ങളില്‍ ഒന്നാണ്. മനുഷ്യന് ആരോഗ്യമുള്ള ശരീരവും വിദ്യാഭ്യാസമുള്ള ജീവിതവും നല്‍കാന്‍ ഉയര്‍ന്ന രീതിയില്‍ ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഒരാള്‍ക്ക് മാത്രമെ സാധിക്കൂ അത്തരത്തില്‍.

ഡി.എ ഹെര്‍ത്ത് ഹെല്‍ത്ത് കെയറിന് കീഴില്‍ വിവിധ തസ്തികകളിലും സ്ഥാപനങ്ങളിലുമായി 1000 ലേറെ പേര്‍ ജോലി നോക്കുന്നുണ്ട്. അന്താരാഷ്ട്ര നിലവാരത്തിലുള്ള പല സ്‌പെഷ്യാലിറ്റിയുമുള്ള ഡോക്ടര്‍മാര്‍ വിവിധ രാജ്യങ്ങളില്‍ നിന്നും അവരുടെ സേവനങ്ങള്‍ നല്‍കുന്നുണ്ട്. എട്ടു മില്യണിലേറെ രോഗികളെയാണ് ഓരോ വര്‍ഷവും പരിശോധിക്കപ്പെടുന്നത്.

ചിലവ് കുറഞ്ഞ രീതിയില്‍ വൃക്ക രോഗികള്‍ക്ക് പ്രയോജനപ്പെടുന്ന തരത്തില്‍ ഗ്രാമപ്രദേശങ്ങളില്‍ തുടക്കമിട്ട കമ്മ്യൂണിറ്റി ഡയാലിസ് സെന്ററുകള്‍ നിര്‍ദ്ധനരായ രോഗികള്‍ക്ക് ഏറെ ആശ്വാസകരമാണ്. യുഎയില്‍ ആസ്തറ്റിക് എന്ന പേരിലുള്ള ക്ലിനിക്കുകളും കുറഞ്ഞ ചിലവില്‍ ചികിത്സാ സഹായം നല്‍കുന്നവയുമാണ്.

ഹീലിംഗ് ടച്ച് എന്ന പദ്ധതിയുടെ ഭാഗമായി നിര്‍ദ്ധനരായ കുഞ്ഞുങ്ങള്‍ക്ക് ഹൃദയ ശസ്ത്രക്രിയ നടത്തുന്നു. തനിക്ക് ചുറ്റുമുള്ള ലോകത്തെയും അവിടുള്ള ജനങ്ങളെയും എത്തരത്തില്‍ സഹായിക്കാം എന്ന് ചിന്തിച്ചായിരുന്നു അദ്ദേഹത്തിന്റെ ഓരോ പ്രവര്‍ത്തനങ്ങളും. വിദ്യാഭ്യാസത്തിലൂടെ താന്‍ നേടിയ നേട്ടങ്ങള്‍ സമൂഹത്തിന്റെ നന്‍മയ്ക്കായി ആസാദ് മൂപ്പന്‍ മാറ്റി വച്ചു. മറ്റുളളവര്‍ക്ക് മാതൃകയാകും വിധം. ജീവിതം ചോദ്യചിഹ്നമായി ഇറാഖിലെ സംഘര്‍ഷബാധിത പ്രദേശത്ത് നിന്നും ജോലി ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങേണ്ടി വന്ന മലയാളി നഴ്‌സുമാരുടെ മുന്നില്‍ സഹായത്തിന്റെ ഹസ്തം നീട്ടി അവരെ പ്രതീക്ഷയുടെ കൈതാങ്ങായി ഉയര്‍ത്തികൊണ്ടു വന്നു. ജോലി എന്ന സ്വപ്നം സാക്ഷാത്കരിച്ചു നല്‍കി. അത്തരത്തില്‍ ജീവിതം വഴിമുട്ടി നില്‍ക്കുന്നിടത്തു നിന്ന് പ്രതീക്ഷ നല്‍കി അത് പാലിച്ച് അവരെ ജീവിതത്തിലേക്ക് തിരിച്ച് കൊണ്ട് വരുകയാണ് ആസാദ് മൂപ്പന്‍ ചെയ്തത്.

അദ്ദേഹത്തിന്റെ സേവനങ്ങള്‍ കണക്കിലെടുത്ത് ഭാരത സര്‍ക്കാര്‍ 2011 ല്‍ പത്മശ്രീ പുരസ്‌കാരം നല്‍കി ആദരിച്ചു ഭാരത സര്‍ക്കാരിന്റെ പ്രവാസി സമ്മാന്‍, 2009 ല്‍ കേരളസര്‍ക്കാരിന്റെ ബെസ്റ്റ് ഡോക്ടര്‍ പുരസ്‌കാരം, അറേബ്യന്‍ ബിസിനസ് അച്ചീവിമെന്റ് അവാര്‍ഡ് തുടങ്ങിയ അദ്ദേഹത്തിന്റെ സേവനങ്ങള്‍ക്ക് ലഭിച്ച അംഗീകാരങ്ങള്‍ പലതാണ്. ആതുരസേവനരംഗത്ത് എപ്പോഴും രോഗികള്‍ക്ക് കനിവിന്റെ ആശ്രയമായി നിലകൊള്ളേണ്ടവരാണ് ഡോക്ടര്‍മാര്‍. ആസാദ് മൂപ്പന്‍ പ്രമുഖ വ്യവസായി എന്നതിലുപരി ഒരു ഉത്തമ മനുഷ്യ സ്‌നേഹിയായ ഡോക്ടറായി നിലകൊള്ളുന്നതിനു പിന്നിലെ രഹസ്യവും ഇതു തന്നെയാണ്.