മുന്നണി രാഷ്ട്രീയം: സെമിനാര്‍

0

ആദ്യ കേരള മന്ത്രിസഭയുടെ 60ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന സെമിനാര്‍ പരമ്പരയില്‍ ഇന്ന് (ഏപ്രില്‍ 22) മുന്നണി രാഷ്ട്രീയത്തെക്കുറിച്ച് ചര്‍ച്ച ചെയ്യും. കനകക്കുന്ന് കൊട്ടാരത്തില്‍ ഉച്ചക്ക് 2.30ന് നടക്കുന്ന സെമിനാര്‍ സഹകരണ-ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. 

തുറമുഖ-മ്യൂസിയം-പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി അധ്യക്ഷനായിരിക്കും. ഡോ. ജെ. പ്രഭാഷ് വിഷയം അവതരിപ്പിക്കും. എല്‍.ഡി.എഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍, സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, എന്‍.സി.പി സംസ്ഥാന പ്രസിഡന്റ് ഉഴവൂര്‍ വിജയന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ചെറിയാന്‍ ഫിലിപ്പാണ് മോഡറേറ്റര്‍. ഇന്ന് (എപ്രില്‍ 22) വൈകീട്ട് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നാടക കുലപതി കെ.ടി മുഹമ്മദിന്റെ 'ഇത് ഭൂമിയാണ്' എന്ന നാടകം അരങ്ങേറും. നാടകത്തിന്റെ പഴമ നിലനിര്‍ത്തികൊണ്ട് തല്‍സമയ പിന്നണി സംഗീതം നല്‍കിയാണ് നാടകം അവതരിപ്പിക്കുന്നത്. ഒന്‍പത് രംഗങ്ങളുള്ള ഈ നാടകത്തിന്റെ ഓരോ രംഗത്തിനും പ്രത്യേകപേരുകള്‍ നല്‍കി വേര്‍തിരിച്ചിരിക്കുന്നു. കെ. ടി മുഹമ്മദിന്റെ സ്വന്തം നാടകസംഘം തന്നെയാണ് വര്‍ഷങ്ങള്‍ക്കുശേഷം നാടകം അരങ്ങിലെത്തിക്കുന്നത്.